web analytics

ബലേനോ, സെലേറിയോ, ഡിസയര്‍, ഇഗ്നിസ്, സ്വിഫ്റ്റ്…മാരുതി സുസുക്കിയുടെ വില്‍പ്പനയില്‍ വൻ ഇടിവ്

ന്യൂഡല്‍ഹി: പ്രമുഖ വാഹനനിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ വില്‍പ്പനയില്‍ ഇടിവ്. മുന്‍വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് ഓഗസ്റ്റില്‍ നാലു ശതമാനം ഇടിവാണ് നേരിട്ടത്.Maruti Suzuki’s sales

ഓഗസ്റ്റില്‍ 1,81,782 വാഹനങ്ങളാണ് വിറ്റത്. മുന്‍വര്‍ഷം സമാനകാലയളവില്‍ ഇത് 1,89,082 വാഹനങ്ങളായിരുന്നു എന്ന് മാരുതി സുസുക്കി ഇന്ത്യയുടെ പ്രസ്താവനയില്‍ പറയുന്നു.

യാത്രാ വാഹന സെഗ്മെന്റില്‍ കഴിഞ്ഞ മാസം 1,43,075 വാഹനങ്ങളാണ് വിറ്റഴിച്ചത്. മുന്‍വര്‍ഷം സമാനകാലയളവില്‍ 1,56,114 വാഹനങ്ങളായിരുന്നു. എട്ടുശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.

മിനി സെഗ്മെന്റ് മേഖലയിലും ഇടിവ് ഉണ്ടായി. ആള്‍ട്ടോ, എസ് പ്രസ്സോ ഉള്‍പ്പെടുന്ന മിനി സെഗ്മെന്റില്‍ ഓഗസ്റ്റില്‍ 10,648 കാറുകളാണ് വിറ്റത്. മുന്‍വര്‍ഷം സമാനകാലയളവില്‍ ഇത് 12,209 കാറുകളായിരുന്നു.

കോംപാക്ട് സെഗ്മെന്റിലെ കാര്‍ വില്‍പ്പനയില്‍ 20 ശതമാനം ഇടിവാണ് നേരിട്ടത്. ബലേനോ, സെലേറിയോ, ഡിസയര്‍, ഇഗ്നിസ്, സ്വിഫ്റ്റ് എന്നിവയുടെ വില്‍പ്പനയാണ് ഗണ്യമായി ഇടിഞ്ഞത്.

ഓഗസ്റ്റില്‍ 58,051 കാറുകളാണ് വിറ്റഴിച്ചത്. മുന്‍ വര്‍ഷം ഇത് 72,451 യൂണിറ്റായിരുന്നു. എന്നാല്‍ എര്‍റ്റിഗ, ഗ്രാന്റ് വിറ്റാര, ബ്രസ്സ തുടങ്ങിയ യൂട്ടിലിറ്റി വാഹനങ്ങളുടെ വില്‍പ്പനയില്‍ വര്‍ധനയുണ്ടായി. 58,746ല്‍ നിന്ന് 62,684 ആയാണ് ഉയര്‍ന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

ഏഴുവയസുകാരന് ചികിത്സ നടത്തിയത് വാട്സ്ആപ്പ് വഴി

ഏഴുവയസുകാരന് ചികിത്സ നടത്തിയത് വാട്സ്ആപ്പ് വഴി പത്തനംതിട്ട: കയ്യിൽ നീരുമായി എത്തിയ ഏഴുവയസുകാരന്...

മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ കൊന്നൊടുക്കാൻ അനുമതി!

മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ കൊന്നൊടുക്കാൻ അനുമതി! കേരളത്തിലെ മലയോര മേഖലകളിൽ വർഷങ്ങളായി തുടരുന്ന...

അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അൽപ്പൻ

അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അൽപ്പൻ മലപ്പുറം: അങ്ങാടിയിൽ തോറ്റതിന് മുണ്ട്...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

ശരദ് പ്രസാദിനെതിരെ നടപടി; ഇന്ന് നോട്ടീസ് നൽകും

ശരദ് പ്രസാദിനെതിരെ നടപടി; ഇന്ന് നോട്ടീസ് നൽകും തൃശൂർ: വിവാദമായ ശബ്ദ സന്ദേശം...

ലോകത്തെ ആദ്യ എഐ മന്ത്രി

ലോകത്തെ ആദ്യ എഐ മന്ത്രി ടിറാന: ലോകം സാങ്കേതിക വിപ്ലവത്തിലേക്ക് ചുവടുവെക്കുന്ന വേളയിൽ,...

Related Articles

Popular Categories

spot_imgspot_img