web analytics

എന്നോട് ഇന്നേവരെ ആരും മോശമായി പെരുമാറിയിട്ടില്ല, ആരും കതകിൽ വന്ന് മുട്ടിയിട്ടുമില്ല; നടി ജോമോൾ

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി സംബന്ധിച്ച് അമ്മ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പ്രതികരണവുമായി നടി ജോമോൾ. ഇന്നേവരെ എന്നോട് ആരും മോശമായി പെരുമാറിയിട്ടില്ല. ആരും കതകിൽ വന്ന് മുട്ടിയിട്ടുമില്ലെന്നും ജോമോൾ പറഞ്ഞു. എനിക്ക് ദുരനുഭവം ഉണ്ടായിട്ടില്ല. റിപ്പോർട്ടിലുള്ള പ്രമുഖർ ആരെന്ന് അറിയില്ല എന്നും നടി പ്രതികരിച്ചു.(Actress Jomol on Hema Committie report)

ആരും എന്നോട് മോശമായി സംസാരിച്ചിട്ടില്ല. കൂടെ സഹകരിച്ചാൽ മാത്രമേ ചാൻസ് തരുകയുള്ളുവെന്ന് ആരും പറഞ്ഞിട്ടില്ല. എന്നും ഇരകൾക്ക് ഒപ്പമെന്നും ജോമോൾ പറഞ്ഞു. ഒരു പ്രമുഖ നടി പറയുന്നു മാറ്റിനിർത്തിയിട്ടുണ്ട് എന്ന അങ്ങനെയെങ്കിൽ ഒരു സമയത്ത് എനിക്കും അവാർഡുകൾ കിട്ടിയിട്ടുണ്ട് ഞാനും മാറി നിന്നുവെന്നും ജോമോൾ പറഞ്ഞു.

അതേസമയം വിഷയത്തിൽ നിന്ന് ‘അമ്മ’ ഒളിച്ചോടിയിട്ടില്ലെന്നും ഞങ്ങൾ ഹേമ കമ്മിറ്റിക്കൊപ്പമാണെന്നും ജനറൽ സെക്രട്ടറി സിദ്ദിഖ് പ്രതികരിച്ചു. തെറ്റ് ചെയ്തവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണെന്നും ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരിൽ സിനിമ മേഖലയെ ആകെ കുറ്റപ്പെടുത്തരുതെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

ഹേമ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നു. രണ്ട് വർഷം മുമ്പ് റിപ്പോർട്ടിലെ നിര്‍ദേശങ്ങള്‍ ചർച്ച ചെയ്യാൻ മന്ത്രി സജി ചെറിയാൻ വിളിച്ചിരുന്നു. താനും ഇടവേള ബാബുവുമാണ് ചർച്ചയിൽ അന്ന് പങ്കെടുത്തതെന്നും ഞങ്ങളുടെ നിർദ്ദേശങ്ങൾ അദ്ദേഹത്തോട് പറഞ്ഞിരുന്നുവെന്നും സിദ്ദിഖ് പ്രതികരിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

കണ്ണിലേക്ക് മുളകുപൊടിയെറിഞ്ഞു

കണ്ണിലേക്ക് മുളകുപൊടിയെറിഞ്ഞു ചെന്നൈ: ജ്വല്ലറികളിലേക്ക് എത്തിക്കാനുള്ള സ്വർണവുമായി പോയ സംഘത്തെ ആക്രമിച്ച് കവർച്ച...

ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ്

ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ് തൃശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന്...

കൊന്ന് തിന്നാൻ കാത്തിരിക്കുന്നവരുടെ അന്വേഷണം നടക്കട്ടെ

ലൈംഗികാരോപണങ്ങളിൽ വ്യക്തത വരുത്താതെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ഇന്ന് പ്രതിപക്ഷ...

നീലലോഹിതദാസൻ നാടാരെ വെറുതെ വിട്ട് ഹൈക്കോടതി

നീലലോഹിതദാസൻ നാടാരെ വെറുതെ വിട്ട് ഹൈക്കോടതി കൊച്ചി: ലൈംഗികാതിക്രമ കേസിൽ ആർജെഡി നേതാവും...

പാകിസ്ഥാനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ

പാകിസ്ഥാനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ ദുബൈ: ഏഷ്യാകപ്പിൽ പാകിസ്ഥാനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ....

അസമിലും ഭൂട്ടാനിലും ഭൂകമ്പം; 5.8 തീവ്രത

അസമിലും ഭൂട്ടാനിലും ഭൂകമ്പം; 5.8 തീവ്രത ഗുവാഹത്തി: അസമിലും അയൽരാജ്യമായ ഭൂട്ടാനിലും വീണ്ടും...

Related Articles

Popular Categories

spot_imgspot_img