തിരുവനന്തപുരം: നടിമാരുടെ ലൈംഗികാതിക്രമ പരാതിയിൽ അന്വേഷണം നേരിടുന്ന നടൻ ജയസൂര്യ കേരളത്തിലില്ല. ജയസൂര്യ ന്യൂയോർക്കിലാണ് ഇപ്പോഴുള്ളതെന്നും ദുബായിലേക്ക് പോകാനാണ് പദ്ധതിയിടുന്നതെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.Will return to Kerala after getting anticipatory bail; Jayasurya in New York
മുൻകൂർ ജാമ്യം കിട്ടിയാൽ മാത്രമേ നടൻ കേരളത്തിലേക്ക് മടങ്ങാൻ സാധ്യതയുള്ളു. മുൻകൂർ ജാമ്യത്തിനായുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായാണ് റിപ്പോർട്ടുകൾ.
കടമറ്റത്ത് കത്തനാർ എന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ് ജയസൂര്യ ന്യൂയോർക്കിലേക്ക് പോയത്. ന്യൂയോർക്കിൽ നിന്ന് കൊണ്ട് മുൻകൂർ ജാമ്യം തേടാൻ നടൻ ശ്രമം തുടങ്ങിയിട്ടുണ്ട്.
മുൻകൂർ ജാമ്യം കിട്ടിയാലും ഇല്ലെങ്കിലും ന്യൂയോർക്കിൽ നിന്ന് ദുബായിലേക്ക് പോകാനാണ് നടൻ പദ്ധതിയിടുന്നതെന്ന വിവരവും പുറത്തുവന്നു.
ആഗസ്റ്റ് 28നാണ് നടനെതിരെ ആദ്യം ലൈംഗിക പീഡന കേസ് രജിസ്റ്റർ ചെയ്തത്. കൊച്ചി സ്വദേശിയായ നടിയാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്.
കേസിൽ പ്രത്യേക അന്വേഷണ സംഘം നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പിന്നാലെ മറ്റൊരു നടി കൂടി താരത്തിനെതിരെ പരാതി നൽകി. തുർന്ന് നടനെതിരെ രണ്ടാമതൊരു പീഡനക്കേസ് കൂടി കരമന പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2012-2013 കാലത്ത് തൊടുപുഴയിലെ സിനിമാ സെറ്റിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. കരമന പൊലീസ് ആണ് കേസെടുത്തത്.
ബാത്ത്‌റൂമിൽ പോയി വരുന്ന സമയത്ത് പിറകിലൂടെ കെട്ടിപ്പിടിച്ചു എന്നാണ് നടിയുടെ പരാതി. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പം ജാമ്യമില്ലാ വകുപ്പും ചുമത്തിയിട്ടുണ്ട്.