ബേസില്‍ ജോസഫിനെയും പൃഥ്വിരാജിനെയും പ്രധാനകഥാപാത്രങ്ങളാക്കി വിപിന് ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. ‘ജയ ജയ ജയ ജയ ഹേ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ആണ് സംവിധായകൻ ഈ കോമഡി ഫാമിലി ചിത്രവുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. (guruvayoor-ambalanadayil to OTT soon)
ചിത്രം കേരളത്തിൽ 90 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. 34 കോടി രൂപയിലധികം വിദേശത്തും നേടിയെന്നാണ് റിപ്പോര്‍ട്ട്. തീയേറ്ററിൽ വൻ വിജയമായിരുന്നു ചിത്രം ഇപ്പോൾ ഒടിടിയിലേക്ക് എത്തുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ജൂണ്‍ 27 മുതല്‍ ഗുരുവായൂരമ്പല നടയില്‍ സ്ട്രീമിംഗ് ആരംഭിക്കും.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ സുപ്രിയ മേനോൻ, ഇഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറില്‍ മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. നിഖില വിമല്‍, അനശ്വര രാജൻ എന്നിവരാണ് നായികമാർ.
തമിഴ് നടൻ യോഗി ബാബു, ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ് കെ.യു. എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.
Read More: കേരളത്തിന്റെ പേര് മാറും കേട്ടോ; പ്രമേയം ഐകകണ്‌ഠേന അംഗീകരിച്ച് നിയമസഭ
Read More: ഇടയ്ക്ക് ഇടയ്ക്ക് പെണ്ണ് കെട്ടണമെന്ന് തോന്നുന്നവർ ധർമ്മജനെ കണ്ടുപഠിക്കട്ടെ!