ഇന്ത്യൻ താരം രാഹുൽ ദ്രാവിഡിന്റെ മകന്‍ സമീത് ദ്രാവിഡിന്റെ ബാറ്റിംഗ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.കർണാടകയിലെ മഹാരാജ ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ താരം അടിച്ച സിക്സർ ആണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. (Dravid’s son’s smashing batting has gone viral on social media! Video)
കളിയിൽ ബെംഗളൂരു ബോളർ ഗണേശ്വർ നവീൻ എറിഞ്ഞ ഏഴാം ഓവറിലെ നാലാം പന്താണ് സമീത് സിക്സർ പറത്തിയത്. നവീന്റെ ഷോർട്ട് പിച്ച് പന്ത് സമീത് ഓഫ് സ്റ്റംപിനു മുകളിലൂടെ ബൗണ്ടറി കടത്തുകയായിരുന്നു.
മഹാരാജ ട്രോഫിയില്‍ മൈസുരു വാരിയേഴ്സ് ടീമിന്റെ താരമാണ് സമീത്. വെള്ളിയാഴ്ച ബെംഗളൂരു ബ്ലാസ്റ്റേഴ്സിനെതിരെ രണ്ടാം മത്സരം കളിക്കാനിറങ്ങിയ സമീത്, ഏഴു പന്തുകളിൽനിന്ന് ഏഴു റൺസെടുത്തു പുറത്തായി. വീഡിയോ കാണാം.