തീ തുപ്പുന്ന ബൈക്കുമായി അഭ്യാസം; യുവാവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി: കൊച്ചിയില്‍ നടുറോഡില്‍ തീ തുപ്പുന്ന ബൈക്കുമായി അഭ്യാസം നടത്തിയ യുവാവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം സ്വദേശിയായ കിരണിന്റെ ഡ്രൈവിങ് ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് മൂന്ന് മാസത്തേയ്ക്കാണ് സസ്‌പെന്‍ഡ് ചെയ്തത്. 8000 രൂപ പിഴ അടയ്ക്കാനും മോട്ടോര്‍ വാഹനവകുപ്പ് നിർദേശം നൽകി.(youth’s license was suspended)

ബൈക്ക് രൂപമാറ്റം വരുത്തിയ കൊച്ചി ഏലൂര്‍ സ്വദേശികളുടെ ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇവരുടെ ബൈക്കുകളുടെ രജിസ്‌ട്രേഷനും മൂന്ന് മാസത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്യും. ചൊവ്വാഴ്ച രാത്രി പത്തരയോടെ ഇടപ്പള്ളി – കളമശേരി റോഡിലാണ് സംഭവം നടന്നത്. സൈലന്‍സര്‍ രൂപമാറ്റം വരുത്തിയ ബൈക്കുമായാണ് യുവാവ് നഗരത്തില്‍ കറങ്ങി നടന്നത്.

ബൈക്കിന് പുറകേ പോയ കാര്‍ യാത്രികര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്മെന്റ് വിഭാഗം വാഹനത്തിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. സംഭവ ദിവസം വാഹനം ഓടിച്ചിരുന്നത് താനാണെന്ന് കിരണ്‍ സമ്മതിക്കുകയും ചെയ്തിരുന്നു.

Read Also: ജയിലിൽ നിന്നിറങ്ങി, വീര്യം ഒട്ടും ചോർന്നിട്ടില്ലെന്ന് തെളിയിക്കാൻ പുഴയിൽ നിന്നും ലൈവായി പാമ്പിനെ പിടിച്ച് കടിച്ചുതിന്ന് കൊടുംക്രിമിനൽ ! വീഡിയോ:

Read Also: സ്കൂളിലേക്ക് ഷൂ ധരിച്ചെത്തി; പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച് സീനിയർ വിദ്യാർഥികൾ

Read Also: സർക്കാർ ഹൈസ്‌കൂളിൽ മുഖ്യാതിഥിയായി യുട്യൂബർ സഞ്ജു ടെക്കി; പരിപാടി സംഘടിപ്പിക്കുന്നത് പാലക്കാട് സിപിഎം ജില്ലാപഞ്ചായത്ത് അം​ഗം

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

Related Articles

Popular Categories

spot_imgspot_img