web analytics

2047ല്‍ ‘വികസിത ഭാരത’ ലക്ഷ്യത്തിലെത്തും; സ്വാതന്ത്ര്യ ദിനത്തിൽ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ഡൽഹി: രാജ്യതലസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ പുരോഗമിക്കുന്നു. 2047ല്‍ വികസിത ഭാരത ലക്ഷ്യത്തിലെത്തുമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ‘രാജ്യം ഒന്നാമത്’ അതാണ് കേന്ദ്ര സര്‍ക്കാരിന്‍റെ മുദ്രാവാക്യം. സർക്കാർ കൊണ്ടുവന്ന പരിഷ്ക്കാരങ്ങൾ രാജ്യത്തിന്‍റെ വളർച്ചയുടെ ബ്ലൂ പ്രിന്‍റാണ്. അത് പബ്ലിസിറ്റിക്കായല്ല എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.(Independence day celebration; pm narendra modi’s speech)

ലോകം ഇന്ത്യയുടെ വളർച്ച ഉറ്റുനോക്കുകയാണ്. ഭാരതത്തെ മൂന്നാമത്തെ സമ്പദ് ശക്തിയാക്കണം. നിയമ രംഗത്ത് കൂടുതൽ പരിഷ്ക്കാരങ്ങൾ കൊണ്ടുവരണം. ആ ലക്ഷ്യത്തിലേക്ക് വൈകാതെയെത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രണ്ടര കോടി വീടുകളിലേക്ക് കൂടി വൈദ്യുതിയെത്തിക്കാന്‍ സര്‍ക്കാരിനായി. ജലജീവൻ മിഷനിൽ 15 കോടി ഉപഭോക്കാക്കളെ കൊണ്ടുവന്നു. സ്വച്ഛ് ഭാരത് പദ്ധതിയും വിജയം കൈവരിച്ചു. കാലാവസ്ഥ വ്യതിയാനത്തിനെതിരെ സുശക്തമായ ഇടപെടലുകൾ ഉണ്ടായി.

സൈന്യത്തിന്‍റെ പോരാട്ടം യുവാക്കൾക്ക് പ്രചോദനമായി. ഉൽപാദന മേഖലയുടെ ഹബ്ബായി ഇന്ത്യ മാറി. ദ്രുതവളർച്ചയാണ് യുവാക്കൾ ആഗ്രഹിക്കുന്നത്. സ്വയം സഹായ സംഘങ്ങളിലൂടെ ഒരു കോടി സ്ത്രീകൾ ലക്ഷാധിപതികളായി. പത്ത് കോടിയിലധികം വനിതകൾ ഇന്ന് സ്വയം പര്യാപ്തരാണ്. ആവശ്യമുള്ളവന്‍റെ വാതിൽക്കൽ ഇന്ന് സർക്കാരുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡ് കാലത്തെ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് ആദ്യം കരകയറിയ രാജ്യം ഇന്ത്യയാണ്. പരസ്പര വിശ്വാസത്തിൻ്റെ അന്തരീക്ഷം ഇന്ന് രാജ്യത്തുണ്ട്. ജോലിക്കാരായ സ്ത്രീകൾക്ക് ശമ്പളത്തോടെ പ്രസവാവധി നൽകിയത് ഈ സർക്കാരാണ്. ട്രാൻസ്ജെൻഡർ സമൂഹത്തിനും സർക്കാർ താങ്ങായിസേവനത്തിന് അവസരം നൽകിയ ജനങ്ങൾക്ക് മുന്നിൽ ശിരസ് നമിക്കുന്നു. 2047 ൽ വികസിത ഭാരതം എന്ന ലക്ഷ്യം മാത്രമാണ് മുന്നിലുള്ളത്. വിദ്യാഭ്യാസ മേഖലയിലും പരിഷ്ക്കാരങ്ങൾ കൊണ്ടുവന്നു. ലക്ഷങ്ങൾ മുടക്കി മക്കളെ വിദേശത്ത് പഠിക്കാനയക്കുന്നത് മധ്യവർഗ രക്ഷിതാക്കൾക്ക് വലിയ ബുദ്ധിമുട്ടാണ്. അത്തരം അവസരങ്ങൾ ഇന്ത്യയിൽ സജ്ജമാക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

Other news

വേദനക്കിടയിൽ കരുതലായി ഉടമയുടെ കുറിപ്പ്; അർച്ചനയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ

വേദനക്കിടയിൽ കരുതലായി ഉടമയുടെ കുറിപ്പ്; അർച്ചനയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ സോഷ്യൽ...

ധനുഷിന്റെ ‘തേരേ ഇഷ്‌ക് മേ’ തമിഴ് ട്രെയിലർ പുറത്തിറങ്ങി; നായികയായി കൃതി സനോൺ

ധനുഷിന്റെ 'തേരേ ഇഷ്‌ക് മേ' തമിഴ് ട്രെയിലർ പുറത്തിറങ്ങി; നായികയായി കൃതി...

ഫുട്‌ബോൾ മത്സരത്തിനിടെ തർക്കം

ഫുട്‌ബോൾ മത്സരത്തിനിടെ തർക്കം തിരുവനന്തപുരം: ഫുട്‌ബോൾ മത്സരത്തിനിടെ ഉണ്ടായ തർക്കത്തിന്റെ പശ്ചാത്തലത്തിൽ 19കാരൻ...

ഭക്ഷണം ചേട്ടനു മാത്രം…എനിക്കൊന്നും തന്നില്ല; നാലുവയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചത് പെറ്റമ്മ; കൊച്ചിയിൽ നടന്നത്

ഭക്ഷണം ചേട്ടനു മാത്രം…എനിക്കൊന്നും തന്നില്ല; നാലുവയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചത് പെറ്റമ്മ;...

വയനാട്ടിൽ സിപ്പ് ലൈൻ അപകടം! വ്യാജ വീഡിയോ നിർമ്മിച്ചയാൾ പിടിയിൽ

കല്പറ്റ: വയനാട്ടിൽ സിപ്പ് ലൈൻ അപകടം നടന്നെന്ന പേരിൽ വ്യാജ വീഡിയോ...

പത്തനംതിട്ടയിൽ 14 വയസ്സുകാരിക്ക് ക്രൂരപീഡനം; ക്രൂരത ഒന്നര വയസുള്ള ഇളയകുട്ടിയുടെ വായ പൊത്തിപ്പിടിച്ച ശേഷം; ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

പത്തനംതിട്ടയിൽ 14 വയസ്സുകാരിക്ക് ക്രൂരപീഡനം പത്തനംതിട്ട: പത്തനംതിട്ടയിൽ വീണ്ടും ലൈംഗിക അതിക്രമം. പ്രായപൂർത്തിയാകാത്ത...

Related Articles

Popular Categories

spot_imgspot_img