പറന്നുനടക്കുന്ന കോഴിക്കാൽ; ബഹിരാകാശത്ത് ഒരു വമ്പൻ പഞ്ചാരമിഠായി! ‌അറോക്കോത്ത് പാറയിൽ ഗ്ലൂക്കോസുണ്ടെന്ന് പഠനം

സൗരയൂഥമെന്നാൽ എന്താണ്? സൂര്യനും 8 ഗ്രഹങ്ങളും പിന്നെ പ്ലൂട്ടോയും എന്നായിരിക്കും ഉത്തരം. എന്നാൽ അതല്ല. അനേകമനേകം വസ്തുക്കൾ അടങ്ങിയതാണ് സൗരയൂഥം.Study on the presence of glucose in Arokoth rock

ഛിന്നഗ്രഹങ്ങളും കുള്ളൻഗ്രഹങ്ങളും പാറകളും ഉൽക്കകളും മറ്റുമൊക്കെ അടങ്ങിയതാണ് സൗരയൂഥം. വളരെ വിചിത്രമായ രൂപവും ഘടനയുമൊക്കെയുള്ള അനേകം വസ്തുക്കൾ സൗരയൂഥത്തിലുണ്ട്.

ഇക്കൂട്ടത്തിൽ വളരെ വിചിത്രമായ രൂപമുള്ള ഒരു വിദ്വാനാണ് അറോക്കോത്ത്. ഒരു ചിക്കൻകാൽ ഒഴുകി നടക്കുന്ന പോലെയിരിക്കും ഇതിനെ കണ്ടാൽ

സൗരയൂഥത്തിലെ കൈപ്പർ ബെൽറ്റിലെ ഒരു വിദൂര വസ്തുവിൽ പഞ്ചസാര ഉൾപ്പെടെയുള്ള ജൈവ തന്മാത്രകൾ അടങ്ങിയിട്ടുണ്ടെന്ന് പഠന റിപ്പോർട്ട്.

നെപ്റ്റ്യൂണിനപ്പുറം ഭൂമിയിൽ നിന്ന് 660 കോടി കിലോമീറ്റർ അകലെ ഭ്രമണം ചെയ്യുന്ന അറോക്കോത്ത് എന്ന ആകാശ​ വസ്തുവിലാണ് ഗ്ലൂക്കോസിൻ്റെയും മറ്റ് രൂപത്തിലുള്ള പഞ്ചസാരയുടെയും സാന്നിധ്യമുണ്ടാകാമെന്ന് ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.

400 കോടി വർഷങ്ങൾ പഴക്കമുള്ളതാണ് അറോക്കോത്തെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്. സൗരയൂഥത്തിന്റെ ആരംഭകാലം മുതൽ അറോക്കോത്ത് സ്ഥിതി ചെയ്യുന്നുണ്ടെന്ന് മറ്റു ചില ശാസ്ത്രജ്ഞരും പറയുന്നു.

കാലങ്ങളിത്ര കഴിഞ്ഞിട്ടും അറോക്കോത്തിന്റെ ഘടനയ്ക്കു കാര്യമായി മാറ്റങ്ങളും വന്നിട്ടില്ലെന്നാണ് അവരുടെ അഭിപ്രായം. അതിനാൽ തന്നെ ഇതിൽ നടത്തുന്ന പഠനങ്ങൾ സൗരയൂഥത്തിന്റെ ആദ്യകാലങ്ങളെ പറ്റി വിവരങ്ങൾ നൽകുമെന്ന് അവർ വിശ്വസിക്കുന്നു.

രണ്ട് ഭാഗങ്ങൾ കൂട്ടിച്ചേർന്നാണ് അറോക്കോത്ത് രൂപപ്പെട്ടത്. ഇതിൽ പൊടിപടലങ്ങളും തീരെ കുറവാണ്.

നാസ വിക്ഷേപിച്ച ന്യൂ ഹൊറൈസൻസ് എന്ന പേടകം ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി ഹവായ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പൊരിച്ച തന്തൂരിച്ചിക്കൻ പോലെ ചുവന്ന നിറമുള്ള പാറയാണ് അറോക്കോത്ത്. 2019-ൽ നാസയുടെ ന്യൂ ഹൊറൈസൺസ് ബഹിരാകാശ പേടകം നെപ്ട്യൂണിൻ്റെ ഭ്രമണപഥത്തിനപ്പുറം സൂര്യനെ ചുറ്റുന്ന അറോക്കോത്തിലൂടെ കടന്നുപോയി.

പാറയുടെ ഉപരിതലം പിങ്ക് കലർന്ന ചുവപ്പാണെന്ന് ​ഗവേഷകർ അന്ന് കണ്ടെത്തിയെങ്കിലും എന്തുകൊണ്ടെന്ന് വിശദീകരിക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. നാഷണൽ അക്കാദമി ഓഫ് സയൻസസിൻ്റെ പ്രൊസീഡിംഗ്സിൽ ഈയിടെ പ്രസി​ദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് അതിനുള്ള ഉത്തരം ​ഗവേഷകർ നൽകുന്നത്.

ഇതിന് ചുവന്ന നിറം വരാൻ കാരണം ഉപരിതലത്തിലുള്ള ഗ്ലൂക്കോസിൻ്റെയും മറ്റ് രൂപത്തിലുള്ള പഞ്ചസാരയുടെയും സാന്നിധ്യമാകാമെന്നാണ് ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.

അറോക്കോത്തിലെ സാഹചര്യങ്ങൾ ലബോറട്ടറിയിൽ പുനർനിർമിച്ചാണ് ഈ പഠനം നടത്തിയത്. ഗ്ലൂക്കോസ് ഉൾപ്പെടെ പഞ്ചസാരകൾ ഇത്തരത്തിൽ രൂപപ്പെട്ടിട്ടുണ്ടെന്ന് പഠനം പറയുന്നു.സൂര്യനിൽ നിന്നുള്ള വികിരണങ്ങൾ ഏൽക്കുന്നതുമൂലം അറോക്കോത്തിന്റെ ഉപരിതലത്തിലുള്ള ചില കാർബൺ അധിഷ്ഠിത രാസവസ്തുക്കൾ വിഘടിച്ചത് മൂലമാണ് ഇത്.

ഇതിൽ ചില പഞ്ചസാരകൾ മനുഷ്യരുടെ ആർഎൻഎയിലും മറ്റും കാണപ്പെടുന്നതായതിനാൽ അറോക്കോത്തിലെ ജീവൻ സംബന്ധിച്ചും അഭ്യൂഹങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ നാസ ഇതു തള്ളി. വളരെയേറെ തണുപ്പുള്ള മേഖലയായതിനാൽ അറോക്കോത്തിൽ ജീവനുണ്ടാകാൻ ഒരു സാധ്യതയുമില്ലെന്നാണ് ഗവേഷകരുടെ അഭിപ്രായം.

അനേകമനേകം വസ്തുക്കൾ അടങ്ങിയതാണ് സൗരയൂഥം. ഛിന്നഗ്രഹങ്ങളും കുള്ളൻഗ്രഹങ്ങളും പാറകളും ഉൽക്കകളും മറ്റുമൊക്കെ അടങ്ങിയതാണ് സൗരയൂഥം. ഇക്കൂട്ടത്തിൽ വളരെ വിചിത്രമായ രൂപമാണ് അറോക്കോത്തിനുള്ളത്. ഒരു ചിക്കൻകാൽ ഒഴുകി നടക്കുന്ന പോലെയിരിക്കും ഇതിനെ കണ്ടാൽ.

സൗരയൂഥത്തിൽ നെപ്ട്യൂൺ കഴിഞ്ഞിട്ടുള്ള മേഖലയിൽ ഭ്രമണം ചെയ്യുന്ന പാറക്കഷ്ണമാണ് അറോക്കോത്ത്. ഹബ്ബിൾ ബഹിരാകാശ ടെലിസ്കോപ് ഉപയോഗിച്ചാണ് ഇതു കണ്ടെത്തിയത്.

2014 എംയു69 എന്ന് ആദ്യം പേര് നൽകി. അൾട്ടിമ തൂലെ എന്ന് പിന്നീട് നാമകരണം ചെയ്തു. ഒടുവിൽ അറോക്കോത്ത് എന്നാക്കി മാറ്റി ഇതിനെ വിളിക്കുന്ന പേര്. പൗഹാട്ടൻ ഭാഷയിൽ അറോക്കോത്ത് എന്നാൽ ആകാശമെന്നാണ് അർഥം. നെപ്റ്റ്യൂണിനപ്പുറം കൈപർ ബെൽറ്റ് എന്നറിയപ്പെടുന്ന മേഖലയിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. ഭൂമിയിൽ നിന്ന് 660 കോടി കിലോമീറ്റർ അകലെ.

അറോക്കോത്തിനൊരു പ്രത്യേകതയുണ്ട്. ഇത്രയും ദൂരത്തു സ്ഥിതി ചെയ്തിട്ടും ഈ പാറയിൽ ഒരു ബഹിരാകാശപേടകം പര്യവേക്ഷണം നടത്തി. നാസ വിക്ഷേപിച്ച ന്യൂ ഹൊറൈസൻസ് എന്ന പേടകമാണ് അറോക്കോത്തിനെ തെന്നിപ്പറന്ന് പര്യവേക്ഷണം നടത്തിയത്. ബാൾട്ടിമോറിലെ സ്പേസ് ടെലിസ്കോപ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടാണ് ദൗത്യത്തെ നിയന്ത്രിച്ചത്. മനുഷ്യനിർമിതമായ ഒരു പേടകം പര്യവേക്ഷണം നടത്തിയ ഏറ്റവും ദൂരത്തുള്ള വസ്തു എന്ന റെക്കോർഡ് ഇതോടെ അറോക്കോത്തിനായി.

അതിനാൽ തന്നെ ഇതിൽ നടത്തുന്ന പഠനങ്ങൾ സൗരയൂഥത്തിന്റെ ആദ്യകാലങ്ങളെ പറ്റി വിവരങ്ങൾ നൽകുമെന്ന് അവർ വിശ്വസിക്കുന്നു.രണ്ട് ഭാഗങ്ങൾ കൂട്ടിച്ചേർന്നാണ് അറോക്കോത്ത് രൂപപ്പെട്ടത്. ഇതിൽ പൊടിപടലങ്ങളും തീരെ കുറവാണ്.

spot_imgspot_img
spot_imgspot_img

Latest news

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

Other news

വാട്ടർ ​ഗണ്ണുകളുടെയും വാട്ടർ ബലൂണിന്റെയും വിൽപ്പനയ്ക്ക് നിരോധനം

കുവൈത്ത്: വാട്ടർ ​ഗണ്ണുകളുടെയും വാട്ടർ ബലൂണിന്റെയും വിൽപ്പനയ്ക്ക് നിരോധനമേർപ്പെടുത്തി കുവൈത്ത്....

അമേരിക്ക നാടുകടത്തിയത് 15,756 ഇന്ത്യാക്കരെ; കണക്കുകൾ പുറത്ത്

ന്യൂഡൽഹി: അനധികൃതമായി കുടിയേറിയ നൂറിലേറെ ഇന്ത്യക്കാരെ യു.എസ് തിരിച്ചയച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ...

ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെ വള്ളംകുളം നാരായണൻകുട്ടി ഇടഞ്ഞു; പാപ്പാനെ കുത്തിക്കൊന്നു

പാലക്കാട് : കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. കുഞ്ഞുമോൻ...

പോലീസ് സ്റ്റേഷനിൽ മോഷണക്കേസ് പ്രതികളുടെ പരാക്രമം; ലോക്കപ്പ് ഉൾപ്പെടെ സകലതും തല്ലി തകർത്തു

കൊച്ചി: പോലീസ് സ്റ്റേഷനിൽ സാധനങ്ങൾ തല്ലി തകർത്ത് മോഷണക്കേസില്‍ പിടിയിലായ പ്രതികൾ....

13 രാജ്യങ്ങൾ കടന്നെത്തിയവർ, 6 വർഷം അമേരിക്കയിൽ കഴിഞ്ഞവർ…നാടുകടത്തിയവരുടെ കൂടുതൽ വിവരങ്ങൾ

ദില്ലി: യുഎസിൽ നിന്ന് അനധികൃത കുടിയേറ്റക്കാരുമായി തത്കാലം കൂടുതൽ സൈനിക വിമാനങ്ങൾക്ക്...

Related Articles

Popular Categories

spot_imgspot_img