തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് മിൽമ ജീവനക്കാർ പ്രഖ്യാപിച്ച സമരം പിൻവലിച്ചു. അഡീഷണൽ ലേബർ കമ്മിഷണറുമായി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്. അടുത്ത മാസം 15നകം ശഷമ്പളപരിഷ്‌കരണം നടപ്പാക്കുമെന്ന് ജീവനക്കാർക്ക് ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.(Milma employees called off strike)
2023ൽ പുതിയ ശമ്പള പരിഷ്കരണ കരാർ ഒപ്പുവെച്ചിരുന്നെങ്കിലും ഇതുവരെ നടപ്പിലാക്കിയിട്ടില്ല. തുടർന്നാണ് തൊഴിലാളി സംഘടനകൾ പണിമുടക്കിലേക്ക് കടക്കുമെന്ന് അറിയിച്ചത്. സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. ശമ്പളം നൽകിയില്ലെങ്കിൽ ജൂലൈ 15 അർധരാത്രി മുതൽ സമരത്തിലേക്ക് കടക്കുമെന്ന് യൂണിയനുകൾ അറിയിച്ചു.
Read Also: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; ഒരു ജില്ലയിൽ മാത്രം തീവ്രമഴ; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്
Read Also: മലയാളികൾ കാത്തിരുന്ന കല്യാണ പൂരം ഇനി ഒടിടിയിലേക്ക്..!