web analytics

കണ്ടെത്തിയത്168 കളിക്കാരെ; അടിസ്ഥാന വില അമ്പതിനായിരം മുതൽ രണ്ടു ലക്ഷം വരെ; കേരള ക്രിക്കറ്റ് ലീഗിന്റെ താരലേലം ഇന്ന്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ താരലേലം ഇന്ന്. ഹയാത്ത് റീജൻസിയിൽ രാവിലെ പത്തുമണി മുതലാണ് താരലേലം നടക്കുന്നത്.Kerala Cricket League star auction today

ചാരു ശർമ്മയാണ് ഓക്ഷൻ നടത്തുന്നത്. സ്റ്റാർ സ്‌പോർട്‌സ് ത്രീയിലും ഫാൻ കോഡിലും താരലേലം തത്സമയം സംപ്രേഷണം ചെയ്യും.

കേരള ക്രിക്കറ്റ് അസോസിയേഷനാണ് കേരള ക്രിക്കറ്റ് ലീഗ് സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ രണ്ടു മുതൽ 19 വരെ തിരുവനന്തപുരത്താണ് മത്സരങ്ങൾ.

താര ലേലത്തിലേക്ക് 168 കളിക്കാരെയാണ് ക്രിക്കറ്റ് അസോസിയേഷൻ കണ്ടെത്തിയിട്ടുള്ളത്. ഇവരിൽ നിന്ന് 20 കളിക്കാരെ വീതം ഓരോ ഫ്രാഞ്ചൈസികളും ലേലത്തിലൂടെ സ്വന്തമാക്കും.

മൂന്നു വിഭാഗങ്ങളാക്കി തിരിച്ചാണ് ലേലം. ഐ.പി.എൽ, രഞ്ജി ട്രോഫി എന്നിവയിൽ കളിച്ചിട്ടുള്ളവരാണ് ഉയർന്ന തുകയുള്ള ‘എ’ വിഭാഗത്തിൽ ഉൾപ്പെടുന്നത്. രണ്ടു ലക്ഷം രൂപയാണ് അടിസ്ഥാന പ്രതിഫലം.

സി.കെ.നായിഡു, അണ്ടർ 23, അണ്ടർ 19 സ്റ്റേറ്റ്, അണ്ടർ 19 ചലഞ്ചേഴ്സ് മൽസരങ്ങളിൽ കളിച്ചിട്ടുള്ളവർ ഒരു ലക്ഷം രൂപ അടിസ്ഥാന പ്രതിഫലം വരുന്ന ‘ബി’ വിഭാഗത്തിൽ ഉൾപ്പെടും.

അണ്ടർ 16 സ്റ്റേറ്റ്, യൂണിവേഴ്സിറ്റി കളിക്കാരും ക്ലബ് ക്രിക്കറ്റർമാരുമാണ് ‘സി’ വിഭാഗം. അൻപതിനായിരം രൂപയാണ് അടിസ്ഥാന പ്രതിഫലം.

പി.എ. അബ്ദുൾ ബാസിത് ട്രിവാൻഡ്രം റോയൽസിന്റെയും സച്ചിൻ ബേബി ഏരീസ് കൊല്ലം സെയ്ലേഴ്‌സിന്റെയും മുഹമ്മദ് അസറുദ്ദീൻ ആലപ്പി റിപ്പിൾസിന്റെയും ബേസിൽ തമ്പി കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെയും വിഷ്ണു വിനോദ് തൃശ്ശൂർ ടൈറ്റാൻസിന്റെയും റോഹൻ. എസ് കുന്നമ്മൽ കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്‌സിന്റെയും ഐക്കൺ കളിക്കാരായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

സെപ്റ്റംബർ രണ്ടു മുതൽ 19 വരെ തിരുവനന്തപുരത്ത് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. ഒരോ ദിവസവും പകലും രാത്രിയുമായി രണ്ട് കളികളാണ് ഉണ്ടാകുക. കേരള ക്രിക്കറ്റ് ലീഗ് ഒഫിഷ്യൽ ലോഞ്ചിംഗ് ഈ മാസം 31ന് ബ്രാൻഡ് അംബാസിഡറായ നടൻ മോഹൻലാൽ നിർവഹിക്കും.

കേരള ക്രിക്കറ്റ് ലീഗിന്റെ ലോഗോ ടൂർണമെന്റ് ഐക്കണായ അന്താരാഷ്ട്ര ക്രിക്കറ്റ് താരം സഞ്ജു സാംസൺ കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തു. ആറ് ഫ്രാഞ്ചൈസികളുടെ ലോഗോയും പ്രദർശിപ്പിച്ചു.

ലോഗോ പ്രകാശനത്തിൽ സഞ്ജുവിനൊപ്പം കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് എസ്. കുമാർ, ട്രഷറർ കെ.എം. അബ്ദുൾറഹിമാൻ, കേരള ക്രിക്കറ്റ് ലീഗ് ചെയർമാൻ നാസർ മച്ചാൻ തുടങ്ങിയവർ പങ്കെടുത്തു.

spot_imgspot_img
spot_imgspot_img

Latest news

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി സി. കാപ്പൻ

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി...

”കൈ”പിടിച്ച് ഐഷാ പോറ്റി

''കൈ''പിടിച്ച് ഐഷാ പോറ്റി തിരുവനന്തപുരം: മുൻ സിപിഎം എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിൽ...

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന് എഴുതിയ ട്രോഫിയുമായി യുവമോർച്ച പ്രവർത്തകർ

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന്...

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന്...

Other news

‘ഇത് തമാശയല്ല’; സുഹൃത്തുകൾക്ക് ഐഫോണുകൾ സമ്മാനിച്ച് യുവാവ്, വീഡിയോ വൈറൽ

‘ഇത് തമാശയല്ല’; സുഹൃത്തുകൾക്ക് ഐഫോണുകൾ സമ്മാനിച്ച് യുവാവ്, വീഡിയോ വൈറൽ സുഹൃത്തുക്കൾക്കായി എന്തും...

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി സി. കാപ്പൻ

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി...

പടയപ്പ മദപ്പാടിൽ; ജനങ്ങൾ ഭയപ്പാടിൽ

പടയപ്പ മദപ്പാടിൽ; ജനങ്ങൾ ഭയപ്പാടിൽ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ കാട്ടാന പടയപ്പ...

മകരവിളക്ക്: ഇടുക്കിയിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

മകരവിളക്ക്: ഇടുക്കിയിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിൽ...

തന്ത്രി കണ്ഠരര് രാജീവരെ രണ്ടാമത്തെ കേസിലും അറസ്റ്റ് ചെയ്യും; ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് എസ്‌ഐടി കണ്ടെത്തല്‍

തന്ത്രി കണ്ഠരര് രാജീവരെ രണ്ടാമത്തെ കേസിലും അറസ്റ്റ് ചെയ്യും; ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന്...

വീട്ടമ്മയെ ലൈംഗികമായി പീ‍ഡിപ്പിച്ചു; സിപിഎം നേതാവിനെതിരെ കേസ്

വീട്ടമ്മയെ ലൈംഗികമായി പീ‍ഡിപ്പിച്ചു; സിപിഎം നേതാവിനെതിരെ കേസ് വീട്ടമ്മ നൽകിയ ലൈംഗിക പീഡന...

Related Articles

Popular Categories

spot_imgspot_img