ആങ്കോള: ഷിരൂരിലെ മണ്ണിടിച്ചിലിൽ ദേശീയ പാത നിർമ്മിച്ച കരാർ കമ്പനിയായ ഐആർബിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്.അശാസ്ത്രീയമായ നിർമ്മാണത്തിനാണ് കമ്പനിക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. ഭാരതീയ നാഗരിക് സുരക്ഷ സംഹിത 175 – 3 പ്രകാരമാണ് റൂറൽ എസ്പിക്ക് കേസെടുക്കാൻ അങ്കോള സിവിൽ കോടതി നിർദ്ദേശം നൽകിയത്.(Landslides in Shirur; An inquiry has been ordered against the National Highway Construction Company)
ഐആർബിയുടെ മാനേജിങ് ഡയറക്ടർ വീരേന്ദ്ര ഡി മാഹായിഷ്കർ, മറ്റ് ഏഴ് ഡയറക്ടർമാർ എന്നിവർക്കെതിരെ കേസെടുക്കണമെന്ന ആവശ്യമാണ് കോടതിക്ക് മുന്നിലെത്തിയത്. ഇത് പ്രകാരമാണ് അങ്കോള സിവിൽ കോടതിയുടെ ഉത്തരവ്.
ജൂലൈ 16നാണ് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ഇന്നും തുടരുകയാണ്. ഇതിലൂടെയുള്ള റോഡ് അശാസ്ത്രീയമായാണ് നിർമ്മിച്ചിരിക്കുന്നതെന്ന ആരോപണം അപകടം നടന്നത് മുതൽ ഉയരുന്നുണ്ട്.
ഓൺലൈൻ തട്ടിപ്പിൻ്റെ വിളനിലമായി ഇടുക്കി; തൊടുപുഴ സ്വദേശിക്ക് നഷ്ടപ്പെട്ടത് ഒന്നേകാൽ കോടി