web analytics

പ്രഭാതം ‘പൊട്ടിവിടരുന്നത് ‘ എങ്ങിനെ ? അത്യപൂർവ്വമായ ആ കാഴ്ച പുറത്തുവിട്ട് നാസ !

രാത്രിയെന്നും പകലെന്നും ഭൂമിയെ തിരിക്കുന്ന അതിര്‍രേഖ എവിടെയാണ് ? പ്രഭാതം പൊട്ടിവിടരുന്ന ആ രേഖ ആരെങ്കിലും കണ്ടിട്ടുണ്ടോ? ആ വിസ്മയക്കാഴ്ച രാജ്യാന്ത ബഹിരാകാശ നിലയത്തില്‍ നിന്നും ഒപ്പിയെടുത്തിരിക്കുകയാണ് നാസ. (NASA has released a rare view of how the morning starts)

സൂര്യന്റെ പ്രകാശ രശ്മികള്‍ ഭൗമോപരിതലത്തെ പ്രകാശിപ്പിക്കാന്‍ തുടങ്ങുന്ന ആ നിമിഷത്തില്‍ രാത്രിക്കും പകലിനും ഇടയിലൊരു മായാരേഖ രൂപപ്പെടും.

ചക്രവാളത്തിലൊരു നേര്‍ത്തരേഖയായി ആ അതിര്‍ത്തി കാണാം. നീലനിറമാര്‍ന്ന അന്തരീക്ഷം സൂര്യന്റെ കിരണങ്ങളുമായി കൂട്ടിമുട്ടുന്ന നിമിഷങ്ങളാണത്. ആ അതിർത്തി രേഖയാണ് നാസ കണ്ടെത്തി അടയാളപ്പെടുത്തിയിരിക്കുന്നത്.

പസഫിക് സമുദ്രത്തിന് 267 മൈല്‍ ഉയരത്തില്‍ നിന്നാണ് ആരെയും അത്ഭുതസ്തബ്ധരാക്കുന്ന
ഈ കാഴ്ച പകര്‍ത്തിയിരിക്കുന്നത്.

ഭൂമിയില്‍ രാപ്പകലുകള്‍ നിര്‍ണയിക്കുന്ന ചലിക്കുന്ന സാങ്കല്‍പ്പിക രേഖയാണ് ടെര്‍മിനേറ്റര്‍ (അതിര്‍രേഖ). ഭൂമിയുടെ ഭ്രമണത്തെയും സൂര്യനെ അപക്ഷേിച്ചുള്ള സ്ഥാനത്തെയും ആശ്രയിച്ചാകും ടെര്‍മിനേറ്ററിന്റെ നില്‍പ്. ഉത്തര-ദക്ഷിണ ധ്രുവങ്ങളിലൊഴികെ ഭൂമിയിലെ മറ്റെല്ലായിടങ്ങളിലൂടെയും സൂര്യോദയമായും അസ്തമയമായും ദിവസം രണ്ട് പ്രാവശ്യം ടെര്‍മിനേറ്റര്‍ കടന്നുപോകും.

23.5 ഡിഗ്രി ചരിഞ്ഞു സാങ്കല്‍പിക അച്ചുതണ്ടിലാണ് ഭൂമിയുടെ ഭ്രമണം. ഈ ചരിവാണ് ഉത്തര- ദക്ഷിണധ്രുവങ്ങളില്‍ വര്‍ഷത്തില്‍ കൂടിയും കുറഞ്ഞും സൂര്യപ്രകാശമെത്തിക്കുന്നതും ഋതുക്കളുണ്ടാക്കുന്നതും.

പകലും രാത്രിയും തുല്യമായെത്തുന്ന ദിവസങ്ങളില്‍ (വിഷുവം- മാര്‍ച്ചിലും സെപ്റ്റംബറിലും) ഭൂമിയുടെ അച്ചുതണ്ട് ,കേന്ദ്രത്തിന് തിരശ്ചീനമായി വരുന്നു. ഇതോടെ ഉത്തരാര്‍ധഗോളത്തിലും ദക്ഷിണാര്‍ധ ഗോളത്തിലും ഒരേയളവില്‍ സൂര്യപ്രകാശവും താരതമ്യേനെ നല്ല കാലാവസ്ഥയും കിട്ടും.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img