web analytics

ഭക്ഷണം ചോദിച്ചെത്തും; ഈ വീട്ടിൽ ഉടൻ അനർഥങ്ങൾ ഉണ്ടാകുമെന്നു പറയും; പറഞ്ഞ് പേടിപ്പിച്ച് സ്വർണവും പണവും കൈക്കലാക്കും; മലയാളികളെ പറ്റിക്കാനിറങ്ങിയ കള്ളനെ കയ്യോടെ പൊക്കി

ഇടുക്കി: ഏലപ്പാറ പഞ്ചായത്തിലെ കോഴിക്കാനം- ഹെലിബറിയ പ്രദേശത്ത് അന്ധവിശ്വാസം പരത്തി സ്വർണം തട്ടിയെടുത്തയാളെ നാട്ടുകാർ പിടികൂടി. Locals caught the man who stole the gold by spreading superstition

തമിഴ്നാട് തേനി പെരിയകുളം സ്വദേശി ഭൂപതി (42)യാണ് പിടിയിലായത്. ഇയാളെ പീരുമേട് പൊലീസ് എത്തി കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്‌തു. 

കഴിഞ്ഞ ദിവസമാണ് ഇയാൾ പ്രദേശത്തെ വീടുകളിൽ കയറിയിറങ്ങി ആളുകളെ ഭീതിപ്പെടുത്തി പണവും സ്വർണവും തട്ടിയെടുക്കാൻ ശ്രമിച്ചത്. വീടുകൾ തോറും കയറി ഭാവിയിൽ ഇവിടെ അനർഥമുണ്ടാകാൻ സാധ്യതയുണ്ടെന്ന് അറിയിക്കുകയായിരുന്നു. 

ഹെലിബറിയ പ്രദേശത്ത് ഒരു വീട്ടിൽ  ഉച്ചക്ക് ഭക്ഷണം ചോദിച്ചു  കഴിച്ചശേഷം അവിടെ ഭാവിയിൽ അനർഥങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പറഞ്ഞു വീട്ടിലുള്ളവരെ വിശ്വസിപ്പിച്ചു. 

എന്ത് അനർഥമാണ് നടക്കുന്നതെന്നും ഇതിനുള്ള പ്രതിവിധി എന്താണെന്നും പറയണമെങ്കിൽ പണം നൽകണമെന്ന് ആവശ്യപ്പെട്ടു. 

കൈയിൽ പണമില്ലെന്ന് പറഞ്ഞതോടെ ഇവരുടെ പക്കലുള്ള സ്വർണം ചോദിച്ച് വാങ്ങി. ‌ഇയാൾ പോയതിനു പിന്നാലെ സമീപ വീട്ടുകാരോട് വിവരം പറഞ്ഞതോടെയാണ് തട്ടിപ്പാണെന്ന് മനസിലായത്. 

തുടർന്ന് നാട്ടുകാർ ഇയാളെ വഴിയിൽ തടഞ്ഞു നിർത്തി പൊലീസിനെ വിവരം അറിയിച്ചു. പീരുമേട് പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.  

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

ദേവികുളത്ത് രാജാക്കന്മാരുടെ അങ്കം; നാല് സ്ഥാനാർത്ഥികൾ, ഒരേപോലെ പേരുകൾ; വോട്ടർമാർ കുഴങ്ങുമോ?

ദേവികുളത്ത് രാജാക്കന്മാരുടെ അങ്കം; നാല് സ്ഥാനാർത്ഥികൾ, ഒരേപോലെ പേരുകൾ; വോട്ടർമാർ കുഴങ്ങുമോ? ദേവികുളം:...

പ്രണയവിവാഹത്തിന് പിന്നാലെ യുവാവിന് നേരെ ക്രൂരമായ ആൾക്കൂട്ട ആക്രമണം: കെട്ടിയിട്ടു, നഗ്നനാക്കി റോഡിലൂടെ നടത്തി

പ്രണയവിവാഹത്തിന് പിന്നാലെ യുവാവിന് നേരെ ആൾക്കൂട്ട ആക്രമണംമഹാരാഷ്ട്രയിലെ നാസിക് ജില്ലയിലുള്ള ഭുസാവലിൽ...

കേരളത്തിൽ കടുത്ത ചൂട്: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽചൂട് അതികഠിനമാകുന്നു. വരും ദിവസങ്ങളിൽ താപനില സാധാരണയേക്കാൾ ഉയരുമെന്ന...

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

കട്ടപ്പനയിൽ ഒന്നര വയസ്സുകാരിക്ക് അപൂർവ കവാസാക്കി രോഗം സ്ഥിരീകരിച്ചു; കുട്ടികളിലെ കടുത്ത പനിയും ചുവന്ന കണ്ണുകളും നിസ്സാരമാക്കരുത്; ലക്ഷണങ്ങൾ ഇവയാണ്

കട്ടപ്പനയിൽ ഒന്നര വയസ്സുകാരിക്ക് അപൂർവമായ കവാസാക്കി രോഗം സ്ഥിരീകരിച്ചു കട്ടപ്പന സഹകരണ ആശുപത്രിയിൽ...

പശ്ചിമേഷ്യയിൽ യുദ്ധഭീതി; കടൽ കടന്ന് ഇന്ത്യൻ കപ്പലുകൾ! ചങ്കിടിപ്പോടെ ലോകം, കരുത്തുറ്റ നീക്കവുമായി ഇന്ത്യ

ന്യൂഡൽഹി: യുദ്ധം പുകയുന്ന പശ്ചിമേഷ്യൻ കടലിടുക്കുകളിൽ നിന്ന് ഇന്ത്യയ്ക്ക് ആശ്വാസവാർത്ത. ലോകത്തെ...

Related Articles

Popular Categories

spot_imgspot_img