web analytics

തന്റെ കേൾവിശക്തി നഷ്ടമായതായി ഗായിക അൽക്ക യാഗ്നിക്; ഞെട്ടലിൽ സിനിമാലോകം; പിന്നിൽ’സെൻസറിനറൽ ഹിയറിങ് ലോസ്’

ബോളിവുഡിൽ ഏറ്റവുമധികം സോളോ ഗാനങ്ങൾ പാടിയ ഗായികമാരിൽ ഒരാളാണ് അൽക്ക യാഗ്നിക്.
എണ്ണിയാലൊടുങ്ങാത്ത ഹിറ്റ് ഗാനങ്ങൾക്ക് പിന്നിലെ ശ്രുതിമധുരമായ ശബ്ദം കുറച്ചു കാലമായി കാണാത്തതിൽ ആരാധകർ ആശങ്കയിൽ തുടരുമ്പോൾ, തനിക്ക് അപൂർവ ശ്രവണ വൈകല്യമുണ്ടെന്ന് കണ്ടെത്തിയതായി ഗായിക അൽക യാഗ്നിക് വെളിപ്പെടുത്തിയിരിക്കുകയാണ്. വൈറൽ ബാധയെത്തുടർന്ന് തന്റെ കേൾവിക്കു തകരാർ സംഭവിച്ചെന്നും ഇപ്പോൾ ചികിത്സയിലാണെന്നും ഗായിക ആരാധകരെ അറിയിച്ചു. (Singer Alka Yagnik says she lost her hearing; Film world in shock)

അപൂർവമായി സംഭവിക്കുന്ന സെൻസറിനറൽ ശ്രവണ നഷ്ടം എന്ന അവസ്ഥയാണ് തനിക്കുണ്ടായതെന്നു അൽക്ക വെളിപ്പെടുത്തുന്നു. സമൂഹമാധ്യമത്തിൽ അൽക്ക പങ്കുവച്ച ആ കുറിപ്പ് ഇങ്ങനെ:

എൻ്റെ എല്ലാ ആരാധകർക്കും സുഹൃത്തുക്കൾക്കും അനുയായികൾക്കും അഭ്യുദയകാംക്ഷികൾക്കും വേണ്ടി. പ്രിയരേ,
ഏതാനും ആഴ്ചകൾക്കു മുമ്പ് ഞാൻ ഒരു വിമാനത്തിൽ നിന്ന് ഇറങ്ങുമ്പോൾ കേൾവിശക്തിക്കു തകരാർ സംഭവിച്ചതായി തോന്നി. കുറച്ചു നാളുകളായി എന്നെ മുഖ്യധാരയിൽ കാണാതെ വന്നതോടെ പലരും അന്വേഷിക്കാൻ തുടങ്ങിയിരുന്നു. അതുകൊണ്ടാണ് ഇപ്പോൾ ഞാൻ മൗനം വെടിയുന്നത്. അപൂർവമായി സംഭവിക്കുന്ന കേൾവിനഷ്ടമാണ് എനിക്കുണ്ടായത്.

പെട്ടെന്നുണ്ടായ ഈ അപ്രതീക്ഷിത രോഗാവസ്ഥ എന്നെ പൂർണമായും തകർത്തു. ഇപ്പോൾ ഞാൻ അതിനോടു പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ്. ദയവായി നിങ്ങളുടെ പ്രാർഥനയിൽ എന്നെ ഓർമിക്കണം. നിങ്ങളുടെ സ്നേഹത്തിലൂടെയും പിന്തുണയിലൂടെയും പഴയജീവിതത്തിലേക്കു മടങ്ങിവരാനാകുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.

ഈ നിർണായകമായ നിമിഷത്തിൽ നിങ്ങളുടെ സ്നേഹം എനിക്കു ശക്തി നൽകട്ടെ. എൻ്റെ എല്ലാ സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും വേണ്ടി ഇപ്പോൾ എൻ്റെ നിശബ്ദത തകർക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ”ലൗഡ് മ്യൂസിക്, ഹെഡ്‌ഫോണുകൾ എന്നിവയെക്കുറിച്ച് ജാഗ്രത പാലിക്കാനും അൽക്ക ആരാധകരോട് ആവശ്യപ്പെട്ടു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img