കൊല്ലം: കെഎസ്ആർടിസി ബസും ടെമ്പോ വാനും കൂട്ടിയിടിച്ച് അപകടം. 40ഓളം പേർക്ക് പരിക്കേറ്റു. അഞ്ചൽ ആയൂർ റോഡിൽ ആയൂർ ഐസ് പ്ലാന്റിന് സമീപത്തുവെച്ചാണ് അപകടം നടന്നത്.(ksrtc bus collides with tempo van)
തിരുവനന്തപുരത്ത് നിന്നും മല്ലപ്പള്ളിക്ക് പോവുകയായിരുന്ന ബസാണ് എതിരെ വന്ന ടെമ്പോ വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ അഞ്ചലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും മറ്റു സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read Also: ലോകത്തെ ഭീതിയിലാഴ്ത്തി എം പോക്സ് പടരുന്നു; ആശങ്കയായി കുട്ടികളിലെ മരണനിരക്കും; മുന്നറിയിപ്പുമായി WHO