കൊച്ചി: വാഹനങ്ങളില്‍ രൂപമാറ്റം നടത്തുന്ന വ്ലോഗർമാർക്കെതിരെ ഹൈക്കോടതി. വ്ലോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന് ഹൈക്കോടതി നിർദേശം നൽകി. ആവശ്യമെങ്കിൽ നോട്ടീസയച്ച് നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.(High court against vloggers who modifies vehicles)
യൂട്യൂബർ സഞ്ജു ടെക്കിയുടെ കേസ് പരിഗണിച്ചപ്പോഴാണ് ഹൈക്കോടതിയുടെ നിർദ്ദേശം. കേസ് ഈ മാസം 13 ലേക്ക് മാറ്റി. രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ ശേഖരിക്കാൻ എൻഫോഴ്സ്മെന്റ് ഓഫീസർമാരോട് കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. വാഹനവും നിയമലംഘനത്തിന്‍റെ ദൃശ്യങ്ങളും മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കണം.
വാഹനത്തിന്‍റെ കസ്റ്റഡി ഉൾപ്പെടെയുള്ള കാര്യങ്ങള്‍ മജിസ്ട്രേറ്റ് കോടതി തീരുമാനിക്കും. നിയമ ലംഘകരുടെ ഡ്രൈവിംഗ് ലൈസൻസ് 3 മാസത്തേക്ക് സസ്പെൻഡ് ചെയ്യണം. വാഹനങ്ങളിൽ നടത്തുന്ന ഓരോ രൂപമാറ്റത്തിനും 5000 രൂപ പിഴ ഈടാക്കണമെന്നും ഹൈക്കോടതി നിർദേശം നൽകി.
Read Also: അപകീര്‍ത്തി കേസ്: രാഹുല്‍ ഗാന്ധിക്ക് ജാമ്യം; കേസ് ജൂലൈ 30ന് വീണ്ടും പരിഗണിക്കും
Read Also: പാർട്ടിയുടെ കൊടി നീക്കിയ വനം വകുപ്പ് ഉദ്യോഗസ്ഥന്റെ കൈ വെട്ടുമെന്ന് സിപിഎം നേതാവ്









