കായംകുളത്ത് കൊച്ചുണ്ണിയെ വെല്ലുന്ന കള്ളൻ; ഒളിച്ചിരുന്നത് ഓടയിൽ; പോലീസിനെ കബളിപ്പിച്ചു കള്ളനെ കയ്യോടെ പൊക്കി കേരള ഫയർഫോഴ്സ്

ആലപ്പുഴ: മോഷണ ശ്രമത്തിനിടെ പോലീസിനെ കണ്ട് ഓടിയ കള്ളനെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ ഓടയിൽ നിന്നും പൊക്കി. കായംകുളം റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തായിരുന്നു സംഭവം.During the robbery attempt, the thief ran away from the police and was rescued from the fire

കള്ളൻ ഓടിയതിന് പിന്നാലെ പോലീസ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. തുടർന്ന് ഇയാളെ ഓടയില്‍ നിന്ന് പുറത്തെത്തിക്കുകയും ചെയ്തു.

ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് സംഭവം. കായംകുളം റെയില്‍വെ സ്റ്റേഷന് സമീപത്തുള്ള ഓടയിലാണ് മോഷ്ടാവ് പൊലീസിന്റെ പിടിയിലാകാതിരിക്കുന്നതിനായി ഓടയില്‍ ഒളിച്ചത്.

പൊലീസ് അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സ് സംഘം ഓടയുടെ സ്ലാബ് പൊളിച്ചു മാറ്റി. ഇതിനിടയില്‍ മോഷ്ടാവ് വീണ്ടും ഓടയുടെ ഉള്ളിലേക്ക് കയറുകയായിരുന്നു.

തുടര്‍ന്ന് ഓക്‌സിജന്‍ സിലിണ്ടറുടെ സഹായത്തോടെയാണ് ഫയര്‍ഫോഴ്‌സ് സംഘം ഓടക്കുള്ളില്‍ കയറിയത്. അതി സാഹസികമായാണ് മോഷ്ടാവിനെ പിടികൂടി പൊലീസ് സംഘത്തിന് കൈമാറിയത്. തമിഴ്‌നാട് സ്വദേശിയായ രാജശേഖരനാണ് മോഷ്ടാവ്.

ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഹരീഷ് കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ ഓഫീസര്‍മാരായ മുകേഷ്, വിപിന്‍, രാജഗോപാല്‍, ഷിജു ടി സാം, ദിനേശ്, സജിന്‍ എന്നിവരടങ്ങുന്ന സംഘമാണ് മോഷ്ടാവിനെ രക്ഷിച്ച് ഓടയ്ക്കുപുറത്ത് എത്തിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Other news

ഓണത്തിന് മലയാളി കുടിച്ചത് 920 കോടിയുടെ മദ്യം

ഓണത്തിന് മലയാളി കുടിച്ചത് 920 കോടിയുടെ മദ്യം തിരുവനന്തപുരം: ഈ വർഷത്തെ ഓണക്കാലത്ത്...

കെ.പി ഫ്ലവറല്ലടാ, ഫയർ

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൻറെ ഓറഞ്ച് ക്യാപ് ഇനി കൃഷ്ണപ്രസാദിൻറെ...

കുഞ്ഞിനെ മാറോടണച്ച് ജോലി ചെയുന്ന ഓട്ടോ ഡ്രൈവർ

കുഞ്ഞിനെ മാറോടണച്ച് ജോലി ചെയുന്ന ഓട്ടോ ഡ്രൈവർ ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ഓട്ടോ...

സ്വയം പ്രഖ്യാപിത ആൾദൈവം ചങ്കൂർ ബാബയ്ക്കും മകനുമെതിരെ കുറ്റപത്രം

സ്വയം പ്രഖ്യാപിത ആൾദൈവം ചങ്കൂർ ബാബയ്ക്കും മകനുമെതിരെ കുറ്റപത്രം ലക്നൗ: ഉത്തർപ്രദേശ് ഭീകരവിരുദ്ധ...

സംസ്ഥാനത്ത് ഇന്നും നാളെയും പ്രാദേശിക അവധി

സംസ്ഥാനത്ത് ഇന്നും നാളെയും പ്രാദേശിക അവധി തിരുവനന്തപുരം: കേരളത്തിൽ ഓണാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ...

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു കോട്ടയം: കേരള കോൺഗ്രസ് (ജോസഫ്...

Related Articles

Popular Categories

spot_imgspot_img