കരമന സ്വദേശിയും ക്വാറി ഉടമയുമായ എസ് ദീപുവിനെ (44) കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് വ്യക്തമാക്കി കന്യാകുമാരി എസ്‌പി സുന്ദരവദനം. തക്കല ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ അന്വേഷണത്തിനായി നാല് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചു എന്നും രണ്ട് സംഘങ്ങള്‍ തിരുവനന്തപുരത്ത് അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. (Deepu’s murder case; Tamil Nadu Police has clarified that the accused will be arrested soon)
“കഴിഞ്ഞ കുറച്ച് ദിവസത്തിനുള്ളില്‍ ദീപു ആരൊക്കെയായാണ് ഫോണില്‍ സംസാരിച്ചത് എന്ന് പരിശോധിച്ചു. സംശയമുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്. പ്രതിയെ ഉടൻ കണ്ടെത്താനാകും. ക്വാറി ബിസിനസിലെ പാർട്ണർമാരെയും ചോദ്യം ചെയ്യും,” എന്നാണ് എസ്‌പി സുന്ദരവദനം വ്യക്തമാക്കിയത്.
ദീപു കോയമ്പത്തൂരിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും യാത്ര തിരിച്ചത്. നെയ്യാറ്റിൻകരയില്‍ നിന്നും തക്കലയില്‍ നിന്നും രണ്ടുപേർ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍ സിസിടിവി ദൃശ്യങ്ങളനുസരിച്ച്, ഒരാള്‍ മാത്രമാണ് വാഹനത്തില്‍ നിന്നും ഇറങ്ങിപ്പോയത് എന്നാണ് കണ്ടെത്താൻ സാധിച്ചത്.
ഇന്ന് പുലർച്ചെ 12 മണിയോടെ ആണ് തിരുവനന്തപുരം – കന്യാകുമാരി ദേശീയപാതയില്‍ തമിഴ്‌നാട് അതിർത്തിയായ കളിയിക്കാവിളയിൽ സംഭവം നടന്നത്. ദീപുവിന്റെ ഉടമസ്ഥതയിലുള്ള മഹേന്ദ്ര എസ്‌യുവി കാറിനുള്ളില്‍ ഡ്രൈവർ സീറ്റില്‍ സീറ്റ് ബെല്‍റ്റ് ധരിച്ച് ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
Read More: ബേക്കറിയിൽ നിന്ന് ജ്യൂസ് കഴിച്ചവർക്ക് മഞ്ഞപിത്തം; ഒരാളുടെ നില ഗുരുതരം