web analytics

പോലീസുകാർക്കിടയിലെ ആത്മഹത്യ; കാരണങ്ങൾ നിരത്തി മുഖ്യമന്ത്രി; ഇനി ആവർത്തിക്കാതിരിക്കാൻ പ്രത്യേക കർമ പദ്ധതി

തിരുവനന്തപുരം: പൊലീസുദ്യോഗസ്ഥരുടെ ജോലിഭാരവും മാനസീക സമ്മർദ്ദവും അടക്കമുള്ള പ്രശ്നങ്ങൾ നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം.അഞ്ചു വർഷത്തിനിടെ എൺപത്തിയെട്ട് പോലീസുകാർ ആത്മഹത്യ ചെയ്തു.ആറു ദിവസത്തിനുള്ളിൽ അഞ്ചു പോലീസുകാർ ആത്മഹത്യ ചെയ്തു.പുതിയ പദ്ധതികൾ പ്രഖ്യാപിച്ചാലും പഴയ അംഗബലമേ പൊലീസിലുള്ളൂവെന്ന് അടിയന്തരപ്രമേയ നോട്ടീസ് കൊണടുവന്ന പിസി വിഷ്ണുനാഥ് പറഞ്ഞുThe opposition has raised issues including the workload and mental pressure of police officers in the assembly

44 പേരെ വെച്ചാണ് 118 പോലീസുകാർ ചെയ്യേണ്ട ജോലി ഒരു സ്റ്റേഷനിൽ നടത്തുന്നത്
വനിതാ പോലീസുകാർക്ക് ആവശ്യമായ റെസ്റ്റ് റൂമുകൾ പോലുമില്ല. ഇടുങ്ങിയ മുറികളാണ് എല്ലാ പോലീസ് സ്റ്റേഷനുകളും. പൊലീസുകാർ നേരിടുന്ന പ്രശ്‌നങ്ങളെ ചൊല്ലി ആയിരുന്നു ഇന്ന് നിയമസഭയിൽ ഭരണ-പ്രതിപക്ഷ ബഹളം അരങ്ങേറിയത്. ഉറക്കവും ആഹാരവും സമയത്ത് കിട്ടാത്ത നരകജീവിതമാണ് പൊലീസിനെന്ന് പ്രതിപക്ഷം വ്യക്തമാക്കി.

എന്നാൽ പോലീസുകാർക്കിടയിൽ കൂടിവരുന്ന ആത്മഹത്യകൾക്ക് പിന്നിൽ കുടുംബപ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങളുമാണെന്ന് ആണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. “സേനാംഗങ്ങൾക്കിടയിലെ ആത്മഹത്യക്കുള്ള കാരണങ്ങളിൽ കൂടുതലും കുടുംബപ്രശ്‌നങ്ങളും സാമ്പത്തികപ്രശ്‌നങ്ങളും പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും കൂടാതെ ഇതിൽനിന്നും ഉരുത്തിരിയുന്ന മാനസിക സംഘർഷങ്ങളുമാണെന്നാണ് പൊതുവെ കണ്ടിട്ടുള്ളത്.

എന്നാൽ, ഔദ്യോഗിക ജീവിതത്തിലെ പ്രശ്‌നങ്ങളും ആത്മഹത്യകൾക്ക് വഴിവെച്ചിട്ടുണ്ട് എന്നത് യാഥാർത്ഥ്യമാണ്. ഇത്തരത്തിൽ കാണുന്ന ആത്മഹത്യാപ്രവണതകൾ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ എല്ലാ ഘട്ടത്തിലും സർക്കാർ കൈക്കൊണ്ടിട്ടുണ്ട്,” എന്ന് അദ്ദേഹം പറഞ്ഞു. പരശുവയ്ക്കൽ സ്വദേശിയും സിവിൽ പോലീസ് ഓഫീസറുമായ മദനകുമാറിനെ ക്വാർട്ടേഴ്‌സിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇദ്ദേഹത്തിന് കുടുംബ പ്രശ്‌നങ്ങളുളളതായും കുറച്ചു നാളുകളായി കുടുംബവുമായി അകന്നു കഴിയുകയായിരുന്നുവെന്നും ഒപ്പം ജോലിയിൽ നിന്നും വിട്ടുനിന്നിരുന്നതായും അറിവായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവധിപോലുമില്ലാതെയാണ് കീഴുദ്യോഗസ്ഥർ തൊഴിലെടുക്കേണ്ടി വരുന്നതെന്ന പ്രശ്നത്തെ സർക്കാർ അഭിസംബോധന ചെയ്തിട്ടുള്ളതായി മുഖ്യമന്ത്രി സൂചിപ്പിച്ചു.

അർഹമായ ലീവുകൾ നൽകുന്നതിനും, ആഴ്ചയിൽ ഒരുദിവസം നിർബന്ധമായും അവധി നൽകുന്നതിനും സംസ്ഥാന പോലീസ് മേധാവി പ്രത്യേക സർക്കുലർ മുഖാന്തിരം നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ സ്റ്റേഷനുകളിൽ തുറന്ന ആശയവിനിമയത്തിനായും വിവിധ കാരണങ്ങളാലുളള മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനും മുതിർന്ന പോലീസുദ്യോഗസ്ഥരെ ഉപയോഗിച്ച് മെന്ററിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

സേനാംഗങ്ങളുടെ പരിശീലന കാലയളവിൽ തന്നെ സാമ്പത്തിക അച്ചടക്കം സംബന്ധിച്ചും, ആയോധന കലകളിലുളള പരിശീലനവും വഴി മനോബലം വർദ്ധിപ്പിക്കുന്ന നടപടികളും മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് പ്രത്യേക പരിശീലന പരിപാടികൾ നടത്തുന്നുണ്ട്.

പോലീസ് സേനയിൽ 8 മണിക്കൂർ ജോലി എന്നത് അത്രവേഗത്തിൽ നടപ്പിലാക്കാൻ കഴിയുന്ന ഒന്നല്ലെങ്കിലും പതിയെ ഇത് നടപ്പാക്കിയെടുക്കാൻ ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരക്കേറിയ പ്രധാനപ്പെട്ട 52 സ്റ്റേഷനുകളിൽ ഇതിനകം ഇത് നടപ്പിലാക്കിയിട്ടുണ്ട്. കൂടുതൽ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.

മദ്യപാന ശീലമുളളവരെ ലഹരിമുക്തരാക്കുന്നതിന് പ്രത്യേകം കർമ്മപദ്ധതികൾ ഡി-അഡിക്ഷൻ സെന്ററുകളെയും സംസ്ഥാനത്തെ വിവിധ സർക്കാർ ആശുപത്രികളെയും സഹകരിപ്പിച്ച് നടത്തിവരുന്നു. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലം മുതൽ ഈ വർഷം (മാർച്ച് 31) വരെ പോലീസിൽ 5,670 പുതിയ തസ്തികകൾ സൃഷ്ടിച്ച് ജോലിഭാരം കുറച്ചിട്ടുണ്ട്.

ദൈനംദിന ആവശ്യങ്ങൾ ഉൾപ്പെടെയുള്ള ജീവിതാവശ്യങ്ങൾക്ക് സമീപിക്കാവുന്ന സംവിധാനമാണ് പോലീസ് ക്യാന്റീൻ വഴി സേനാംഗങ്ങൾക്ക് ലഭ്യമാക്കിയിട്ടുള്ളത്. കമ്പോളവിലയിൽ നിന്ന് 30 ശതമാനം വരെ വിലക്കുറവിൽ പ്രവർത്തിച്ചിരുന്ന പോലീസ് ക്യാന്റീൻ പ്രവർത്തനം ജിഎസ്ടി നടപ്പാക്കിയതിനെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് നികുതി ഇളവ് ഒഴിവാക്കപ്പെട്ടിരുന്നു. കേന്ദ്രസർക്കാരുമായി ഫലപ്രദമായ ഇടപെടലുകൾ നടത്തിയതിന്റെ ഫലമായി നികുതി ഇളവ് പുനസ്ഥാപിക്കുവാൻ കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഭവനനിർമ്മാണത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും കുറഞ്ഞ പലിശനിരക്കിൽ വായ്പകൾ ലഭ്യമാക്കുന്നതിന് സർക്കാരിന്റെ സഹായത്തോടെ കേരളാ പോലീസ് ഹൗസിംഗ് സൊസൈറ്റിയും, ജില്ലാടിസ്ഥാനത്തിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റികളും സജീവമായി പ്രവർത്തിച്ചു വരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

Other news

നീതി കിട്ടാൻ മക്കളെയും കൊണ്ട് തെരുവിലിറങ്ങേണ്ടി വന്നു; കിളിമാനൂർ അപകടത്തിൽ ഒടുവിൽ നടപടി, എസ്.എച്ച്.ഒ അടക്കം മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കിളിമാനൂരിൽ ദമ്പതികളുടെ ദാരുണ അന്ത്യത്തിന് കാരണമായ വാഹനാപകടക്കേസിൽ പ്രതികളെ സംരക്ഷിക്കാൻ...

പെറ്റി അടച്ചില്ലെങ്കിൽ അക്കൗണ്ടിൽ നിന്ന് പിടിക്കും; കേന്ദ്ര മോട്ടോർ വാഹന നിയമ ഭേദഗതി…

പെറ്റി അടച്ചില്ലെങ്കിൽ അക്കൗണ്ടിൽ നിന്ന് പിടിക്കും; കേന്ദ്ര മോട്ടോർ വാഹന നിയമ...

മൂന്നുലക്ഷം രൂപയുടെ 100 കിലോ തൂക്കമുളള നിരോധിത പുകയിലഉൽപ്പന്നങ്ങൾ പിടികൂടി

100 കിലോ തൂക്കമുളള നിരോധിത പുകയിലഉൽപ്പന്നങ്ങൾ പിടികൂടി കോവളം ലൈറ്റ്ഹൗസ് ബീച്ച്...

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ  ഫുൾ-ബോഡി സ്കാനറുകൾ പ്രവർത്തനം തുടങ്ങി

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ  ഫുൾ-ബോഡി സ്കാനറുകൾ പ്രവർത്തനം തുടങ്ങി യാത്രക്കാരുടെ സുരക്ഷാ പരിശോധന...

കുടുംബം തകർത്തത് ഉമ്മൻചാണ്ടി; ചാണ്ടി ഉമ്മൻ മറുപടി പറയുമോ?

കുടുംബം തകർത്തത് ഉമ്മൻചാണ്ടി; ചാണ്ടി ഉമ്മൻ മറുപടി പറയുമോ? തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി...

Related Articles

Popular Categories

spot_imgspot_img