ഇടിമിന്നല്‍ സാധ്യതയുള്ളതിനാല്‍ മലയോര വിനോദ സഞ്ചാരകേന്ദ്രങ്ങളായ ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കല്‍കല്ല് എന്നിവിടങ്ങളിൽ സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. ജില്ലാ കലക്ടര്‍ വി വിഗ്‌നേശ്വരിയാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. (Restrictions on tourists at ilaveezhapoonchira and illikkal kallu)
കോട്ടയം ജില്ലയില്‍ രണ്ടുദിവസം ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതായാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാലാവസ്ഥ മോശമായ അവസരങ്ങളില്‍ 3000-ത്തിലധികം അടി ഉയരത്തിലുള്ള ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കല്‍കല്ല് എന്നിവിടങ്ങളിലെ സന്ദര്‍ശനം അപകടകരമാണെന്ന് കളക്ടറുടെ ഉത്തരവിൽ പറയുന്നു.
അവധി ദിവസങ്ങളില്‍ ആയിരത്തിലധികം വിനോദസഞ്ചാരികള്‍ ഇലവീഴാപ്പൂഞ്ചിറയിലും ഇല്ലിക്കല്‍കല്ലിലും എത്താറുണ്ട്. ഇലവീഴാപ്പൂഞ്ചിറയില്‍ എന്തെങ്കിലും അപകടമുണ്ടായാല്‍ ചികിത്സയ്ക്കായി 25 കിലോമീറ്റര്‍ അകലെയുള്ള തൊടുപുഴയിലെത്തണം. ചികിത്സയ്ക്കായി ഇല്ലിക്കല്‍കല്ലില്‍ നിന്ന് 20 കിലോമീറ്ററോളം സഞ്ചരിച്ച് ഈരാറ്റുപേട്ടയില്‍ എത്തണം. വെള്ളിയാഴ്ച ഇല്ലിക്കല്‍കല്ലില്‍ എത്തിയ രണ്ട് വിദ്യാര്‍ഥികള്‍ക്ക് മിന്നലേറ്റിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് സന്ദർശകർക്ക് നിരോധനം ഏർപ്പെടുത്തിയത്. നിരോധനം ഞായറാഴ്ചയും തുടരുമെന്ന് കളക്ടർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ട്. വെള്ളിയാഴ്ച 12.30-നാണ് ഇല്ലിക്കല്‍കല്ലില്‍ വിദ്യാര്‍ഥികള്‍ക്ക് മിന്നലേറ്റത്.
Read More: ബിജെപിയിൽ നിന്ന് 36, സഖ്യകക്ഷികളിൽ നിന്ന് 12; മോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്ന എംപിമാർ ഇവരൊക്കെ
Read More: ഇന്നും ശക്തമായ മഴ, സംസ്ഥാനത്ത് ന്യൂനമർദ്ദ പാത്തി, ഈ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്
Read More: നിയമസഭ സമ്മേളനം നാളെ തുടങ്ങും; ബജറ്റ് പാസ്സാക്കൽ മുഖ്യഅജണ്ട; സർക്കാരിനെതിരെ ആഞ്ഞടിക്കാൻ പ്രതിപക്ഷം