web analytics

ചെന്നൈയില്‍ എയര്‍ ടാക്‌സി സര്‍വീസ്; കുഞ്ഞൻ വിമാനത്തിൽ ഒമ്പത് പേർക്ക് പറക്കാം

ഒരു രാജ്യത്തിന്റെ വികസനം കണക്കാക്കുന്നതില്‍ അവിടുത്തെ എയര്‍പോര്‍ട്ടുകളുടെ എണ്ണം ഒരു ഘടകമാണെന്നാണ് വിലയിരുത്തലുകള്‍.Air Taxi Service in Chennai; Nine people can fly in Kunjan Viman

എയര്‍പോര്‍ട്ടുകള്‍ നിര്‍മ്മിക്കാന്‍ സാധ്യമല്ലാത്ത സ്ഥലങ്ങളില്‍ എയര്‍സ്ട്രിപ്പുകള്‍ സ്ഥാപിച്ച് ചെറു നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും രാജ്യത്തെ ടൂറിസം ഉള്‍പ്പെടെയുള്ള സംരംഭങ്ങള്‍ക്കും വികസനത്തിനും അനിവാര്യമാണ്.

ഇത്തരത്തില്‍ ചെറു നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ ലക്ഷ്യം വച്ച് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഉഡാന്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ ഒരുങ്ങുകയാണ് അയല്‍ സംസ്ഥാനമായ തമിഴ്‌നാട്.

നെയ്‌വേലി-ചെന്നൈ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചെറുവിമാന സര്‍വീസിന് ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കി കഴിഞ്ഞു.

നേരത്തെ നെയ്‌വേലിയില്‍ നിന്ന് ചെന്നൈയിലേക്ക് വിമാന സര്‍വീസ് ഉണ്ടായിരുന്നു. 15 വര്‍ഷത്തിന് മുന്‍പ് സര്‍വീസ് ലാഭകരമല്ലാത്തതിനാല്‍ അവസാനിപ്പിക്കുകയായിരുന്നു.

നിലവില്‍ നെയ്‌വേലിയില്‍ നിന്ന് ഒന്‍പത് സീറ്റുള്ള എയര്‍ ടാക്‌സി സര്‍വീസാണ് പദ്ധതിയിടുന്നത്. ഇതിനായി കേന്ദ്ര കല്‍ക്കരി മന്ത്രാലയത്തിന് കീഴിലുള്ള നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്റെ പരിധിയിലുള്ള എയര്‍ സ്ട്രിപ്പാണ് ഉപയോഗിക്കുക.

കേന്ദ്ര കൽക്കരി മന്ത്രാലയത്തിനു കീഴിലുള്ള നെയ്വേലി ലിഗ്നൈറ്റ് കോർപ്പറേഷന്റെ കൈവശമുള്ള എയർ സ്ട്രിപ്പാണ് ഇതിന് ഉപയോഗിക്കുക. വിമാനത്താവളത്തിന്റെ നവീകരണത്തിനായി കേന്ദ്രം 15.38 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നവീകരണം പൂർത്തിയാവുന്നതോടെ എയർ ടാക്സി സർവീസ് തുടങ്ങുമെന്ന് കടലൂർ എം.പി. വിഷ്ണു പ്രസാദിനെ വ്യോമയാന മന്ത്രാലയം അറിയിച്ചു.

നെയ്വേലി വിമാനത്താവളത്തിൽനിന്ന് 15 വർഷം മുൻപ് വിമാന സർവീസുണ്ടായിരുന്നു. ലാഭകരമല്ലാതെ വന്നതിനെത്തുടർന്ന് അതു നിന്നുപോയത്. എയർ ടാക്സി സർവീസ് ഏറ്റെടുത്തു നടത്താൻ ബെംഗളൂരു ആസ്ഥാനമായുള്ള ഒരു വിമാനക്കമ്പനി തയ്യാറായിട്ടുണ്ടെന്നാണ് വിഷ്ണു പ്രസാദ് പറയുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

കൊച്ചിയിൽ യുവതിക്ക് നേരെ പീഡനശ്രമം: ആൺസുഹൃത്തിനെ കത്തിമുനയിൽ നിർത്തി ഭീഷണി; നഗ്നയായി ഓടി രക്ഷപ്പെട്ട് യുവതി

കൊച്ചിയിൽ യുവതിക്ക് നേരെ പീഡനശ്രമം കൊച്ചി നഗരമധ്യത്തിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്...

ജയിൽ മുറ്റത്തെ പ്രണയം; ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടും കൊലക്കേസ് പ്രതിയും പ്രണയിച്ച് വിവാഹിതരായി !

ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടും കൊലക്കേസ് പ്രതിയും വിവാഹിതരായി മധ്യപ്രദേശിലെ സത്‌ന സെൻട്രൽ ജയിലിനുള്ളിൽ...

കവടിയാറിൽ നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി; പാലക്കാട് സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

കവടിയാറിൽ നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി യുവതിക്ക് ദാരുണാന്ത്യം തിരുവനന്തപുരം കവടിയാറിൽ...

മതപരിവർത്തന ശ്രമവും ലൈംഗിക പീഡനവും: ഒളിവിൽ കഴിഞ്ഞിരുന്ന ടിസിഎസ് മുൻ എച്ച്ആർ മാനേജർ നിദാ ഖാൻ അറസ്റ്റിൽ

ഒളിവിൽ കഴിഞ്ഞിരുന്ന ടിസിഎസ് മുൻ എച്ച്ആർ മാനേജർ നിദാ ഖാൻ അറസ്റ്റിൽ മുംബൈയിലെ...

കേരളത്തിന്റെ മുഖ്യമന്ത്രി ആര്? കോൺഗ്രസിൽ തർക്കം മുറുകുന്നു, പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു പ്രവർത്തകൻ

കേരളത്തിന്റെ മുഖ്യമന്ത്രി ആര്? കോൺഗ്രസിൽ തർക്കം മുറുകുന്നു കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഒരു...

Related Articles

Popular Categories

spot_imgspot_img