web analytics

കോട്ടയം ജില്ലയുടെ മലയോര മേഖലയിൽ ശക്തമായ മഴയും മലവെള്ളപ്പാച്ചിലും; മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളിയിലും ആറുകള്‍ കരകവിഞ്ഞു, ജാഗ്രത

കോട്ടയം ജില്ലയുടെ മലയോര മേഖലയിൽ ശക്തമായ മഴയെ തുടർന്ന് പുലർച്ചയോടെ കാഞ്ഞിരപ്പള്ളി മേഖലയിൽ നദി കരകവിഞ്ഞു. കാഞ്ഞിരപ്പള്ളി – മണിമല റോഡിൽ വെള്ളം കയറി. ചിലയിടങ്ങളിൽ വീട്ടു മുറ്റം വരെ വെള്ളമെത്തി. നാശ നഷ്ടങ്ങളില്ല. (Heavy rains and flash floods in hilly areas of Kottayam district)

മീനച്ചിൽ റെയ്ൻ ആൻഡ് റിവർ നെറ്റ് വർക്കിൻ്റെ മഴ മാപിനിയിൽ ഇന്നലെ രാത്രി 7 മുതൽ 9 വരെയുള്ള 2 മണിക്കൂറിൽ കൂട്ടിക്കലിൽ 114.6 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി.

രാത്രിയുണ്ടായ ശക്തമായ മഴയിൽ കൂട്ടിക്കൽ കാവാലിയിൽ റോഡിലേക്ക് മണ്ണിടിഞ്ഞു. ചോലത്തടം – കാവാലി റോഡിലാണ് ഇന്നലെ രാത്രി പത്തോടെ മണ്ണിടിഞ്ഞ് വീണത്. റോഡ് ഗതാഗതം സ്തംഭിച്ചു.

കൂട്ടിക്കൽ പഞ്ചായത്തിലെ ഏന്തയാറ്റിൽ ഒരു വീടിനു സമീപം ചെറിയ കുഴി രൂപപ്പെടുകയും ശക്തമായ വെള്ളമൊഴുക്ക് ഉണ്ടാവുകയും ചെയ്തു. വീട്ടുകാരെ സ്ഥലത്തു നിന്നു ബന്ധു വീട്ടിലേക്കു മാറ്റി.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

Related Articles

Popular Categories

spot_imgspot_img