ലോക്‌സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഓം ബിര്‍ലയെ നിര്‍ദേശിച്ച് 13 പ്രമേയങ്ങള്‍. ആദ്യ പ്രമേയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതാണ്. കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് പിന്താങ്ങി. പ്രതിപക്ഷമായ ഇന്ത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷിന് വേണ്ടി മൂന്ന് പ്രമേയങ്ങളുമാണുള്ളത്. രാവിലെ 11 നാണ് തെരഞ്ഞെടുപ്പ് നടക്കുക. (Lok Sabha Speaker Election: PM Modi Proposes OM Birla’s Name)
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ ശേഷം ആദ്യമായിട്ടാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം നടക്കുന്നത്. പ്രതിപക്ഷത്തിന് 232 എംപിമാരും എന്‍ഡിഎയ്ക്ക് 293 എംപിമാരുമാണുള്ളത്. വൈഎസ് ആര്‍ കോണ്‍ഗ്രസിന്റെ നാല് എംപിമാര്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ഏഴ് എംപിമാര്‍ക്ക് സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകില്ല. പ്രതിപക്ഷത്തെ അഞ്ചും രണ്ട് സ്വതന്ത്ര എംപിമാര്‍ക്കുമാണ് സത്യപ്രതിജ്ഞ ചെയ്യാത്തതിനാല്‍ വോട്ടു ചെയ്യാന്‍ കഴിയാത്തത്. ഇതിൽ കോൺഗ്രസിന്റെ ശശി തരൂർ, തൃണമൂൽ കോൺഗ്രസിന്റെ ശത്രുഘ്നൻ സിൻഹ എന്നിവരും ഉൾപ്പെടുന്നു.
അവസാന നിമിഷവും മത്സരസാധ്യത ഒഴിവാക്കാനുള്ള സന്നദ്ധത ഇന്ത്യ മുന്നണി പ്രകടിപ്പിച്ചിരുന്നു.
ഡെപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിന് നല്‍കാമെന്ന് ഭരണപക്ഷം ഉറപ്പു തന്നാല്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ നിന്നും ഇന്ത്യ മുന്നണി പിന്‍മാറാന്‍ തയ്യാറാണെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഭരണപക്ഷം അടിച്ചേല്‍പ്പിച്ചതാണെന്നും കൊടിക്കുന്നില്‍ കുറ്റപ്പെടുത്തി.
Read More: ജലനിരപ്പ് ഉയരുന്നു; മൂഴിയാര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട്, പെരിങ്ങല്‍ക്കുത്തില്‍ ഓറഞ്ച്