web analytics

നിറഞ്ഞു കവിഞ്ഞ മൂന്ന് ഡാമുകൾ തുറന്നു; ജാഗ്രത നിർദ്ദേശം

തൃശ്ശൂര്‍: കനത്ത മഴയെത്തുടര്‍ന്ന് പീച്ചി, പത്താഴക്കുണ്ട്, വാഴാനി ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. ഡാമിന്റെ സമീപ പ്രദേശത്തു താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.Three overflowing dams opened; Cautionary note

ശക്തമായ മഴയെത്തുടര്‍ന്ന് ഡാമുകള്‍ നിറഞ്ഞതിനെത്തുടര്‍ന്നാണ് ഷട്ടറുകള്‍ തുറന്ന് വിട്ടത്. പത്താഴകുണ്ട് ഡാമിന്റെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ രണ്ട് സെന്റീമീറ്റര്‍ വീതം തുറന്നു.

പീച്ചി ഡാമിന്റെ നാലു ഷട്ടറുകള്‍ 7.5 സെന്റിമീറ്റര്‍ വീതം തുറന്നു. വാഴാനിയുടെ ഷട്ടറുകള്‍ മൂന്നു സെന്റിമീറ്ററുകള്‍ കൂടി ഉയര്‍ത്തി 8 സെന്റീമീറ്ററാക്കി നീരൊഴുക്ക് ക്രമീകരിച്ചു. മഴ തുടരുന്ന സാഹചര്യത്തില്‍ പീച്ചിയുടെ ഷട്ടറുകള്‍ 15 സെന്റീമീറ്ററായി ഉയര്‍ത്തുമെന്നാണ് മുന്നറിയിപ്പ്.

ഇതേത്തുടര്‍ന്ന് പത്താഴകുണ്ട് ചീര്‍പ്പ്, മിണാലൂര്‍ തോട്, കുറ്റിയങ്കാവ് തോട്, പെരിങ്ങണ്ടൂര്‍ തോട് എന്നിവയുടെ സമീപത്തുള്ള പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. മഴക്കാലത്ത് അണക്കെട്ടുകള്‍ കാണുന്നതിനായി ധാരാളം പേരാണ് ഇവിടേയ്ക്ക് എത്തുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img