കൗമാരക്കാരികൾ അമ്മമാരാകുന്ന കേരളം; 15നും 19നുമിടയിൽ പ്രായമുള്ള പെൺകുട്ടികൾ ജൻമം നൽകിയത് 12,939 കുഞ്ഞുങ്ങൾക്ക്; പതിനഞ്ച് വയസിൽ താഴെ അമ്മമാരായത് 7 പേർ

സംസ്ഥാനത്ത്പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ പ്രസവങ്ങൾ കൂടുന്നു. 2022ൽ മാത്രം 15നും 19നുമിടയിൽ പ്രായമുള്ള പെൺകുട്ടികൾ 12,939 കുഞ്ഞുങ്ങൾക്ക് ജന്മം നല്കിയതായി ഞെട്ടിക്കുന്ന സർക്കാർ രേഖകൾ പുറത്തുവന്നു.

മലപ്പുറം ജില്ലയിലാണ് ഇത്തരം പ്രസവങ്ങൾ ഏറെയും നടന്നിട്ടുള്ളത്. 2021ൽ ഇങ്ങനെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ 15,501 പ്രസവങ്ങൾ നടന്നതായാണ് കണക്ക്.

ഇക്കണോമിക് ആൻ്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പാണ് സ്ഥിതിവിവരക്കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.

ഇത്തരത്തിലുള്ള പ്രസവങ്ങൾ ഏറ്റവും കൂടുതൽ നടന്നത് മുസ്ലീംവിഭാഗത്തിലാണ്. 7,412 കുഞ്ഞുങ്ങൾക്കാണ് പ്രായപൂർത്തിയാകാത്ത അമ്മമാർ ജന്മം നല്കിയത്. ഹിന്ദു, ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് യഥാക്രമം 4465, 417 കുഞ്ഞുങ്ങൾ ജനിച്ചിട്ടുണ്ട്.

മറ്റ് മതവിഭാഗങ്ങളിൽ നിന്ന് 641 കുട്ടികളും ജനിച്ചിട്ടുണ്ട്. നാല് കുഞ്ഞുങ്ങളുടെ മതം രേഖപ്പെടുത്തിയിട്ടില്ല.

15 വയസിൽ താഴെയുള്ള ഏഴു പെൺകുട്ടികളിൽ അമ്മമാരായിട്ടുണ്ട്. ഇവരിൽ അഞ്ചുപേർ ഹിന്ദു വിഭാഗത്തിൽ നിന്നാണ്. ഓരോന്ന് വീതം മുസ്ലീം, ക്രിസ്ത്യൻ വിഭാഗത്തിൽ പ്പെട്ടവരുമാണ്.

സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാരവും ആരോഗ്യവും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഉന്നത നിലവാരം പുലർത്തുമ്പോഴാണ് അത്യന്തം സ്ഫോടനാത്മകമായ കണക്കുകൾ പുറത്തുവരുന്നത്.

ഇങ്ങനെ പ്രസവിക്കുന്ന അമ്മമാരുടെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങി ദൈനംദിന ജീവിതത്തെയാകെ ഇത് ബാധിക്കൂമെന്നാണ് യുനിസെഫ് നൽകുന്ന മുന്നറിയിപ്പ്.

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

പിത്താശയത്തിൽ നിന്ന് നീക്കിയത് 222 കല്ലുകൾ!

പിത്താശയത്തിൽ നിന്ന് നീക്കിയത് 222 കല്ലുകൾ! പത്തനംതിട്ട: ശസ്ത്രക്രിയയിലൂടെ നാല്പതുകാരിയുടെ വയറ്റിൽ നിന്ന്...

യുഎസ് ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ വിൽക്കാനാകുന്നില്ല

യുഎസ് ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ വിൽക്കാനാകുന്നില്ല ന്യൂയോർക്ക്: ഇന്ത്യയുടെ വ്യാപാര നയം അമേരിക്കയ്ക്കെതിരെ “ഏകപക്ഷീയമായിരിക്കുന്നു”...

ഭിക്ഷയാചിച്ച് സമരം നടത്തിയ അന്നക്കുട്ടി അന്തരിച്ചു

ഭിക്ഷയാചിച്ച് സമരം നടത്തിയ അന്നക്കുട്ടി അന്തരിച്ചു ഇടുക്കി: ക്ഷേമപെൻഷൻ മുടങ്ങിയതോടെ അടിമാലി ടൗണിൽ ഭിക്ഷ...

ശബരിമല നട ഇന്ന് തുറക്കും

ശബരിമല നട ഇന്ന് തുറക്കും തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് നടത്തുന്ന പൂജകള്‍ക്കായി ശബരിമല...

കലക്ടറേറ്റിലെ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

കലക്ടറേറ്റിലെ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍ കോഴിക്കോട്: ഓണാഘോഷത്തിനിടെ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ കലക്ടറേറ്റിലെ ഉദ്യോഗസ്ഥനെ...

Related Articles

Popular Categories

spot_imgspot_img