web analytics

വാട്ടർമെട്രോ: പതിനാറാമത്തെ ബോട്ടി​ന്റെ നിർമാണം പൂർത്തിയാക്കി; 38 ടെർമിനലുകൾ പൂർത്തിയാകുമ്പോൾ 78 ബോട്ടുകൾ വേണമെന്ന് കെ.എം.ആർ.എൽ

കൊച്ചി: കൊച്ചി കപ്പൽശാല
യിൽ നിർമാണത്തിലിരുന്ന വാട്ടർ മെട്രോയുടെ പതിനാറാമത്തെ ബോട്ടി​ന്റെ നിർമാണം പൂർത്തിയാക്കി കൊച്ചി വാട്ടർ മെട്രോയ്ക്ക് കൈമാറി.The construction of the sixteenth boat of Water Metro has been completed

100 സീറ്റ് ബോട്ടുകളിൽ 23എണ്ണത്തിലെ പതിനാറാമത്തെ ബോട്ടാണ് ഷിപ്പ്‌യാർഡ് കൈമാറിയത്. എട്ട് ബോട്ടുകൾ കൂടി ഇപ്പോൾ നിർമാണത്തിലുണ്ട്, അതിൽ ആറ് ബോട്ടുകൾ ഒക്ടോബറിലും രണ്ട് ബോട്ടുകൾ അടുത്ത വർഷം ആദ്യവും കൈമാറും.

വൈറ്റില, കാക്കനാട്, ഹൈക്കോടതി, ബോൾഗാട്ടി, വൈപ്പിൻ, ഫോർട്ട്കൊച്ചി, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനെല്ലൂർ, മുളവുകാട് നോർത്ത് എന്നീ സ്റ്റേഷനുകളിലായാണ് 16 വാട്ടർ മെട്രോ ബോട്ടുകൾ സർവീസ് നടത്തുക.

ഇതിനു പുറമേ വാട്ടർമെട്രോയ്ക്ക് അധികമായി 15 ബോട്ടുകൾ കൂടിയെത്തും. ആദ്യഘട്ടത്തിലെ 23 ബോട്ടുകൾക്ക് പുറമേയാണ് 143കോടിയോളം മുടക്കിൽ 15 ബോട്ടുകൾ കൂടിയെത്തുക.

100 സീറ്റുകളുള്ള ബോട്ടുകൾക്ക് ഇതിനോടകം ടെൻഡർ ക്ഷണിച്ചു. ആദ്യഘട്ടത്തിലെ 100സീറ്റ് ബോട്ടുകൾ ഒരെണ്ണത്തിന് 7.6 കോടിക്ക് കൊച്ചിൻ ഷിപ്പ്‌യാർഡാണ് നിർമ്മിക്കുന്നത്. പുതിയ 15 ബോട്ടുകളുടെ ടെൻഡറും ഷിപ്പ്‌യാർഡ് തന്നെ സ്വന്തമാക്കാനാണ് സാദ്ധ്യത. എന്നാൽ നിർമ്മാണത്തുക ബോട്ടൊന്നിന് 9.5 കോടിയായി ഉയരും.

100 സീറ്റ് ബോട്ടുകളിൽ 23എണ്ണത്തിലെ 16-ാമത്തെ ബോട്ടാണ് ഷിപ്പ്‌യാർഡ് കൈമാറിയത്. രണ്ടെണ്ണം ഈ മാസം ലഭിക്കും. ബാക്കിയുള്ള ഏഴെണ്ണം ഒക്ടോബറിനു മുന്നേ നൽകും.

അതിനിടെ നേരത്തെ പ്രഖ്യാപിച്ചിരുന്ന 50സീറ്റ് ബോട്ടുകൾ സംബന്ധിച്ച പദ്ധതി നീളും. ഇത്തരം 15 ബോട്ടുകൾക്ക് ലഭിച്ച ടെൻഡർ തുക ഭീമമായതിനാലാണ് ആലോചനകൾ താത്കാലികമായി നിറുത്തിവച്ചത്.

നിലവിലെ ടെർമിനലുകൾ: വൈറ്റില, കാക്കനാട്, ഹൈക്കോർട്ട്, ബോൾഗാട്ടി, വൈപ്പിൻ, ഫോർട്ട്കൊച്ചി, ചേരാനല്ലൂർ, സൗത്ത് ചിറ്റൂർ, ഏലൂർ, മുളവുകാട് നോർത്ത്

നിലവിലെ റൂട്ടുകൾ: ഹൈക്കോർട്ട് – ഫോർട്ട്കൊച്ചി, ഹൈക്കോർട്ട് – വൈപ്പിൻ, ഹൈക്കോർട്ട് – സൗത്ത് ചിറ്റൂർ, സൗത്ത് ചിറ്റൂർ – ചേരാനെല്ലൂർ, വൈറ്റില – കാക്കനാട്

38 ടെർമിനലുകൾ പൂർത്തിയാകുമ്പോൾ 10-15 മിനിറ്റ് ഇടവിട്ട് സർവീസ് നടത്തുന്നതിന് 78 ബോട്ടുകൾ വേണമെന്നാണ് കെ.എം.ആർ.എല്ലിന്റെ കണക്ക്.

നേരത്തെ പ്രഖ്യാപിച്ചിരുന്ന 50സീറ്റ് ബോട്ടുകൾ സംബന്ധിച്ച പദ്ധതി നീളും. ഇത്തരം 15 ബോട്ടുകൾക്ക് ലഭിച്ച ടെൻഡർ തുക ഭീമമായതിനാലാണ് ആലോചനകൾ താത്കാലികമായി നിറുത്തിവച്ചത്

spot_imgspot_img
spot_imgspot_img

Latest news

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

Other news

യുപിയിൽ ദുരഭിമാനക്കൊല; പ്രണയിച്ചു വിവാഹം കഴിച്ച യുവാവിനെയും 18 കാരിയെയും മൺവെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി യുവതിയുടെ സഹോദരങ്ങൾ

യുവാവിനെയും 18 കാരിയെയും മൺവെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി മൊറാദാബാദ് ∙ ഉത്തർപ്രദേശിലെ മൊറാദാബാദ്...

പെറ്റി അടച്ചില്ലെങ്കിൽ അക്കൗണ്ടിൽ നിന്ന് പിടിക്കും; കേന്ദ്ര മോട്ടോർ വാഹന നിയമ ഭേദഗതി…

പെറ്റി അടച്ചില്ലെങ്കിൽ അക്കൗണ്ടിൽ നിന്ന് പിടിക്കും; കേന്ദ്ര മോട്ടോർ വാഹന നിയമ...

‘സ്വകാര്യ ആവശ്യങ്ങൾ സ്വകാര്യമായി നിർവഹിക്കുക, ഇവിടെ ചെയ്‌താൽ ചോദ്യം ചെയ്യപ്പെടും’; കമിതാക്കൾക്ക് വിചിത്ര മുന്നറിയിപ്പുമായി തൃശൂർ കുതിരപ്പാടത്ത് ബോർഡ്

കമിതാക്കൾക്ക് വിചിത്ര മുന്നറിയിപ്പുമായി തൃശൂർ കുതിരപ്പാടത്ത് ബോർഡ് തൃശൂർ ∙ കമിതാക്കൾക്ക് വിചിത്രവും...

ഗ്രീൻലൻഡിനായി ട്രംപിന്റെ ‘മാസ്റ്റർ പ്ലാൻ’; യൂറോപ്യൻ രാജ്യങ്ങൾക്കെതിരായ തീരുവ പിൻവലിച്ചു

വാഷിങ്ടൺ: ലോകത്തെ വീണ്ടും ഒരു സാമ്പത്തിക യുദ്ധത്തിന്റെ വക്കിലെത്തിച്ച ഗ്രീൻലൻഡ് വിവാദത്തിൽ...

Related Articles

Popular Categories

spot_imgspot_img