രാജ്യത്തെ ഏറ്റവും വലിയ കടൽപ്പാലമായ അടൽ സേതു പാലത്തിൽ വാഹനം നിർത്തി യുവാവ് കടലിലേക്ക് ചാടിയതായി റിപ്പോർട്ട്. മുംബൈ ദോംബിവിലി സ്വദേശി 38 കാരനായ ശ്രീനിവാസ് ആണ്അടൽസേതുവിൽ നിന്ന് കടലിലേക്ക് ചാടിയത്.
ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ആത്മഹത്യാശ്രമമാണെന്ന് പൊലീസ് പറയുന്നു. ചാടുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. (Suicide attempt on Atal Setu Bridge; The young engineer jumped off the bridge)
യുവ എൻജിനീയറായ ശ്രീനിവാസ് കാറിലെത്തി വാഹനം പാലത്തിൽ നിർത്തുകയും പിന്നാലെ കൈവരി ചാടികടന്ന് കടലിലേക്ക് ചാടുകയായിരുന്നു. വാഹനത്തിൽനിന്ന് പുറത്തിറങ്ങി പാലത്തിന്റെ കൈവരിയിൽ കയറി കടലിലേക്ക് ചാടുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യുവാവിനായി തിരച്ചിൽ ആരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.
യുവാവ് കനത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് കുടുംബം അറിയിച്ചതായി പൊലീസ് വ്യക്തമാക്കി. ഇതാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് കരുതുന്നത്.