web analytics

കോഴിവില താഴോട്ട്, കറിവില മേലോട്ട്; ചുട്ട കോഴിയ്ക്ക് പൊന്നും വില, വളർത്തുന്നവർ കടക്കെണിയിൽ

കൊച്ചി: സംസ്ഥാനത്ത് കോഴിവില കുത്തനെ ഇടിഞ്ഞു. രണ്ടാഴ്ച മുമ്പ് 160 ആയിരുന്ന കോഴിയുടെ വില ഇപ്പോൾ നൂറിലെത്തി. പ്രാദേശിക ഉത്പാദനം കൂടിയതും തമിഴ്നാട്ടിൽ നിന്നുള്ള കോഴിയുടെ വരവ് ഉയർന്നതുമാണ് വില കുറയുവാൻ കാരണമെന്ന് വ്യാപാരികൾ പറ‍യുന്നു.(Chicken price decreased in kerala)

വരും ​ദിവസങ്ങളിൽ വില ഇനിയും കുറയും എന്നാണ് കച്ചവടക്കാർ പറയുന്നത്. രണ്ടാഴ്ച മുമ്പ് ഫാമുകളിൽ കോഴിയുടെ വില കുറഞ്ഞതാണെങ്കിലും ചില്ലറക്കച്ചവടക്കാർ വിലയിൽ മാറ്റം വരുത്തിയിരുന്നില്ല. ഉപഭോക്താക്കൾ പ്രതിക്ഷേധം ഉയർത്തിയതോടെയാണ് പലയിടങ്ങളിലും വില കുറയ്ക്കാൻ ചില്ലറവ്യാപരികൾ തയ്യാറായത്. അതേസമയം, പെട്ടെന്നുള്ള വിലക്കുറവ് കോഴി ഫാം നടത്തിപ്പുകരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

65 രൂപയ്ക്കാണ് ഫാമുകളിൽനിന്ന് ഏജന്റുമാർ ഇപ്പോൾ കോഴികളെ വാങ്ങുന്നത്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഫാമുകളിൽ വലിയ തോതിൽ കോഴികൾ ഉള്ളതിനാൽ ഏജന്റുമാർ പറയുന്ന വിലയ്ക്ക് നൽകേണ്ട അവസ്ഥയിലാണ് കർഷകർ. നി​ര​ക്കി​ൽ മാ​റ്റം ഉ​ണ്ടാ​കു​ന്ന​തു​വ​രെ വ​ള​ർ​ച്ച​യെ​ത്തി​യ കോഴികളെ ഫാ​മു​ക​ളി​ൽ നി​ർ​ത്തു​ന്ന​ത് തീ​റ്റ ഇ​ന​ത്തി​ലും ക​ർ​ഷ​ക​ർക്ക് നഷ്ട​മു​ണ്ടാ​ക്കും. കോ​ഴി​ക്കു​ഞ്ഞി​ന്റെ വി​ല, തീ​റ്റ, മ​രു​ന്ന്, പരിചരണച്ചെ​ല​വ് എ​ന്നി​വ പ്ര​കാ​രം ഒ​രു​കി​ലോ കോ​ഴി ഉൽപാദിപ്പി​ക്കാ​ൻ 90 മു​ത​ൽ 100 രൂ​പ വ​രെ ക​ർ​ഷ​ക​ന് ചെലവ് വരും. ഫാ​മു​ക​ളി​ൽ കി​ലോ​ക്ക് 130 മു​ത​ൽ 140 രൂ​പ​യെ​ങ്കി​ലും ലഭിക്കണമെന്നാണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.

അതേസമയം ഹോട്ടലുകളിലും മറ്റും കോഴി വിഭവങ്ങൾക്ക് ഉയർന്ന വിലയാണ് ഈടാക്കുന്നത്. അരി ഉൾപ്പെടെയുള്ള പലചരക്ക് സാധനങ്ങൾ, പാചകവാതകം, പച്ചക്കറികൾ, ഇന്ധനം എന്നിവയുടെ വില വർധന തിരിച്ചടി ആയതോടെ ഹോട്ടൽ ഭക്ഷണങ്ങളുടെ വില വർധിപ്പിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

മക്കൾ ആരും ഒരു ദുഷ്പേരും തനിക്കോ സർക്കാരിനോ ഉണ്ടാക്കിയിട്ടില്ല

മക്കൾ ആരും ഒരു ദുഷ്പേരും തനിക്കോ സർക്കാരിനോ ഉണ്ടാക്കിയിട്ടില്ല മക്കൾക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ...

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ...

Other news

മൂന്നു പോലീസുകാരെ കൊലപ്പെടുത്തി

മൂന്നു പോലീസുകാരെ കൊലപ്പെടുത്തി മൂന്നാറിൽ ഒളിവിൽ കഴി‍ഞ്ഞ നക്സലൈറ്റ് നേതാവ് എൻഐഎയുടെ പിടിയിലായി....

എട്ടാം ക്ളാസിലെ പിൻബെഞ്ചിൽ ഉപേക്ഷിച്ച സ്വപ്നം 27-ാം വയസിൽ നേടിയെടുത്തപ്പോൾ…

എട്ടാം ക്ളാസിലെ പിൻബെഞ്ചിൽ ഉപേക്ഷിച്ച സ്വപ്നം 27-ാം വയസിൽ നേടിയെടുത്തപ്പോൾ… കൊല്ലം: പിന്നിലാവുന്നതല്ല,...

ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കവെ തെന്നിവീണു

ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കവെ തെന്നിവീണു തിരുവനന്തപുരം: നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കവെ തെന്നിവീണ...

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടകവസ്തു എറിഞ്ഞതിന് കേസ്; വീഡിയോദൃശ്യം തെളിവായി

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടകവസ്തു എറിഞ്ഞതിന് കേസ്; വീഡിയോദൃശ്യം തെളിവായി വീഡിയോയിലൂടെ സ്ഫോടനം സ്ഥിരീകരിച്ചതിന്...

ഇറക്കുമതി താരിഫ്: വിദേശ രാജ്യങ്ങൾക്കല്ല, അമേരിക്കൻ ഉപഭോക്താക്കൾക്ക് ഭാരം

ട്രംപ് നയങ്ങള്‍ക്ക് സാമ്പത്തിക തിരിച്ചടി, പ്രതീക്ഷിച്ചതിന് വിരുദ്ധ ഫലങ്ങള്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന...

വൃത്തിഹീനമായ പരിസരം; ഇടുക്കിയിൽ മത്സ്യ വ്യാപാര സ്ഥാപനത്തിനെതിരെ കേസെടുത്തു

ഇടുക്കിയിൽ മത്സ്യ വ്യാപാര സ്ഥാപനത്തിനെതിരെ കേസെടുത്തു. ഇടുക്കി ചേറ്റുകുഴിയിൽ മത്സ്യവും ,...

Related Articles

Popular Categories

spot_imgspot_img