കളി പാക്കിസ്ഥാനെതിരെയാണ്; പക്വതയുള്ള കളിക്കാർ വേണം കളിക്കിറങ്ങാൻ; സഞ്ജു കളിക്കട്ടെ എന്ന് സഞ്ജയ് മഞ്ജരേക്കർ

മുംബൈ: കാലമെത്ര മാറിയാലും ഇന്ത്യ പാക്കിസ്ഥാൻ മത്സരം ഒരു വികാരമാണ്. ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ മത്സരം ഇന്ന് നടക്കാനിരിക്കെ സഞ്ജു സാംസണെ ഇന്ത്യന്‍ ടീം പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തണമെന്നാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ പറയുന്നത്.Former Indian player Sanjay Manjrekar wants Sanju Samson to be included in the Indian team’s playing eleven when the India-Pakistan match in T20 World Cup is to be held today

ബംഗ്ലദേശിനെതിരായ സന്നാഹ മത്സരത്തില്‍ സഞ്ജു ഓപ്പണിങ് ബാറ്ററായി ഇറങ്ങിയിരുന്നെങ്കിലും ഒരു റൺ മാത്രമെടുത്തുപുറത്തായിരുന്നു.രാജ്യാന്തര തലത്തിൽ ഇന്ത്യയ്ക്ക് ഉപയോഗിക്കാവുന്ന വിധത്തിൽ സഞ്ജു പക്വത ആർജിച്ചിട്ടുണ്ടെന്നും ഇതാണു കളിക്കിറക്കാനുള്ള ശരിയായ നേരമെന്നും മഞ്ജരേക്കർ വ്യക്തമാക്കി.

പന്തെറിയാൻ ശിവം ദുബെയെ ഉപയോഗിക്കുന്നില്ലെങ്കിൽ താരത്തെ ടീമിൽനിന്നു മാറ്റി സഞ്ജുവിനെ കളിപ്പിക്കണമെന്നാണ് മഞ്ജരേക്കറുടെ വാദം. ഇന്ത്യന്‍ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനു വേണ്ടി 16 മത്സരങ്ങൾ കളിച്ച സഞ്ജു, ടീമിനായി അഞ്ഞൂറിലേറെ റൺസ് സ്കോർ ചെയ്തിരുന്നു.

ലോക ക്രിക്കറ്റിലെ ചിരവൈരികളായ രണ്ട് ടീമുകള്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ആര് ജയിക്കുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ത്യ അയര്‍ലന്‍ഡിനെ 8 വിക്കറ്റിന് തകര്‍ത്ത ആത്മവിശ്വാസത്തിലെത്തുമ്പോള്‍ പാകിസ്താന്‍ അമേരിക്കയോട് അട്ടിമറി തോല്‍വി ഏറ്റുവാങ്ങിയ ക്ഷീണത്തിലാണ് ഇറങ്ങുന്നത്. എന്നാല്‍ ഇന്ത്യക്ക് അനായാസ ജയം നേടാനാവില്ലെന്ന കാര്യം ഉറപ്പാണ്.

പാകിസ്താനെതിരായ മത്സരത്തില്‍ ഇന്ത്യ പ്ലേയിങ് 11ല്‍ മാറ്റം വരുത്തുമോയെന്ന ചര്‍ച്ചകള്‍ സജീവമായി നില്‍ക്കുകയാണ്. നായകന്‍ രോഹിത് ശര്‍മ പരിക്കിന്റെ പിടിയിലാണെന്ന റിപ്പോര്‍ട്ടുമുണ്ട്. പുറത്തുവരുന്ന അനുസരിച്ച് ഇന്ത്യ പാകിസ്താനെതിരേ മൂന്ന് മാറ്റം വരുത്താന്‍ സാധ്യതയുണ്ട്.

അയർലൻഡിനെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ വിക്കറ്റ് കീപ്പറായി ഋഷഭ് പന്താണ് പ്ലേയിങ് ഇലവനിൽ കളിച്ചത്. ഓൾറൗണ്ടർമാരായ ഹാർദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരും കളിച്ചിരുന്നു.

അഞ്ച് അർധ സെഞ്ചറികളുമായി തിളങ്ങിയതോടെയാണ് താരത്തെ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെടുത്തത്. ശിവം ദുബെ പാക്കിസ്ഥാനെതിരെ കളിച്ചില്ലെങ്കിൽ യശസ്വി ജയ്സ്വാളിനോ, സഞ്ജുവിനോ അവസരം ലഭിക്കാനാണു സാധ്യത. ഓപ്പണിങ് ബാറ്ററായ യശസ്വിക്ക് ഇതുവരെ ഫോം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഐപിഎല്ലിലെ അവസാന മത്സരങ്ങളിലും താരം നിരാശപ്പെടുത്തിയിരുന്നു.

അയർലൻഡിനെതിരെ വിരാട് കോലിയും രോഹിത് ശർമയുമായിരുന്നു ഇന്ത്യയുടെ ഓപ്പണർമാർ. ഈ സഖ്യം തന്നെ ഇന്ത്യ തുടരാനാണു സാധ്യത. അവസാന ഓവറുകളിലേക്കായി പവർ ഹിറ്ററായ ബാറ്ററെയാണ് ഇന്ത്യ പരിഗണിക്കുന്നതെങ്കിൽ സഞ്ജു സാംസണായിരിക്കും സാധ്യത. വിക്കറ്റ് കീപ്പറായില്ലെങ്കിലും ഫിനിഷറുടെ റോളിലും സഞ്ജുവിനെ പരിഗണിക്കാൻ സാധിക്കും.ഇന്ത്യക്കാണ് ടീം കരുത്തിലും ഫോമിലും കണക്കുകളിലും മുന്‍തൂക്കം. എന്നാല്‍ പാകിസ്താനെ നിസാരക്കാരായി തള്ളിക്കളയാനാവില്ല. ബാറ്റിങ് നിര ഫോമിലേക്കെത്തിയാല്‍ പാകിസ്താന്റെ ബൗളിങ് നിരക്ക് ഞെട്ടിക്കാന്‍ സാധിക്കും. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം നിര്‍ണ്ണായകമാവുമെന്ന് തന്നെ പറയാം. ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ഫഖര്‍ സമാന്‍ എന്നിവരെ തളക്കുകയെന്നതാവും ഇന്ത്യക്ക് മുന്നിലെ പ്രധാന വെല്ലുവിളി.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ്…!

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ് യൂറോപ്യൻ യൂണിയനിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ഇറക്കുമതി...

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം ആലപ്പുഴ: പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം....

കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം

കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം അന്തേവാസിയെ മര്‍ദിച്ച സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്ത...

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

കട്ടപ്പനയിൽ സ്ഥാപനത്തിലെ ഇരുമ്പ് ജനൽ മോഷ്ടിച്ചു കടത്തി; പ്രതികൾ അറസ്റ്റിൽ: വീഡിയോ കാണാം

കട്ടപ്പനയിൽ സ്വകാര്യ സ്ഥാപനത്തിലെ ഇരുമ്പ് ജനൽ മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ പ്രതികൾ...

Related Articles

Popular Categories

spot_imgspot_img