കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ കാറിന്റെ ഡോറിലിരുന്ന് അഭ്യാസപ്രകടനം നടത്തി യുവാക്കൾ. ഗ്യാപ്പ് റോഡിന് സമീപം കാറിന്റെ ഡോറില്‍ ഇരുന്ന് സാഹസികമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന യുവാക്കളുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു.(Dangerous travelling of youth on Kochi- Dhanushkodi highway)
ഇന്ന് രാവിലെയാണ് സംഭവം. പത്തനംതിട്ട രജിസ്‌ട്രേഷനുള്ള ആള്‍ട്ടോ കാറില്‍ യുവാക്കള്‍ അഭ്യാസപ്രകടനം നടത്തിയത്. അപകടകരമായ രീതിയില്‍ കാറിന്റെ ഡോറിലിരുന്ന് യുവാവ് സഞ്ചരിക്കുകയായിരുന്നു. ഒരു കൈയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് സാഹസിക യാത്ര നടത്തിയത്. ഇടുക്കി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ നിര്‍ദ്ദേശപ്രകാരം മോട്ടോര്‍ വാഹന വകുപ്പ് ആണ് അന്വേഷണം തുടങ്ങിയത്.
ഒരാഴ്ച മുമ്പ് സമാനമായ രീതിയില്‍ ഗ്യാപ്പ് റോഡില്‍ അഭ്യാസ പ്രവര്‍ത്തനം നടത്തി യുവാക്കള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തിരുന്നു. വിനോദസഞ്ചാരികള്‍ക്ക് ഉള്‍പ്പെടെ ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലുള്ള അപകടരമായ യാത്ര ഒഴിവാക്കണം എന്നുള്ള നിര്‍ദ്ദേശം നിലനില്‍ക്കുമ്പോഴാണ് ഇത്തരം അഭ്യാസ പ്രകടനങ്ങൾ തുടരുന്നത്.
Read Also: കുവൈത്ത് തീപിടുത്തം; കാണാതായ ചാവക്കാട് സ്വദേശി മരിച്ചെന്ന് സ്ഥിരീകരണം
Read Also: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇനിയില്ല, പ്രവര്‍ത്തന കേന്ദ്രം ഇനി കേരളം തന്നെയെന്ന് കെ മുരളീധരന്‍