‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം. സിനിമയുടെ നിർമ്മാതാക്കളായ പറവ ഫിലിംസിനെതിരെയാണ് അന്വേഷണം. (ED investigation against Parava Films)
നിർമ്മാതാക്കൾ കള്ളപ്പണം ഇടപാടുകൾ നടത്തിയിട്ടുണ്ടോയെന്നാണ് ഇ.ഡി അന്വേഷിക്കുക. നടൻ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ളവരെ ഇഡി ചോദ്യം ചെയ്യും എന്നാണറിയുന്നത്.
ഏഴുകോടി രൂപ സിനിമയ്ക്കായി മുടക്കിയാൽ 40 % ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത വഞ്ചിച്ചെന്ന് കാട്ടി അരൂർ സ്വദേശി സിറാജ് വലിയതറ ഹമീദ് നൽകിയ കേസും നിലവിലുണ്ട്. ഈ കേസ് അന്വേഷിച്ച പോലീസ് നിർമാതാക്കൾ തട്ടിപ്പ് നടത്തിയെന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു
കഴിഞ്ഞയാഴ്ച ഇസിഐആർ റജിസ്റ്റർ ചെയ്ത ഇ.ഡി, പറവ ഫിലിംസിന്റെ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ് അയച്ചിരുന്നെങ്കിലും ഇവർ ഹാജരായില്ലെന്നാണ് സൂചന.