പണിയെടുക്കുന്ന കാശ് മുഴുവൻ ആശുപത്രിയിൽ ചെലവഴിക്കുന്ന മലയാളി; ആശുപത്രി ചെലവുകള്‍ക്കായി ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാമതായി കേരളം

ആശുപത്രി ചെലവുകള്‍ക്കായി ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന സംസ്ഥാനങ്ങളില്‍ കേരളം മുന്നിൽ. നാഷണല്‍ സാംപിള്‍ സര്‍വേ ഓഫീസിന്റെ കുടുംബ ചെലവ് കണക്കെടുപ്പിലാണ് (ഹൗസ്‌ഹോള്‍ഡ് കണ്‍സപ്ഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ സര്‍വേ) ഈ കണ്ടെത്തല്‍. Malayalees who spend all the money they earn in the hospital Kerala tops the list of states that spend the most money on hospital expenses

മലയാളി കുടുംബങ്ങള്‍ മൊത്തം ചെലവിന്റെ 10.8 ശതമാനം ചികിത്സ ചെലവുകള്‍ക്കായി മാറ്റിവയ്ക്കുന്നു എന്നാണ് കണ്ടെത്തൽ. ശരാശരി പ്രതിമാസ കുടുംബ ചികിത്സ ചെലവ് ഉയര്‍ന്നു നില്‍ക്കുന്നത് പല കുടുംബങ്ങളെയും പ്രതിസന്ധിയിലാക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ആശുപത്രി ബില്ലിനും മരുന്നുകള്‍ക്കുമായി ശരാശരി 645 രൂപയാണ് മലയാളികള്‍ ചെലവഴിക്കുന്നത്. ദേശീയതലത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വലിയ തുകയാണിത്. ആന്ധ്രാപ്രദേശ് (452.5 രൂപ), പഞ്ചാബ് (451.2 രൂപ) എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിനു പിന്നിലുള്ളത്.

ഇന്ത്യയിൽ ഗ്രാമങ്ങളിലുള്ളവരാണ് ആശുപത്രിചെലവിനായി കൂടുതല്‍ പണം ചെലവഴിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മൊത്തം കുടുംബചെലവിന്റെ 7.13 ശതമാനമാണ് ഗ്രാമങ്ങളിലെ നിരക്ക്. എന്നാല്‍ നഗരങ്ങളില്‍ ഇത് 5.9 ശതമാനം മാത്രമാണ്.

സര്‍ക്കാര്‍ ആരോഗ്യ സംവിധാനങ്ങള്‍ കൂടുതല്‍ ഫലപ്രദമായ സംസ്ഥാനങ്ങളില്‍ ചെലവ് കുറവാണെന്നാണ് കണക്കുകള്‍ പറയുന്നത്. എന്നാല്‍ കേരളത്തിന്റെ കാര്യത്തില്‍ ഇത് വിപരീത ദിശയിലാണ്.

കൂടുതല്‍ സാക്ഷരതാനിരക്കും ആരോഗ്യ കാര്യങ്ങളിലുള്ള ശ്രദ്ധയുമാണ് കേരളത്തിലുള്ളവരുടെ മെഡിക്കല്‍ ചെലവുകള്‍ കൂടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. മരുന്നുകള്‍ വലിയ വിലക്കുറവില്‍ ലഭിക്കുന്ന ജന്‍ ഔഷധി പോലുള്ള സര്‍ക്കാര്‍ പദ്ധതികള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കുറവാണെന്നും സര്‍വേയില്‍ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

കോഴി ഫാമിനും ആഡംബര നികുതി!

കോഴി ഫാമിനും ആഡംബര നികുതി! കൊച്ചി: കോഴി വളർത്തൽ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർ...

പാട്ടത്തിന് എടുത്ത സ്ഥലത്ത് കഞ്ചാവുകൃഷി

പാട്ടത്തിന് എടുത്ത സ്ഥലത്ത് കഞ്ചാവുകൃഷി പത്തനംതിട്ട: പാട്ടത്തിനെടുത്ത സ്ഥലത്ത് തെങ്ങിനും വാഴയ്ക്കുമൊപ്പം കഞ്ചാവുചെടികള്‍...

റീനയുടെ ഭര്‍ത്താവ് മരിച്ച നിലയിൽ

റീനയുടെ ഭര്‍ത്താവ് മരിച്ച നിലയിൽ പത്തനംതിട്ട: തിരുവല്ലയിൽ പെൺമക്കളോടൊപ്പം കാണാതായ റീന എന്ന...

കടകംപള്ളി സുരേന്ദ്രനെതിരെ പരാതി

കടകംപള്ളി സുരേന്ദ്രനെതിരെ പരാതി തിരുവനന്തപുരം: സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി കടകംപള്ളി സുരേന്ദ്രനെതിരെ...

രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി

രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി പന്തളം: കെപിഎംഎസ് സംഘടിപ്പിക്കുന്ന അയ്യങ്കാളി ജയന്തി ആഘോഷത്തില്‍ നിന്ന്...

യുകെയിൽ കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ ഇന്ത്യൻ യുവതി; രണ്ട് വർഷം പിന്നിട്ടിട്ടും പ്രതി ഒളിവിൽ

യുകെയിൽ കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ ഇന്ത്യൻ യുവതി; രണ്ട് വർഷം പിന്നിട്ടിട്ടും...

Related Articles

Popular Categories

spot_imgspot_img