web analytics

സർവത്ര ദുരൂഹതകൾ; നിരന്തരം നിയമലംഘനങ്ങള്‍; ആ മാരുതി ജിപ്സി പെരുമ്പാവൂരിലെ വർക്ക്ഷോപ്പിൽ നിന്ന് എം.വി.ഡി പൊക്കി; ഓടിച്ചവരെ കണ്ടെത്താനായില്ല

പെരുമ്പാവൂർ: വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് നിരന്തരം നിയമലംഘനം നടത്തിയിരുന്ന വാഹനം മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. പെരുമ്പാവൂരിലെ വര്‍ക് ഷോപ്പില്‍ നിന്നാണ് വാഹനം പിടിച്ചത്. വാഹനം ഉപയോഗിച്ചവരെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി.The motor vehicle department seized the vehicle, which was constantly violating the law by attaching a fake number plate

KA 19 AB 1111 എന്ന നമ്പറിലുള്ള മാരുതി ജിപ്സി, കഴിഞ്ഞ ഏതാനും നാളുകളായി എറണാകുളം ജില്ലയില്‍ നിരന്തരം നിയമലംഘനങ്ങള്‍ നടത്തിയ വാഹനമാണ്.

മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറയില്‍ ഒന്നിലേറെ തവണ കുടുങ്ങിയിട്ടുമുണ്ട് ഈ വാഹനം. എന്നാല്‍ ക്യാമറയില്‍ കുടുങ്ങുന്ന വാഹനത്തിന്‍റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് അയക്കുന്ന നോട്ടീസുകളെല്ലാം കിട്ടിയിരുന്നതാകട്ടെ മംഗലാപുരം സ്വദേശിയായ ഒരാള്‍ക്കും.

തന്‍റെ പേരില്‍ നേരത്തെ ഉണ്ടായിരുന്ന ‘ഒപ്പല്‍ കോഴ്സ’ കാറിന്‍റെ നമ്പര്‍ ഉപയോഗിച്ച് ആരോ നിയമ ലംഘനം നടത്തുന്നെന്ന് കാണിച്ച് ഈ മംഗലാപുരം സ്വദേശി മോട്ടോര്‍ വാഹന വകുപ്പിനെ സമീപിച്ചു.

ഈ പരാതിയെ തുടര്‍ന്ന് വ്യാജ വാഹനം കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് വാഹനം പെരുമ്പാവൂരിലെ വര്‍ക് ഷോപ്പില്‍ നിന്ന് കിട്ടിയത്.

പിടിയിലായ ജിപ്സിയുടെ ഷാസി നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇത് ഛത്തിസ്‍ഗഡിലെ വിമുക്ത ഭടന്‍ ഉപയോഗിച്ചിരുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പൊളിക്കാന്‍ കൊടുത്ത വാഹനത്തിന്‍റെ ഷാസി ദുരുപയോഗം ചെയ്തതാണോ എന്നാണ് മോട്ടര്‍ വാഹന വകുപ്പിന്‍റെ സംശയം.

കളമശേരിയിലെ വര്‍ക് ഷോപ്പില്‍ അറ്റകുറ്റപ്പണിക്ക് എത്തിച്ച വാഹനം പെരുമ്പാവൂരിലേക്ക് കൊണ്ടു വരികയായിരുന്നെന്നാണ് വര്‍ക് ഷോപ്പ് ഉടമ നല്‍കിയ മൊഴി.

കളമശേരിയിലെ വര്‍ക് ഷോപ്പില്‍ ഈ വാഹനം എത്തിച്ചത് ആരാണെന്ന കാര്യത്തില്‍ അന്വേഷണം തുടരുകയാണ്. മോട്ടോര്‍ വാഹന വകുപ്പ് പിടിച്ച വാഹനത്തിനു പിന്നിലെ ദുരൂഹതയുടെ തുടർ അന്വേഷണം പെരുമ്പാവൂര്‍ പൊലീസാണ് നടത്തുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം തിരുവനന്തപുരം: സംസ്ഥാനത്ത്...

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു കരുനാഗപ്പള്ളി:...

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ; തീയതി അറിയാം രണ്ടു ദിവസത്തിനകം

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ;...

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തി

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം...

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന കൊച്ചി:...

Other news

102 വയസിലും ആശുപത്രി കണ്ടിട്ടില്ല; ചൈനയിലെ ‘ഓൾഡ് ബേബി’യുടെ ദീർഘായുസ്സിന്റെ രഹസ്യം

ബെയ്ജിംഗ്: കഴിഞ്ഞ 50 വർഷമായി ആശുപത്രിയിൽ പോകാതെ ആരോഗ്യത്തോടെ ജീവിക്കുന്ന 102...

ഇറാൻ നേതാവിനെ കുറിച്ച് വിവരം നൽകിയാൽ 10 മില്യൺ ഡോളർ പാരിതോഷികം; പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം

ഇറാൻ നേതാവിനെ കുറിച്ച് വിവരം നൽകിയാൽ 10 മില്യൺ ഡോളർ പാരിതോഷികം;...

ശബരിമല കേസ്: സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ച് സംസ്ഥാന സർക്കാർ

ന്യൂഡൽഹി: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയിലെ നിയമപോരാട്ടത്തിൽ അതിനിർണ്ണായകമായ വഴിത്തിരിവ്. ...

വെള്ളം ചോദിച്ച് വീട്ടിലെത്തിയ സ്ത്രീ; സഞ്ചിയിൽ കണ്ടത് പിഞ്ചുകുഞ്ഞ്, പിന്നാലെ സംഭവിച്ചത് ഞെട്ടിക്കുന്നത്

വെള്ളം ചോദിച്ച് വീട്ടിലെത്തിയ സ്ത്രീ; സഞ്ചിയിൽ കണ്ടത് പിഞ്ചുകുഞ്ഞ്, പിന്നാലെ സംഭവിച്ചത്...

വയനാട് ചുരത്തിൽ ആംബുലൻസിന് മുന്നിൽ ചാടി യുവാവിന്റെ ആത്മഹത്യാശ്രമം; സമയോചിതമായി ഇടപെട്ട് സംരക്ഷണ സമിതി പ്രവർത്തകൻ

വയനാട് ചുരത്തിൽ ആംബുലൻസിന് മുന്നിൽ ചാടി യുവാവിന്റെ ആത്മഹത്യാശ്രമം വയനാട് ചുരത്തിൽ...

ഇന്ത്യയിലെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ നെഫ്രോളജിസ്റ്റ് ഡോ. കെ.വി. ജോണി അന്തരിച്ചു

ഇന്ത്യയിലെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ നെഫ്രോളജിസ്റ്റ് ഡോ. കെ.വി....

Related Articles

Popular Categories

spot_imgspot_img