ഓസ്ട്രേലിയക്കെതിരെ സൂപ്പര്‍ എട്ട് മത്സരത്തില്‍ ഇന്ത്യന്‍ ടീം പന്തില്‍ കൃത്രിമം കാണിച്ചു എന്ന ആരോപണവുമായി പാകിസ്ഥാന്‍ മുന്‍ നായകന്‍ ഇന്‍സമാം ടീം പന്തില്‍ കൃത്രിമം കാണിച്ചതോടെയാണ് അര്‍ഷ്‌ദീപ് സിംഗിന് റിവേഴ്‌സ് സ്വിങ് ലഭിച്ചതെന്നാണ് ഇൻസമാം പറഞ്ഞത്. ട്വന്‍റി 20 ലോകകപ്പില്‍ ടീം ഇന്ത്യ സെമിഫൈനലിലെത്തിയതിന് പിന്നാലെയാണ് മുൻ പാക് ക്യാപ്റ്റന്റെ ആരോപണം. (Inzamam ul Haq with serious allegations against Indian cricket team)
ഇന്സമാമിന്റെ വാക്കുകൾ:
‘അര്‍ഷ്‌ദീപ് സിംഗ് ഇന്നിംഗ്‌സിലെ 15-ാം ഓവര്‍ എറിയുമ്പോള്‍ റിവേഴ്‌സ് സ്വിങ് ലഭിച്ചിരുന്നു എന്ന വസ്‌തുത ആര്‍ക്കും തള്ളാനാവില്ല. 12-13 ഓവര്‍ ആയപ്പോഴാണോ പന്ത് റിവേഴ്‌സ് സ്വിങ് ചെയ്യാന്‍ പാകമായത്. അംപയര്‍മാര്‍ കണ്ണ് തുറന്ന് നോക്കണം. അര്‍ഷ്‌ദീപ് ആ സമയത്ത് റിവേഴ്‌സ് സ്വിങ് നടത്തണമെങ്കില്‍ പന്തില്‍ ചിലത് ചെയ്‌തിരിക്കണം. ജസ്പ്രീത് ബുമ്രക്കാണ് റിവേഴ്‌സ് സ്വിങ് ലഭിച്ചതെങ്കില്‍ എനിക്ക് മനസിലാകുമായിരുന്നു. കാരണം അയാളുടെ ആക്ഷന്‍ അങ്ങനെയാണ്’
ഓസീസിനെതിരെ നാലോവര്‍ എറിഞ്ഞ അര്‍ഷ്‌ദീപ് സിംഗ് 37 റണ്‍സിന് മൂന്ന് പേരെ പുറത്താക്കിയിരുന്നു. ഡേവിഡ് വാര്‍ണറെ ആദ്യ ഓവറിലും മാത്യൂ വെയ്‌ഡ്, ടിം ഡേവിഡ് എന്നിവരെ 18-ാം ഓവറിലുമാണ് അര്‍ഷ് പറഞ്ഞയച്ചത്. ഇന്‍സമാമിന്‍റെ ആരോപണത്തോട് ഐസിസിയോ ബിസിസിഐയോ പ്രതികരിച്ചിട്ടില്ല.