കൊവിഡ് വാക്‌സിൻ എടുത്ത ഗർഭിണികളിൽ സിസേറിയനുള്ള സാധ്യത കുറയുന്നതായി പുതിയ പഠനം. വാക്സിനേഷൻ ഗർഭിണികളിൽ അണുബാധ സാധ്യത കുറയ്ക്കുന്നതിനൊപ്പം ഗർഭകാല സങ്കീർണതകളിൽ കുറവും കണ്ടെത്തിയതായി ഗവേഷകർ പറയുന്നു. (The study shows that the risk of caesarean section decreases in pregnant women who took the covid vaccine)
കൊവിഡ് 19 പ്രതിരോധ കുത്തിവയ്പ് എടുത്ത ഗർഭിണികൾക്ക് സിസേറിയനോ രക്തസമ്മർദ്ദമോ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനത്തിൽ പറയുന്നു. യുകെയിലെ ബർമിംഗ്ഹാം സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
വാക്സിനേഷൻ എടുത്ത അമ്മമാർക്ക് ജനിച്ച നവജാത ശിശുക്കൾക്ക് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കാനുള്ള സാധ്യത കുറഞ്ഞതായും പഠനത്തിൽ പറയുന്നു. പൂർണമായും വാക്സിനേഷൻ എടുത്ത സ്ത്രീകൾക്ക് കൊവിഡ് വരാനുള്ള സാധ്യത 61 ശതമാനം കുറഞ്ഞതായും 94 ശതമാനം പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള സാധ്യത കുറച്ചതായും പഠനത്തിൽ കണ്ടെത്തി.