വാനോളമുയർന്ന് റബറും കുരുമുളകും; ഒരു കാര്യവുമില്ലെന്ന് കർഷകർ; നേട്ടം വൻകിടക്കാർക്ക് മാത്രം

കോട്ടയം: റബറും കുരുമുളകും ആഭ്യന്തര വിപണിയില്‍ കുതിച്ചു കയറുന്നു. ബാങ്കോക്കില്‍ റബര്‍ വില കിലോയ്ക്ക് 184ല്‍ നിന്ന് 181 രൂപയിലേക്ക് താഴ്ന്നപ്പോള്‍ ഇന്ത്യയില്‍ വിപണി 205 രൂപയിലെത്തി.Rubber and pepper are booming in the domestic market

രാജ്യാന്തര വിപണിയിലേക്കാള്‍ ആഭ്യന്തര വില കലോയ്ക്ക് 25 രൂപ കൂടി നില്‍ക്കുന്ന സാഹചര്യം പന്ത്രണ്ട് വര്‍ഷത്തിനുശേഷമാണുണ്ടാകുന്നത്.

മഴ മൂലം ഉത്പാദനം കുറഞ്ഞതും ഡിമാന്‍ഡ് കൂടിയതുമാണ് ആഭ്യന്തരവില ഉയര്‍ത്തുന്നത്. വില ഇടിക്കാന്‍ ടയര്‍ കമ്പനികള്‍ നോക്കിയിട്ടും സാധിച്ചില്ല.

ഉത്പാദന കുറവിനൊപ്പം കപ്പല്‍, കണ്ടെയ്‌നര്‍ ക്ഷാമവും വിലക്കയറ്റത്തിന് ശക്തി പകര്‍ന്നു, നികുതി കൂട്ടിയതിനാല്‍ ഇറക്കുമതി ലാഭകരമല്ലാതായതോടെ വന്‍കിട വ്യവസായികള്‍ ആഭ്യന്തര വിപണിയെ കൂടുതല്‍ ആശ്രയിക്കുന്നതിനാല്‍ വില ഇനിയും കൂടുമെന്ന പ്രതീക്ഷയാണുള്ളത്.

മഴ ശക്തമായതോടെ ടാപ്പിംഗ് കുറഞ്ഞു. ചെലവ് കൂടിയതോടെപലരും റെയിന്‍ ഗാര്‍ഡ് ഘടിപ്പിക്കാത്തതിനാല്‍ ടാപ്പിംഗ് ഇനിയും നീളുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ ഉയര്‍ന്ന വിലയുടെ പ്രയോജനം സാധാരണക്കാര്‍ക്ക് ലഭ്യമല്ല.

അന്താരാഷ്ട വില താഴുമ്പോഴും ആഭ്യന്തര വിപണിയില്‍ കുരുമുളക് വില ബ്രേക്കില്ലാതെ കുതിക്കുകയാണ്.കഴിഞ്ഞ ആഴ്ചത്തെ കിലോയ്ക്ക് ഒന്‍പത് രൂപയാണ് കൂടിയത്. ഒരു മാസത്തിനുള്ളില്‍ 113 രൂപ കൂടി.

ചരക്കു വരവ് കുറവായതിനാല്‍ വിലവര്‍ദ്ധനയുടെ നേട്ടം സാധാരണക്കാര്‍ക്ക് ലഭിക്കുന്നില്ല.വില കുതിപ്പിനു കാരണംശ്രീലങ്കയില്‍ നിന്ന് കുറഞ്ഞ വിലയുള്ള കുരുമുളക് ഇറക്കുമതി നടത്തി ഇവിടെ വില്‍ക്കുന്നവരുടെ എണ്ണം കൂടുകയാണ്.

അന്താരാഷ്ട്ര വിപണിയില്‍ കുരുമുളകിന്റെ വില ശ്രീലങ്ക 7200 ഡോളറായി കുറച്ചു. വിയറ്റ് നാം 200 ഡോളര്‍ വിലകുറച്ചു. ബ്രസീല്‍ 7400 ആയി കുറച്ചു. ഇതിനിടെ ഡിമാന്‍ഡ് ഏറെയുള്ള ഇന്ത്യന്‍ കുരുമുളക് വില 8800ല്‍ നിന്ന് 8825 ഡോളറിലേക്ക് ഉയര്‍ന്നു.

ഉത്തരേന്ത്യയില്‍ ഇനി ഉത്സവ സീസണായതിനാല്‍ ഡിമാന്‍ഡ് കൂടും. വില കൂടാനുള്ള സാദ്ധ്യത ശക്തമായതിനാല്‍ കള്ളക്കടത്തും ഗുണ നിലവാരം കുറഞ്ഞ കുരുമുളക് കലര്‍ത്തിയുള്ള വില്‍പ്പനയും വര്‍ദ്ധിച്ചേക്കും.റബര്‍, കുരുമുളക് വില വര്‍ദ്ധനയുടെ നേട്ടം സ്റ്റോക്ക് ചെയ്ത വന്‍കിടക്കാര്‍ക്കാണ് ലഭിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ജയിലിലെ വീഴ്ചകൾ

ജയിലിലെ വീഴ്ചകൾ കണ്ണൂർ: കേരളം കണ്ട അതിക്രൂരനായ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയത്...

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍ കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട സൗമ്യ...

ഗോവിന്ദച്ചാമി പിടിയില്‍

ഗോവിന്ദച്ചാമി പിടിയില്‍ കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട, സൗമ്യാ വധക്കേസ്...

ഗോവിന്ദചാമി ജയിൽ ചാടി

ഗോവിന്ദചാമി ജയിൽ ചാടി കണ്ണൂർ: ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി...

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

Other news

‘അൾട്ട്’, ‘ഉല്ലു’…ഒടിടി ആപ്പുകൾക്ക് നിരോധനം

‘അൾട്ട്’, ‘ഉല്ലു’...ഒടിടി ആപ്പുകൾക്ക് നിരോധനം ന്യൂഡൽഹി: സ്ത്രീകളെ അപമാനകരമായി ചിത്രീകരിക്കുന്ന തരത്തിലുള്ള ലൈംഗികത...

എൻ അരുൺ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി

എൻ അരുൺ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി കോതമംഗലം: സി പി ഐ...

ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും

ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും തിരുവന്തപുരം : കെസിഎൽ രണ്ടാം സീസണിലേക്കുള്ള അദാണി...

ആരോഗ്യമുള്ള സ്വന്തം കാലുകൾ മുറിച്ചുമാറ്റി ഡോക്ടർ

ആരോഗ്യമുള്ള സ്വന്തം കാലുകൾ മുറിച്ചുമാറ്റി ഡോക്ടർ ലണ്ടൻ: യുകെയിൽ ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാന്‍...

ഷോക്കേറ്റു; സഹോദരങ്ങൾക്ക് ദാരുണാന്ത്യം

ഷോക്കേറ്റു; സഹോദരങ്ങൾക്ക് ദാരുണാന്ത്യം വയനാട്: സുൽത്താൻബത്തേരി വാഴവറ്റയിൽ ഇലക്ട്രിക് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു....

ഗോവിന്ദച്ചാമിയെ റിമാൻഡ് ചെയ്തു

ഗോവിന്ദച്ചാമിയെ റിമാൻഡ് ചെയ്തു കണ്ണൂർ: കണ്ണൂർ അതീവ സുരക്ഷ സെല്ലിൽ നിന്നും ജയിൽ...

Related Articles

Popular Categories

spot_imgspot_img