ന്യൂഡൽഹി: യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ആറ് ലക്ഷം രൂപയ്ക്ക് വരെയാണ് ചോദ്യപേപ്പറുകൾ വിൽപനയ്ക്ക് വെച്ചതെന്നാണ് സിബിഐ കണ്ടെത്തൽ. UGC NET exam question paper leaked shocking information
പരീക്ഷയ്ക്ക് 48 മണിക്കൂർ മുമ്പ് ചോദ്യപേപ്പർ ചോർന്നുവെന്നും സിബിഐ അന്വേഷണത്തിൽ കണ്ടെത്തി. അന്വേഷണത്തിൻറെ പ്രാഥിക വിവരങ്ങളാണ് പുറത്തുവന്നത്.
ഡാർക്ക് വെബിലും ടെലഗ്രാമിൽ അടക്കം നെറ്റ് ചോദ്യപേപ്പറുകളുടെ വിൽപന നടന്നുവെന്നും സിബിഐ എഫ്ഐആറിലുണ്ട്. സംഭവത്തിൽ ചില പരിശീലന കേന്ദ്രങ്ങളും സിബിഐയുടെ നിരീക്ഷണത്തിലാണ്. നെറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് സിബിഐയുടെ അന്വേഷണത്തിലൂടെ പുറത്തുവരുന്നത്.