web analytics

സർക്കാർ ഹൈസ്‌കൂളിൽ മുഖ്യാതിഥിയായി യുട്യൂബർ സഞ്ജു ടെക്കി; പരിപാടി സംഘടിപ്പിക്കുന്നത് പാലക്കാട് സിപിഎം ജില്ലാപഞ്ചായത്ത് അം​ഗം

കാറിനുള്ളിൽ സ്വിമ്മിങ് പൂൾ നിർമിച്ചതിന് സഞ്ജുവിന്റെ ലൈസൻസ് ആജീവനാന്തം റദ്ദാക്കിയിരുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തിലായിരുന്നു സഞ്ജു തന്റെ വാഹനമായ ടാറ്റ സഫാരിയിൽ സ്വിമ്മിംഗ് പൂളൊരുക്കി അമ്പലപ്പുഴയിലെ റോഡിലൂടെ സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്തത്. തുടർന്ന് ദൃശ്യങ്ങൾ തന്റെ ‘വ്‌ളോഗ്സ്’ എന്ന യൂട്യൂബ് ചാനലിൽ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പ് സഞ്ജുവിനെതിരെ നടപടിയെടുത്തത്. സ്വിമ്മിംഗ് പൂൾ ഒരുക്കിയ കാർ പിടിച്ചെടുത്ത എംവിടി കാറിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കുകയും ചെയ്തു.YouTuber Sanju Techi as Chief Guest at government High School

എന്നാൽ ഇപ്പോൾ ഒരു സർക്കാർ ഹൈസ്‌കൂളിൽ മുഖ്യാതിഥിയായി എത്തുകയാണ് യുട്യൂബർ സഞ്ജു ടെക്കി. പാലക്കാട് മണ്ണഞ്ചേരി സർക്കാർ ഹൈസ്കൂളിലാണ് കുട്ടികളുടെ മാഗസിൻ പ്രകാശനച്ചടങ്ങിൽ മുഖ്യാതിഥിയായി സഞ്ജു ടെക്കി എത്തുന്നത്. റോഡ് നിയമലംഘനത്തിന് ശിക്ഷിക്കപ്പെട്ട സഞ്ജുവിനെതിരെ നിലവിൽ കേസുണ്ട്. അതേസമയം പാലക്കാട് സിപിഎം ജില്ലാപഞ്ചായത്ത് അംഗമാണ് പരിപാടിയുടെ സംഘാടകൻ.

സഞ്ജുവിനെതിരെ ആറു വകുപ്പുകൾ പ്രകാരം മോട്ടോർ വാഹനവകുപ്പ് കേസെടുത്തു. വാഹനമോടിച്ച സൂര്യനാരായണന്റെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്‌പെൻഡും ചെയ്തു. ഇരുവരും ഒരാഴ്ച ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അപകടത്തിൽപ്പെട്ട് കഴിയുന്നവർക്ക് സേവനം ചെയ്യണമെന്ന് എംവിടി ഉത്തരവുമിട്ടു. അതേസമയം ജൂൺ മൂന്നു മുതൽ മലപ്പുറം എടപ്പാളിലുള്ള മോട്ടോർവാഹന വകുപ്പിന്റെ കേന്ദ്രത്തിൽ ഡ്രൈവിങ്ങും റോഡുസുരക്ഷയും സംബന്ധിച്ച ബോധവത്കരണ ക്ലാസിൽ പങ്കെടുക്കണമെന്നും എംവിടി ശിക്ഷ നൽകിയിരുന്നു.

എന്നാൽ ഇതിന് പിന്നാലെ സഞ്ജു ടെക്കി മോട്ടോർ വാഹന വകുപ്പിനെ പരിഹസിച്ച് പുതിയ വീഡിയോ ഇറക്കി. മോട്ടോർ വാഹന വകുപ്പിന്റെ കേസിന് പിന്നാലെ തന്റെ ചാനലിന് ലോകം മുഴുവൻ റീച്ച് ലഭിച്ചെന്നും, 10 ലക്ഷം ചെലവഴിച്ചാലും ലഭിക്കാത്ത പ്രശസ്തി തനിക്കുണ്ടായെന്നും സഞ്ജു വിഡിയോയിൽ പറഞ്ഞു. എംവിഡിക്ക് നന്ദിയുണ്ടെന്നും ലോകത്തിന്റെ പവ ഭാഗങ്ങളിൽ നിന്നും ആരാധകരുടെ സ്‌നേഹപ്രവാഹമാണെന്നും സഞ്ജു വീഡിയോയിൽ പറയുന്നുണ്ട്. മോട്ടോർ വാഹന വകുപ്പിന്റെ പരിശീലന ക്ലാസിനെയും സഞ്ജു വീഡിയോയിൽ പരിഹസിച്ചിരുന്നു. ഒരു യാത്ര പോയിട്ട് കുറെ കാലമായെന്നും കുറ്റിപ്പുറത്തേക്കുള്ള യാത്ര സുഹൃത്തുക്കളുമൊത്തുള്ള ട്രിപ്പാക്കി മാറ്റുമെന്നും സഞ്ജു വിഡിയോയിൽ പറഞ്ഞു.

തുടർന്ന് കേസിൽ ഹൈക്കോടതി ഇടപെടൽ ഉണ്ടായി. യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ കർശന നടപടിയെടുക്കാൻ ഹൈക്കോടതി നിർദേശം നൽകി. കാറിനുള്ളിൽ സ്വിമ്മിങ് പൂൾ സജ്ജീകരിച്ച് യാത്ര നടത്തിയ സംഭവം വളരെ ഗൗരവമായാണ് കാണുന്നതെന്നും വിഷയത്തിൽ കർശന നടപടി എടുക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞു. മോട്ടോർ വാഹന വകുപ്പിനെ പരിഹസിച്ച് സഞ്ജു ടെക്കി രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു ഹൈകോടതി ഇടപെടൽ.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

കുറ്റിക്കാട്ടിൽ നിന്ന് ചാടിവീണ പുലി; പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ

ചാടിവീണ പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ മധ്യപ്രദേശിലെ കുർസി...

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി; താലികെട്ടിന് പിന്നാലെ ഫയർ സ്റ്റേഷനിലേക്ക്; രക്ഷകരായി ഫയർ ഫോഴ്സ്

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി മഞ്ചേരിയിൽ വിവാഹ ആഘോഷങ്ങൾക്കിടയിൽ വധുവിന്റെ വിരലിൽ...

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ; ഫാക്ടറി പൂർണ്ണമായും നശിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ തൃശൂർ ജില്ലയിലെ കൊരട്ടി മാമ്പ്രയിൽ പ്രവർത്തിക്കുന്ന...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

Related Articles

Popular Categories

spot_imgspot_img