ഇടുക്കി കട്ടപ്പനയിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ സർക്കാർ സ്‌കൂളിലെ വിദ്യാർഥികളുടെ പട്ടിക സമ്പൂർണ പോർട്ടലിൽ തിരുത്തി സ്വകാര്യ സ്‌കൂളിലേയ്ക്ക് മാറ്റിയ സംഭവത്തിൽ ക്രമക്കേട് നടന്നിട്ട് മാസം ഒന്നു കഴിഞ്ഞിട്ടും ക്രമക്കേട് കാട്ടിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാതെ വകുപ്പ്. (overhaul of the Department of Education’s portal sampoornna)
സർവീസ് സംഘടനകളുടെ സംരക്ഷണം ലഭിക്കുന്നതിനാലാണ് ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്നതെന്നാണ് ആക്ഷേപം. സംഭവത്തിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ജനറൽ ഓഫീസിൽ നിന്നും അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തിൽ ഡി.ഇ.ഒ. ഓഫീസിലെത്തി അന്വേഷണം നടത്തിയതാണ് ഒടുവിലത്തെ സംഭവം.
ക്രമക്കേടുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥനെതിരെ ഡി.ഇ.ഒ. റിപ്പോർട്ട് അയച്ചിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ശാന്തിഗ്രാം ഇ.എം.എച്ച്.എസ്.എസ്.ലെ പി.ടി.എ. അംഗങ്ങൾ പ്രധിഷേധവുമായി രംഗത്തെത്തി. ഡി.ഇ.ഒ. ഓഫീസ് കേന്ദ്രീകരിച്ച് അധ്യാപകരുടെ കൈയ്യിൽ നിന്നും കൈക്കൂലി വാങ്ങിച്ച് സംഭവത്തിൽ വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങൾ മുൻപ് അന്വേഷണം നടത്തിയിരുന്നു.