കേരളത്തിലൂടെ സർവീസ്‌ നടത്തുന്ന ഒരു ട്രെയിനിനും കവചിന്റെ സുരക്ഷയില്ല; കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനം നോക്കുകുത്തിയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: ദക്ഷിണ റയിൽവെയിൽ മാത്രം വന്ദേഭാരത് ട്രെയിനുകളിൽ കൂട്ടിയിടി ഒഴിവാക്കാനുള്ള കവച് സംവിധാനം നോക്കുകുത്തിയെന്ന് റിപ്പോർട്ട്. ട്രെയിൻ കൊളിഷൻ അവോയ്ഡ് സിസ്റ്റം -ടി.സി.എ.എസ് എന്നതിനെയാണ് കവച് എന്ന പേരിൽ വിളിക്കുന്നത്. പാളത്തിലെ പ്രശ്നങ്ങൾ, അമിതവേഗം, അപകടസിഗ്നൽ കടന്ന് വണ്ടി മുന്നോട്ടുപോവുക, ലോക്കോപൈലറ്റ് സിഗ്നൽ തെറ്റിക്കുന്നത് എന്നിവയടക്കം കവച് മുന്നറിയിപ്പ് നൽകും.only Southern Railway has looked at the armor system to avoid collisions in Vandebharat trains.

രണ്ടു ട്രെയിനുകൾ ഒരേ പാതയിൽ വന്നാൽ നിശ്ചിത ദൂരപരിധിയിൽെവച്ച് വണ്ടിയുടെ ഓട്ടോമാറ്റിക് ബ്രേക്കിങ് സിസ്റ്റം പ്രവർത്തിക്കും. കൂട്ടിയിടി ഒഴിവാക്കും.എന്നാൽ ദക്ഷിണ റെയിൽവേയിലെ വന്ദേഭാരത്‌ ട്രെയിനുകളിൽ കവച് സംവിധാനം സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവ പ്രവർത്തന സജ്ജമല്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പാളത്തിലും സിഗ്നൽ സംവിധാനത്തിലും ജി.പി.എസ്. അടക്കം ഒരുക്കാത്തതിനാലാണ് വന്ദേഭാരതിൽ കവച് സംവിധാനം പ്രവർത്തനസജ്ജമാകാത്തത്.

കേരളത്തിലൂടെ സർവീസ്‌ നടത്തുന്ന ഒരു ട്രെയിനിനും കവചിന്റെ സുരക്ഷയില്ല. പാളം നവീകരിച്ച് തീവണ്ടികളുടെ വേഗം കൂട്ടുമ്പോളും യാത്രക്കാരുടെ സുരക്ഷയ്ക്ക്‌ റെയിൽവേ അർഹമായ പരിഗണന നൽകുന്നില്ലെന്ന ആക്ഷേപത്തിലേക്കാണ്‌ ഇക്കാര്യങ്ങൾ വിരൽചൂണ്ടുന്നത്‌.

ദക്ഷിണ മധ്യ റെയിൽവേയിൽ 139 ട്രെയിനുകളിലും 1465 കിലോമീറ്റർ പാളത്തിലും മാത്രമാണ് കവച് നടപ്പാക്കിയത്. ഡൽഹി-മുംബൈ, ഡൽഹി-ഹൗറാ കോറിഡോറുകളിൽ (3000 കി. മി.) സജ്ജീകരണ പ്രവൃത്തി നടക്കുകയാണ്. ഇന്ത്യൻ റെയിൽവേയുടെ ആകെ റൂട്ട് ദൈർഘ്യം 68,000 കിലോമീറ്ററോളമുണ്ട്. അതിൽ അഞ്ച് ശതമാനത്തിൽത്താഴെ മാത്രമാണ്‌ കവച് സംവിധാനം ഉള്ളത്‌.

spot_imgspot_img
spot_imgspot_img

Latest news

വാല്‍പ്പാറയില്‍ വീണ്ടും കാട്ടാനയാക്രമണം; ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം

ആളുകള്‍ ബഹളംവെച്ചാണ് ആനയെ തുരത്തിയത് തൃശ്ശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ വിദേശി കൊല്ലപ്പെട്ടു....

ഇനി പുറത്തിറങ്ങാൻ ആഗ്രഹമില്ല; പുഷ്പ രക്ഷപ്പെട്ടെന്ന് ചെന്താമര

നാളെയും തെളിവെടുപ്പ് തുടരും പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുമായി പോലീസ് തെളിവെടുപ്പ്...

കതിന നിറക്കുന്നതിനിടെ പൊട്ടിത്തെറി; രണ്ടുപേർക്ക് ഗുരുതര പരിക്ക്

രണ്ടു പേര്‍ക്കും 70ശതമാനത്തിലധികലം പൊള്ളലേറ്റിട്ടുണ്ട് ആലപ്പുഴ: ആലപ്പുഴയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറി....

ബോബി ചെമ്മണ്ണൂരിന് ജയിലിൽ സഹായം; സസ്പെൻഷനു പിന്നാലെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്

കാക്കനാട് ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത് കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിലായ പ്രതി ബോബി...

അപരിചിതൻ ക്ലാസ് മുറിയിൽ കയറി അജ്ഞാത വസ്തു കുത്തിവെച്ചു; നാലാം ക്ലാസുകാരിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം

കുട്ടിയുടെ ശരീരത്തിൽ എന്താണ് കുത്തിവെച്ചതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല മുംബൈ: അപരിചിതനായ ഒരാൾ ക്ലാസ്...

Other news

എന്റെ പൊന്നോ എന്തൊരു പോക്കാ… സർവകാല റെക്കോർഡിൽ സ്വർണവില

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുത്തനെ ഉയർന്നു. ഒരു പവൻ സ്വർണത്തിനു 840...

യുഎസ് സർക്കാറിനെ വലച്ച് കുടിയേറ്റക്കാരെ തിരിച്ചയക്കാനുള്ള സാമ്പത്തിക ചെലവ്

അനധികൃത കുടിയേറ്റക്കാരെ അമേരിക്കയിൽ നിന്ന് തിരിച്ചയക്കാനുള്ള സാമ്പത്തിക ചെലവ് യുഎസ് സർക്കാറിനെ...

ഇരട്ടക്കൊലപാതകം വിവരിച്ച് ചെന്താമര

പാലക്കാട്: പോത്തുണ്ടിയിൽ രണ്ടുപേരെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി ചെന്താമരയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി....

അച്ചൻകോവിലാറിൽ ചങ്ങാടം മറിഞ്ഞ് പത്ര ഏജൻ്റിന് ദാരുണാന്ത്യം; 3 പേർ രക്ഷപ്പെട്ടു

പത്തനംതിട്ട: തിരുവല്ലയ്ക്ക് സമീപം അച്ചൻകോവിലാറിൽ ചങ്ങാടം മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. പുളിക്കീഴ്...

ഗുരുതര വീഴ്ച…. ബ്രിട്ടീഷ് സൈനികരുടെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളിൽ വിള്ളൽ…!

ബ്രീട്ടീഷ് സൈനികർ ഉപയോഗിക്കുന്ന 120,000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളിൽ വിള്ളലുകൾ കണ്ടെത്തി....

ലോവർ ക്യാമ്പിൽ കാട്ടാന ആക്രമണം; തൊഴിലാളി സ്ത്രീക്ക് ദാരുണാന്ത്യം

തേനി: തേനി ലോവർ ക്യാമ്പിൽ കാട്ടാന ആക്രമണത്തിൽപെട്ട തൊഴിലാളി സ്ത്രീ മരിച്ചു....

Related Articles

Popular Categories

spot_imgspot_img