ന്യൂഡല്‍ഹി: സൂര്യന്‍ ഒരിടവേളയ്ക്ക് ശേഷം തിളച്ചുമറിയുകയാണ്. വിസ്‌ഫോടനങ്ങള്‍ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. സണ്‍സ്‌പോട്ട് വീണ്ടും സൂര്യനില്‍ രൂപപ്പെട്ടിരിക്കുകയാണ്.Sunspot again
കൂടുതല്‍ തീവ്രമായിരിക്കും ഇത്തവണയെന്നാണ് വിലയിരുത്തല്‍. ഓഗസ്റ്റ് 14ന് അതിരാവിലെയാണ് സൂര്യന്‍ ഭയാനകമായ സൗരജ്വാലകളെ പുറന്തള്ളിയത്.
ഇവ ഭൂമിയെ ലക്ഷ്യമിട്ട് അതിവേഗത്തില്‍ എത്തും. എക്‌സ് ക്ലാസ് വിഭാഗത്തില്‍ വരുന്നതാണ് ഈ വിസ്‌ഫോടനങ്ങള്‍. പുലര്‍ച്ചെയോടെയാണ് ഇവ തീവ്രമായത്.
അതിന് ശേഷം ഇവ കൂടുതല്‍ തീവ്രതയോടെ ഭൂമിക്ക് വലിയ വെല്ലുവിളിയായി മാറും. ഷോര്‍ട്ട് വേവ് റേഡിയോ ബ്ലാക്ക് ഔട്ടുകള്‍ക്ക് ഇവ കാരണമാകും.
ഭൂമിയിലെ സാങ്കേതിക സംവിധാനങ്ങളെല്ലാം ഇതുകാരണം താറുമാറാകും. ജിപിഎസ്, ഇന്റര്‍നെറ്റ്, ഉപഗ്രഹ സംവിധാനങ്ങളെ എല്ലാം ഇവ നിശ്ചലമാകും.
ഇതിനോടകം ഭൂമിയുടെ സണ്‍ലിറ്റ് ഭാഗങ്ങളില്‍ സാങ്കേതിക തകരാറുകള്‍ക്ക് ഇവ കാരണമായിട്ടുണ്ട്. ഏഷ്യ, ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലാണ് ഈ സൂര്യവിസ്‌ഫോടനം കൂടുതലായും ബാധിക്കുക.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ഇവ നാശം വിതയ്ക്കും. സൂര്യനിലെ ഏറ്റവും തീവ്രമായ സണ്‍സ്‌പോട്ട് എആര്‍3784ല്‍ നിന്നാണ് ഈ വിസ്‌ഫോടനം ഉണ്ടായിരിക്കുന്നത്.
ഇതിനോടകം ശാസ്ത്രജ്ഞര്‍ അടക്കം സസൂക്ഷ്മം നിരീക്ഷിക്കുന്ന സണ്‍സ്‌പോട്ടാണിത്. രാക്ഷസജ്വാലകളാണ് ഇതില്‍ നിന്ന് പുറന്തള്ളപ്പെടുന്നത്.
തീര്‍ത്തും സങ്കീര്‍ണമായ ഒരു സണ്‍സ്‌പോട്ടാണിത്. ഇവയ്ക്ക് ഉത്തരധ്രുവവുമായി ബന്ധമുണ്ട്. അതേസമയം ഇന്ത്യ, ചൈന, റഷ്യ, സൗത്ത്ഈസ്റ്റ് ഏഷ്യ, അറേബ്യന്‍ മേഖല, കിഴക്കന്‍ ആഫ്രിക്ക, ഇന്ത്യന്‍ മഹാസമുദ്ര മേഖല എന്നിവയെല്ലാം ഈ സൗരജ്വാലകളാല്‍ ബാധിക്കപ്പെടും. ഇവിടെയുള്ള ഉപഗ്രഹ സംവിധാനങ്ങള്‍ എല്ലാം താല്‍ക്കാലികമായി നിശ്ചലമാകും.
ചിലപ്പോള്‍ ദിവസങ്ങള്‍ തന്നെ അതിനായി എടുത്തേക്കാം. ട്രാഫിക് സിഗ്നലിനെ ബാധിക്കുന്നത് കൊണ്ട് മറ്റ് പ്രശ്‌നങ്ങളും ഉണ്ടാവാം. റേഡിയോ വികിരണങ്ങളാണ് സൂര്യനില്‍ നിന്ന് പുറന്തള്ളുക. അതാണ് ഉപഗ്രഹങ്ങളെ കാര്യമായി ബാധിക്കുന്നത്.
അതേസമയം സൗരജ്വാലകള്‍ക്കൊപ്പം തന്നെ കൊറോണല്‍ മാസ് ഇജക്ഷനും സംഭവിക്കും. സൂര്യന്റെ അന്തരീക്ഷത്തില്‍ നിന്നുള്ള ഘടകങ്ങള്‍ ചേര്‍ന്നതാണിത്.
ഇവ രാക്ഷസരൂപത്തിലാണ് ബഹിരാകാശത്തേക്ക് പുറന്തള്ളപ്പെടുക. ഇത് ഭൗമകാന്തിക പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും. ആര്‍ 3784ല്‍ രൂപപ്പെട്ട സണ്‍സ്‌പോട്ടുകള്‍ ഭീമാകാരനായ സൗരജ്വാലകളെയാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഇവ ചിത്രങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാവും. ഈ സമയം സൂര്യനെ നോക്കുന്നതും വളരെ ശ്രദ്ധിച്ച് വേണം. നേരിട്ട് നോക്കിയാല്‍ കണ്ണിന് അത് ദോഷകരമായി ബാധിക്കാം.
കാരണം ഉയര്‍ന്ന അളവിലായിരിക്കും റേഡിയേഷന്‍. ഗ്ലാസുകല്‍ ധരിച്ച് വേണം സൂര്യനെ നോക്കാന്‍. ഗ്രഹണ സമയത്ത് നോക്കുന്ന ഗ്ലാസുകള്‍ തന്നെ ഉപയോഗിക്കുക.