തൃശ്ശൂർ: സാരി ബൈക്കിന്റെ ചക്രത്തിൽ കുരുങ്ങിയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.A housewife who was undergoing treatment died after getting stuck in the wheel of a sari bike.
മതിലകം കളരിപറമ്പ് സ്വദേശി ശ്രീനാരായണപുരത്ത് വീട്ടിൽ സുനിലിൻ്റെ ഭാര്യ നളിനി (55) ആണ് മരിച്ചത്. പെരിഞ്ഞനം കപ്പേളക്കടുത്ത് ദേശീയ പാതയിലായിരുന്നു കഴിഞ്ഞ ദിവസം അപകടം സംഭവിച്ചത്.
മകനോടൊപ്പം ബൈക്കിൽ പോകവേ പിന്നിൽ ഇരുന്നിരുന്ന നളിനിയുടെ സാരി ബൈക്കിൻ്റെ ചക്രത്തിൽ ചുറ്റിപ്പിടിച്ചാണ് അപകടമുണ്ടായത്.
റോഡിലേക്ക് തെറിച്ചു വീണ ഇവർക്ക് ഗുരുതര പരുക്കേറ്റിരുന്നു. ചികിത്സയിൽ ഇരിക്കെ ഇന്ന് ഉച്ചയോടെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.