സമൂഹമാധ്യമങ്ങളിൽ വൻതോതിൽ ഫോളോവേഴ്സുള്ള താരമാണ് റൊണാൾഡോ. എക്സിൽ മാത്രം സൂപ്പർതാരത്തിന് 112.5 മില്യനിലധികം ഫോളോവേഴ്സുണ്ട്. ഇപ്പോഴിതാ
സ്വന്തം യുട്യൂബ് ചാനലുമായി ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തിയിരിക്കുകയാണ്.Football legend Cristiano Ronaldo with his own YouTube channel
“കാത്തിരിപ്പ് അവസാനിക്കുന്നു. ഒടുവിൽ എന്റെ യുട്യൂബ് ചാനൽ ഇതാ എത്തിയിരിക്കുന്നു. ഈ പുതിയ യാത്രയിൽ എന്നോടൊപ്പം ചേരൂ’ – റൊണാൾഡോ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ കുറിച്ചതിനു പിന്നാലെ വൻ കുതിപ്പാണ് സബ്സ്ക്രൈബെഴ്സിന്റെ എണ്ണത്തിൽ ഉണ്ടായത്.
യുട്യൂബ് ചാനൽ ആരംഭിച്ച വിവരം അറിഞ്ഞതിനു പിന്നാലെ സബ്സ്ക്രൈബ് ചെയ്തത് ലക്ഷക്കണക്കിനു പേരാണ്. ഇന്നലെ വൈകിട്ട് ആരംഭിച്ച ചാനലിന്റെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം ഇതിനകം 40 ലക്ഷം പിന്നിട്ടു.
തന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ എന്നതിനു പകരം തന്റെ വിഖ്യാതമായ ഗോളാഘോഷവുമായി ചേർത്ത് ‘സ്യൂബ്സ്ക്രൈബ്’ (SIUUUbscribe) എന്നു താരം കുറിച്ചതോടെ ആരാധകർ ആവേശത്തിലാണ്.