web analytics

തമിഴ്നാട്ടിൽ പുതിയ വന്ദേഭാരത്; കോളടിച്ചത് കേരളത്തിലെ ഈ ജില്ലക്കാർക്ക്; ചെന്നൈ യാത്ര ഇനി എന്തെളുപ്പം

തിരുവനന്തപുരം: രാജ്യത്തെ ട്രെയിന്‍ യാത്രാ സങ്കല്‍പ്പങ്ങളെ തന്നെ മാറ്റിമറിച്ചിരിക്കുകയാണ് വന്ദേഭാരത്. കേരളത്തില്‍ ഓടുന്ന രണ്ട് വന്ദേഭാരത് ട്രെയിനുകളും ഒക്കുപ്പന്‍സിയുടെ കാര്യത്തില്‍ സൂപ്പര്‍ ഹിറ്റ് ആണ്.New Vande Bharat in Tamil Nadu

എന്നാൽ മുന്നാമത്തെ സര്‍വീസിന്റെ കാര്യത്തില്‍ തീരുമാനം വൈകുകയാണ്. പക്ഷെ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്ന ഏറ്റവും പുതിയ സര്‍വീസ് തെക്കന്‍ കേരളത്തിനും പ്രത്യേകിച്ച് തിരുവനന്തപുരത്തുകാര്‍ക്കും നേട്ടമുള്ള രീതിയിലാണ്.

നിലവിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് എല്ലാ ആഴ്ചയിലും വ്യാഴാഴ്ച ദിവസമായിരിക്കും സര്‍വീസ് നടത്തുക.ചെന്നൈ സെന്‍ട്രലില്‍ നിന്നും രാവിലെ യാത്ര ആരംഭിച്ച് ഉച്ചയോടെ നാഗര്‍കോവിലില്‍ എത്തുന്ന രീതിയിലാണ് വന്ദേ ഭാരത് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.

ചെന്നൈ – നാഗര്‍കോവില്‍ ജംഗ്ഷന്‍ വന്ദേഭാരത് സ്‌പെഷ്യല്‍ ട്രെയിന്‍ ആണ് സര്‍വീസിന് തയ്യാറെടുക്കുന്നത്. ഇതിന്റെ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് പരീക്ഷണ ഓട്ടം നടത്തിയത്. തെക്കന്‍ കേരളത്തിലേക്കും പ്രത്യേകിച്ച് തിരുവനന്തപുരത്തുകാര്‍ക്കും കൂടി ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്

പുലര്‍ച്ചെ 05:15ന് ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 01:50ന് നാഗര്‍കോവിലില്‍ എത്തുന്ന രീതിയിലാണ് സര്‍വീസ്. മടക്കയാത്ര ഉച്ചയ്ക്ക് 02:20നാണ് നാഗര്‍കോവിലില്‍ നിന്ന് പുറപ്പെടുക. തുടര്‍ന്ന് രാത്രി 12:05ന് ചെന്നൈയില്‍ എത്തിച്ചേരും.

താംബരം, വിളിപ്പുറം, തിരുച്ചിറപ്പള്ളി ജംഗ്ഷന്‍, ദിണ്ടിഗല്‍, മധുരൈ, വിരുദുനഗര്‍, തിരുന്നല്‍വേലി എന്നിവയാണ് സ്റ്റോപ്പുകള്‍.
രാവിലെ ചെന്നൈയില്‍ നിന്ന് വന്ദേഭാരതില്‍ കയറുന്നവര്‍ക്ക് ഉച്ചയോടെ നാഗര്‍കോവിലില്‍ എത്താന്‍ കഴിയും.

തുടര്‍ന്ന് ഇവിടെ നിന്ന് ട്രെയിനിലും ബസിലുമായി തിരുവനന്തപുരത്തേക്ക് എത്താം. ഒന്നര മണിക്കൂറില്‍ താഴെ സമയം മാത്രമാണ് നാഗര്‍കോവിലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് വേണ്ടത്.

സമാനമായി ചെന്നൈയിലേക്കുള്ള മലയാളി യാത്രക്കാര്‍ക്ക് ഉച്ചയ്ക്ക് 02:20ന് മുമ്പായി കേരളത്തില്‍ നിന്ന് നാഗര്‍കോവിലിലെത്തി വന്ദേഭാരതില്‍ ചെന്നൈക്ക് പോകാനും കഴിയും.

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത് എഐ ദൃശ്യങ്ങളെന്നും വിശദീകരണം

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത്...

Other news

തോക്കിൻ മുനയിൽ നിർത്തി നഗ്നയാക്കി വീഡിയോ പകർത്തി; പരാതിയുമായി ബിസിനസുകാരി

തോക്കിൻ മുനയിൽ നിർത്തി നഗ്നയാക്കി വീഡിയോ പകർത്തി; പരാതിയുമായി ബിസിനസുകാരി മുംബൈ: മീറ്റിങ്ങിനെന്ന...

രോഹിത്തും ഗംഭീറും കൊമ്പുകോര്‍ത്തു; ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കലഹം; പ്രശ്നം പരിഹരിക്കാൻ ബിസിസിഐ

രോഹിത്തും ഗംഭീറും കൊമ്പുകോര്‍ത്തു; ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കലഹം; പ്രശ്നം പരിഹരിക്കാൻ...

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ലോക്കപ്പ് മർദ്ദനം: ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ

ലോക്കപ്പ് മർദ്ദനം: ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ കോഴിക്കോട്: ലോക്കപ്പ് മർദ്ദനക്കേസിൽ കോടതി ശിക്ഷിച്ച തൃശൂർ...

ശ്രീലങ്കയിലെ ചുഴലിക്കാറ്റ്; രക്ഷാ ദൗത്യവുമായി വ്യോമസേനാ വിമാനമായ ഐഎൽ-76

ശ്രീലങ്കയിലെ ചുഴലിക്കാറ്റ്; രക്ഷാ ദൗത്യവുമായി വ്യോമസേനാ വിമാനമായ ഐഎൽ-76 . ശ്രീലങ്കൻ തീരത്ത്...

Related Articles

Popular Categories

spot_imgspot_img