ഏതൊരു ഇന്ത്യാക്കാരനും കൊതിക്കും ഈ സമ്മാനം കിട്ടാൻ; നിധി പോലെ സൂക്ഷിച്ച ആ ബാറ്റ് ലേലത്തിന് വെച്ച് മലയാളി; കോഹ്‌ലിയുടെ കൈയൊപ്പ് ചാർത്തിയ ബാറ്റിന് എത്ര രൂപ കിട്ടിയാലും അത് വയനാടിന്

സെന്റ് ലൂസിയ: വയനാട് ഉരുൾപൊട്ടലിൽ ദുരിതത്തിലായവരെ സഹായിക്കാൻ താൻ കാത്തുസൂക്ഷിച്ച അമൂല്യനിധി ലേലത്തിൽ വച്ച് മലയാളി.A Malayali at the auction of his treasured treasure to help those affected by the Wayanad landslides

ഉരുൾഎടുത്ത വയനാടിനെ കരകയറ്റാൻ സിബി ഗോപാലകൃഷ്ണൻ കിങ്ങ് കോഹ്ലിയുടെ കൈയൊപ്പ് ചാർത്തിയ ബാറ്റ് ആണ് ലേലത്തിൽ വച്ചത്. ലേലത്തിൽ കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.

https://www.facebook.com/sibikris/posts/10169928818735643?ref=embed_post

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ലെയ്സൺ ഓഫിസറായി പ്രവർത്തിച്ച മലയാളികൾക്കിടയിൽ നേരത്തെ സുപരിചതാനായി മാറിയ സിബി ഗോപാലകൃഷ്ണൻ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഏറ്റവും ‍ഉയർന്ന തുക നൽകുന്നയാൾക്ക് ബാറ്റ് സ്വന്തമാക്കാം. കിട്ടുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് അദ്ദേഹം അറിയിച്ചു.

“നാല് വർഷം കൂടുമ്പോൾ അരങ്ങേറുന്ന ക്രിക്കറ്റിലെ ട്വന്റി 20 മാമാങ്കത്തിൽ ഇന്ത്യൻ ദേശീയ ടീമിൻ്റെ ലെയ്സൺ ഓഫീസർ എന്ന നിലയിൽ ആർപ്പുവിളികളുടെയും ആരവങ്ങളുടെയും നടുവിൽ ഇന്ത്യൻ ക്രിക്കറ്റിലെ ദേശീയ ടീമിനൊപ്പം അമേരിക്കയിലും കരീബിയൻ ദ്വീപുകളിലുമായി മുപ്പത്തിയഞ്ച് ദിവസങ്ങൾ.

അനിശ്ചിതത്തിൻ്റെ ഭംഗിയാകെ കോരിനിറച്ച് ഓരോ നിമിഷങ്ങളെയും ഉദ്വോഗജനകമാക്കുന്ന ക്രിക്കറ്റ് എന്ന കായിക കലയെ സിരകളിൽ ആവാഹിച്ച് ഓരോ കളിക്കാരുടെയും കൂടെ നിന്ന അപൂർവ നിമിഷങ്ങൾ.

വൃത്താകാരമുള്ള പുൽമൈതാനങ്ങൾക്ക് പുറത്ത് കളിക്കാരുടെ ക്ഷേമ സൗകര്യ ങ്ങളളെ സംബന്ധിച്ച കാര്യങ്ങളുമായി കൂടിക്കുഴയുമ്പോഴും കൂടെ കൂട്ടിയ ആഗ്രഹവുമുണ്ടായിരുന്നു.

കിങ്ങ് കോഹ്ലിയുടെ പക്കൽ നിന്നും പൂർണമായ കൈയൊപ്പ് വാങ്ങിയ ഒരു ബാറ്റ്. സഹതാരങ്ങൾ പോലും ആരാധനയോടും ബഹുമാനത്തോടും കൂടി മാത്രം കാണുന്ന കോഹ്ലിയോട് ഈ ആഗ്രഹം ഒന്ന് പറയാൻ , ഒടുവിൽ ലോകക്കപ്പും സ്വന്തമാക്കി നാട്ടിലേക്ക് വിമാനം കയറുന്നതിന് മുമ്പുവരെ കാത്തിരിക്കേണ്ടി വന്നു. മുൻപായി ആഗ്രഹം അറിയിച്ചു. തിരക്കിനിടയിലും പുഞ്ചിരിയോടെ ആഗ്രഹം നിവർത്തിച്ചു തന്ന ആ നല്ല മനസ്സിന് നന്ദി.

സ്വകാര്യ ശേഖരത്തിൽ ഗതകാലങ്ങളെ ഓർഞ്ഞെടുത്ത് ലാളിക്കാനായി കരുതി വച്ച വിരാട് കോഹ്ലിയുടെ പൂർണ്ണ കൈയ്യൊപ്പ് വീണ ആ ബാറ്റ് എൻ്റെ വശമുണ്ട്.

ഇപ്പോൾ എൻ്റെ നാട്ടിൽ, വയനാട്ടിൽ ചൂരൽമലയിലും മുണ്ടക്കൈയിലുമൊക്കെയായി ഉരുൾപൊട്ടലിൽ മണ്ണെടുത്ത സഹോദരങ്ങൾ മണ്ണിലേക്ക് മടങ്ങുന്ന ഈ കെട്ടകാലത്ത്..

മാറുന്ന തീരുമാനം എല്ലാവർക്കുമായി അറിയിക്കട്ടെ. വിരാടിന്റെ പൂർണ്ണ കൈയൊപ്പ് വീണ അതേ ബാറ്റ് ഞാൻ ലേലത്തിൽ വയ്ക്കുന്നു. ഏറ്റവും ഉയർന്ന തുക നൽകുന്നയാളിന് ബാറ്റ് സ്വന്തമാക്കാം.

മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നതായിരിക്കും ദുരന്തത്തെ അതിജീവിച്ച അവശേഷിക്കുന്ന സഹോദരങ്ങൾക്കായി മാറ്റി വയ്ക്കാൻ. കൂടെ നിൽക്കാൻ. എല്ലാവരുമുണ്ടാകുമല്ലോ സ്നേഹപൂർവ്വം”. സിബി ഗോപാലകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.

കരിബീയൻ ദ്വീപുകളിലെ ക്രിക്കറ്റ് മത്സരങ്ങൾക്കിടയിയിൽ ഗ്യാലറിയിൽ നിന്ന് മലയാളവും തമിഴും ഹിന്ദിയും ഉൾപെടെയുള്ള ഡിജെ ഗാനങ്ങൾ കേൾപ്പിച്ച് പതിവായി ഞെട്ടിച്ചാണ് സിബി ഗോപാലകൃഷ്ണൻ എന്ന കരുനാഗപ്പള്ളിക്കാരൻ ശ്രദ്ധിക്കപ്പെടുന്നത്.

സെന്റ് ലൂസിയ നാഷ്ണൽ ക്രിക്കറ്റ് അസോസിയേഷൻ മാർക്കറ്റിങ് തലവനായിരുന്നു സിബി ഗോപാലകൃഷ്ണൻ. യു.എസ്.എയിലും വിൻഡീസിലുമായി നടന്ന ട്വന്റ20 ലോകകപ്പിലാണ് ഇന്ത്യൻ ടീമിന്റെ ലെയ്സൻ ഓഫീസറായി സിബിയെ നിയമിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

മലപ്പുറത്ത് യുവാവിനെ 18 കാരൻ വെട്ടിപ്പരിക്കേൽപിച്ചു, പ്രതി കീഴടങ്ങി

മലപ്പുറം: യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേൽപ്പിച്ചു. മലപ്പുറം വീണാലുക്കലിലാണ് സംഭവം. വീണാലുക്കൽ സ്വദേശിയായ...

യുഎസിൽ വീണ്ടും വിമാനാപകടം; പത്തു മരണം

വാഷിങ്ടൻ: യുഎസിൽ വീണ്ടും വിമാനാപകടത്തിൽ പത്തുപേർ മരിച്ചു. നോമിലേക്കുള്ള യാത്രാമധ്യേ അലാസ്കയ്ക്ക്...

‘ഇന്ദ്രപ്രസ്ഥത്തിൽ താമരവിരിഞ്ഞു’: ഡൽഹിയിൽ ശക്തമായി തിരിച്ചുവന്ന് ബിജെപി : തകർന്നടിഞ്ഞു ആം ആദ്മി

ഡെൽഹിയിൽ വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ 27 വര്‍ഷത്തിന് ശേഷം ശക്തമായി...

കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനം; ഇരുമ്പ് വടികൊണ്ട് അടിയേറ്റു

കൊച്ചി: കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനം. വെളളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ...

ഡൽഹിയിലെ ജനങ്ങൾ ആർക്കൊപ്പമെന്നറിയാൻ മണിക്കൂറുകൾ മാത്രം: 8.30 -ഓടെ ആദ്യ ഫലസൂചനകൾ: തുടരാൻ ആം ആദ്മിയും പിടിച്ചെടുക്കാൻ ബിജെപിയും

നിയമസഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ജനങ്ങൾ ആർക്കൊപ്പം എന്ന് മണിക്കൂറുകൾക്കകം അറിയാം. വോട്ടെണ്ണൽ...

Other news

പെൺസുഹൃത്തിനു നേരെ മർദനം; യുവാവ് അറസ്റ്റിൽ

പെരിന്തൽമണ്ണ: മറ്റൊരാളോട് ചാറ്റ് ചെയ്തു എന്ന പേരിൽ പെൺസുഹൃത്തിനെ മർദിച്ച സംഭവത്തിൽ...

താലിമാലയിൽ തൊടരുത്; മതാചാരങ്ങളെ ബഹുമാനിക്കണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരോട് മദ്രാസ് ഹൈക്കോടതി

ചെന്നൈ: മതാചാരങ്ങളെ മാനിക്കണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരോട് മദ്രാസ് ഹൈക്കോടതി. നവ വധുവിന്റെ...

യുഎസിൽ വീണ്ടും വിമാനാപകടം; പത്തു മരണം

വാഷിങ്ടൻ: യുഎസിൽ വീണ്ടും വിമാനാപകടത്തിൽ പത്തുപേർ മരിച്ചു. നോമിലേക്കുള്ള യാത്രാമധ്യേ അലാസ്കയ്ക്ക്...

ലേഡീസ് കമ്പാർട്ട്മെന്റിൽ ഗർഭിണിയെ പീഡിപ്പിക്കാൻ ശ്രമിച്ച് യുവാവ്; ചെറുത്തപ്പോൾ ട്രെയിനിൽ നിന്നും തള്ളിയിട്ടു; ഗുരുതര പരിക്ക്

ട്രെയിനിൽ ലേഡീസ് കമ്പാർട്ട്മെന്റിൽ കയറി ഗർഭിണിയെ പീഡിപ്പിക്കാൻ ശ്രമിച്ച് യുവാവ്. പീഡനശ്രമം...

കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യം കാ​ര​ണം ഉ​റ​ക്ക​മി​ല്ലാ​തെ കാ​വ​ലി​രു​ന്ന് വ​ള​ർ​ത്തി​യതാണ്… ഫം​ഗ​സ്ബാ​ധയേറ്റ് മ​ര​ച്ചീ​നി; ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ

ച​ട​യ​മം​ഗ​ലം: മ​ര​ച്ചീ​നിക്ക് ഫം​ഗ​സ്ബാ​ധ വ്യാ​പ​ക​മാ​യ​തി​നെ തു​ട​ർ​ന്ന്​ ച​ട​യ​മം​ഗ​ലം മേ​ഖ​ല​യി​ൽ ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ....

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും; രാവിലെ കണ്ണൂരിൽ വിമാനമിറങ്ങും

കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാവിലെ...

Related Articles

Popular Categories

spot_imgspot_img