web analytics

ട്രക്കിന്റെ ക്യാബിൻ കണ്ടെത്താൻ ശ്രമം തുടരുന്നു; ലോറിയിലുണ്ടായിരുന്ന തടികഷ്ണങ്ങൾ കണ്ടെത്തിയതായി ലോറി ഉടമ

ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ‌ അര്‍ജുന്‍റെ ലോറിയില്‍ ഉണ്ടായിരുന്ന തടി കണ്ടെത്തിയതായി ലോറി ഉടമ മനാഫ്. മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് നിന്ന് 12 കിലോ മീറ്റര്‍ അകലെ നിന്നാണ് തടി കഷ്ണം കണ്ടെത്തിയത്. എന്നാല്‍, ഇക്കാര്യം അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.(Lorry driver arjun rescue updates)

കണ്ടെത്തിയത് അര്‍ജുന്‍റെ ലോറിയിലുണ്ടായിരുന്ന തടികള്‍ തന്നെയാണെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. അതേസമയം, ഗംഗാവലി നദിയില്‍ അര്‍ജുന്‍റെ ലോറി കണ്ടെടുക്കാനുള്ള ദൗത്യം പുരോഗമിക്കുകയാണ്. നദിയോട് ചേർന്ന് ഐബോഡ് ഡ്രോൺ പറത്തിയുള്ള പരിശോധനയാണ് നടക്കുന്നത്. ട്രക്കിന്‍റെ കിടപ്പും സ്ഥാനവും ഐബോഡ് ഡ്രോൺ പരിശോധനയില്‍ വ്യക്തമാകും. എന്നാല്‍, മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധനയില്‍ കഴിഞ്ഞേക്കില്ലെന്ന് നാവികസേന അറിയിച്ചു.

മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ദൗത്യം വീണ്ടും നീളും. ട്രക്ക് കണ്ടെത്താന്‍ പുഴയിൽ രാവിലെ പരിശോധന നടത്തിയെങ്കിലും ശക്തമായ അടിയൊഴുക്ക് കാരണം നാവിക സേനയുടെ മുങ്ങൽ വിദഗ്ധര്‍ വെള്ളത്തിലേയ്ക്ക് ഇറങ്ങിയില്ല. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് ദൗത്യത്തിന് തടസമാണെന്ന് നാവികസേന അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

റിസർവ് ടീമിൽ മലയാളി ജംഷീലയും

റിസർവ് ടീമിൽ മലയാളി ജംഷീലയും കൊച്ചി: കാഴ്‌ചപരിമിതരുടെ വനിത ടി20 ലോകകപ്പിനായുള്ള ഇന്ത്യൻ...

രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി നടി സീമ ജി നായർ

രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി നടി സീമ ജി നായർ കൊച്ചി: ലൈംഗിക ആരോപണ...

ജയേഷ് പോക്സോ കേസിലും പ്രതി

ജയേഷ് പോക്സോ കേസിലും പ്രതി പത്തനംതിട്ട: യുവാക്കളെ വീട്ടിലേക്ക് വിളിച്ചു വരുത്തി ക്രൂരമായി...

ചൈനയുടെ അണക്കെട്ട് ഭീഷണി

ചൈനയുടെ അണക്കെട്ട് ഭീഷണി ന്യുഡൽഹി: ബ്രഹ്‌മപുത്ര നദിയിൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട്...

കണ്ണിലേക്ക് മുളകുപൊടിയെറിഞ്ഞു

കണ്ണിലേക്ക് മുളകുപൊടിയെറിഞ്ഞു ചെന്നൈ: ജ്വല്ലറികളിലേക്ക് എത്തിക്കാനുള്ള സ്വർണവുമായി പോയ സംഘത്തെ ആക്രമിച്ച് കവർച്ച...

Related Articles

Popular Categories

spot_imgspot_img