തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഓണപ്പരീക്ഷയ്ക്കുള്ള സമയപ്പട്ടിക പ്രഖ്യാപിച്ചു. ഓണപ്പരീക്ഷ സെപ്‌തംബർ മൂന്നിന് ആരംഭിച്ച് 12ന് അവസാനിക്കും. യുപി, ഹയർ സെക്കൻഡറി രണ്ടാംവർഷ വിദ്യാർഥികൾക്ക് നാലിനും എൽപി വിഭാഗത്തിന് ആറിനും പരീക്ഷ തുടങ്ങും. ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർഥികൾക്ക് ഓണപ്പരീക്ഷ ഉണ്ടാകില്ല.(onam exam will begin on September 3; Here is the schedule)
രാവിലെ പത്തുമുതല്‍ 12.15 വരെയും ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 3.45 വരെയുമാണ് പരീക്ഷ. വെള്ളിയാഴ്ചകളില്‍ ഉച്ചകഴിഞ്ഞുള്ള പരീക്ഷകള്‍ രണ്ടുമുതല്‍ വൈകീട്ട് 4.15 വരെയായിരിക്കും നടത്തുക. രണ്ട് മണിക്കൂറാണ് പരീക്ഷാ സമയം. പരീക്ഷാദിവസങ്ങളിൽ രാവിലെ 10 മുതൽ 10.15 വരെയും പകൽ 1.30 മുതൽ 1.45 വരെയും കൂൾ ഓഫ് ടൈം അനുവദിക്കും.
ഒന്ന്, രണ്ട് ക്ലാസുകളിൽ പരീക്ഷയ്ക്ക് സമയദൈർഘ്യമില്ല. പരീക്ഷാദിവസങ്ങളിൽ സർക്കാർ അവധിയുണ്ടെങ്കിൽ അന്നത്തെ പരീക്ഷ 13ന് നടത്തും.13ന് ഓണാവധിക്കായി സ്കൂൾ അടയ്‌ക്കും. 23ന് തുറക്കും.