ന്യൂഡൽഹി: പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സര്‍വീസുകളായ സൊമാറ്റോയും സ്വിഗ്ഗിയും പ്ലാറ്റ് ഫോം ഫീ ഉയര്‍ത്തി. അഞ്ചു രൂപയില്‍ നിന്ന് ആറു രൂപയായാണ് പ്ലാറ്റ് ഫോം ഫീ ഉയര്‍ത്തിയത്. രാജ്യത്ത് ഉടനീളം പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് കമ്പനികള്‍ അറിയിച്ചു.(Food delivery platforms Zomato and Swiggy hike platform fees again)
ഭക്ഷണ വിതരണത്തിന് ഡെലിവറി ഫീക്കും ജിഎസ്ടിക്കും പുറമേയാണ് പ്ലാറ്റ്ഫോം ഫീ ഈടാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതലാണ് സൊമാറ്റോ പ്ലാറ്റ്ഫോം ഫീ ഈടാക്കി തുടങ്ങിയത്. രണ്ടു രൂപയില്‍ തുടങ്ങിയ ഫീ പിന്നീട് മൂന്നായി ഉയര്‍ത്തി. ഇക്കഴിഞ്ഞ ഏപ്രിലില്‍ ഇത് അഞ്ചു രൂപയായി വര്‍ധിപ്പിച്ചിരുന്നു.
നിലവില്‍ ഡല്‍ഹിയിലും ബംഗളൂരുവിലും ഈടാക്കുന്ന പ്ലാറ്റ് ഫോം ഫീ മറ്റ് നഗരങ്ങളിലും ഏര്‍പ്പെടുത്തുമെന്ന് കമ്പനി വ്യക്തമാക്കി. അധിക ചെലവ് കണ്ടെത്തുന്നതിനാണ് ഇതെന്നാണ് കമ്പനി നൽകുന്ന വിശദീകരണം.
Read Also: ക്യാംപസിനുള്ളിൽ പുറത്തു നിന്നുള്ള കലാപരിപാടികൾ വേണ്ട; സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ
Read Also: കൊങ്കൺ പാതയിൽ വീണ്ടും മണ്ണിടിച്ചിൽ:പാളത്തിൽ വിള്ളൽ; അഞ്ച് ട്രെയിനുകൾ വഴിതിരിച്ച് വിട്ടു