ലഖ്നൌ: ഉത്തർപ്രദേശിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് യൂട്യൂബർമാർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശിലെ അംരോഹ ജില്ലയിലാണ് അപകടം നടന്നത്. ലക്കി, സൽമാൻ, ഷാരൂഖ്, ഷാനവാസ് എന്നിവരാണ് മരിച്ചത്.(Four youtubers died in accident)
‘റൗണ്ട് 2 വേൾഡ്’ എന്ന യൂട്യൂബ് ചാനലിൽ കോമഡി ഉള്ളടക്കം അവതരിപ്പിച്ചിരുന്നവരാണ് ഇവർ. സുഹൃത്തിന്‍റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുമ്പോൾ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. യൂട്യൂബർമാർ സഞ്ചരിച്ച വാഹനം എതിർദിശയിൽ നിന്ന് വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടം നടന്നയുടൻ തന്നെ സ്ഥലത്തുണ്ടായിരുന്നവർ യുവാക്കളെ സിഎച്ച്സി ഗജ്‌റൗള ആശുപത്രിയിലെത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ അംരോഹ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരുടെ കുടുംബങ്ങളെ വിവരം അറിയിച്ചെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
Read Also: അട്ടപ്പാടിയില്‍ കാട്ടാന ആക്രമണം; ആദിവാസി യുവാവിന് പരിക്ക്
Read Also: മോദി 3 .0: പിഎംഎവൈ-ജി വഴി ഇത്തവണ രണ്ട് കോടി അധിക വീടുകള്‍ക്ക് സാധ്യത
Read Also: മറ്റൊരു താരവിവാഹം കൂടി; നടി സോനാക്ഷി സിൻഹ വിവാഹിതയാകുന്നു; വരനും സിനിമ മേഖലയിൽ നിന്ന് തന്നെ