‘അത്രമേൽ ഞങ്ങൾ ആഗ്രഹിച്ചിരുന്നു’……അപകടത്തിൽ ഭർത്താവ് മരിച്ച് 15 മാസങ്ങൾക്ക് ശേഷം ഭർത്താവിന്‍റെ കുഞ്ഞിനെ ഗർഭം ധരിച്ചു യുവതി !

അപകടത്തിൽ ഭർത്താവ് മരിച്ച് 15 മാസങ്ങൾക്ക് ശേഷം ഭർത്താവിന്‍റെ കുഞ്ഞിനെ ഗർഭം ധരിച്ചു യുവതി. ഓസ്‌ട്രേലിയൻ മോഡൽ എല്ലിഡിയാണ് തന്‍റെ പങ്കാളി അലക്സ് ചുമ്പിന്റെ കുഞ്ഞിനെ അദ്ദേഹത്തിൻെറ മരണശേഷം പ്രസവിച്ചത്. പോസ്റ്റ്‌മോർട്ടം ബീജം വീണ്ടെടുക്കൽ വഴിയാണ് ഇവർ തന്‍റെ പ്രിയതമന്‍റെ കുഞ്ഞിന്‍റെ അമ്മയായത്. (15 months after her husband’s death, the woman became pregnant with her husband’s child)

 

ഭർത്താവിന്‍റെ മരണത്തിന് ശേഷം വർഷങ്ങൾ കഴിഞ്ഞിട്ടും തന്‍റെ ഭർത്താവിന്‍റെ കുഞ്ഞിനെ താൻ എങ്ങനെ ഗർഭം ധരിച്ചു എന്ന കാര്യം എല്ലിഡി ഒരു പോഡ്‌കാസ്റ്റിലൂടെ പങ്കുവച്ചിരിക്കുകയാണിപ്പോള്‍.  2020 ലാണ് ഓസ്‌ട്രേലിയൻ മോഡൽ എല്ലിഡി പുള്ളിന് തന്‍റെ പങ്കാളി അലക്സ് ചുമ്പിനെ ഒരു അപകട മരണത്തിലൂടെ നഷ്ടമായത്. ഡൈവിംഗിനിടെ വെള്ളത്തിൽ വീണാണ് അലക്സ് മരണപ്പെട്ടത്.

 

അലക്സിന്‍റെ മരണത്തിന് ശേഷം തങ്ങളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ്  ആദ്യമായി പോസ്റ്റുമോർട്ടം ബീജം വീണ്ടെടുക്കൽ പ്രക്രിയയെക്കുറിച്ച് പറഞ്ഞത്.എല്ലിഡി ഈ നടപടിക്രമത്തിന് സമ്മതിക്കുകയും ആറ് മാസത്തിന് ശേഷം IVF ചികിത്സ ആരംഭിക്കുകയും ചെയ്തു. അങ്ങനെ 2021 ഒക്ടോബറിൽ അവൾ മിനി അലക്സ് പുള്ളിന് ജന്മം നൽകി.

 

താനും അലക്സും ഒരു കുഞ്ഞിന് വേണ്ടി അത്രമേൽ ആഗ്രഹിച്ചിരുന്നുവെന്ന് അവർക്ക് അറിയാമായിരുന്നുവെന്നും അവര്‍ പറയുന്നു. സന്തോഷവതി ആണെങ്കിലും അലക്സ് തങ്ങളോടൊപ്പം ഇല്ലാത്തതിൽ തനിക്ക് അതിയായ ദുഃഖമുണ്ടെന്നും എല്ലിഡി പറഞ്ഞു. കാരണം, അത്രമേൽ നല്ലൊരു അച്ഛനാകാൻ അലക്സിന് കഴിയുമായിരുന്നുവെന്നാണ് എല്ലിഡി പറയുന്നത്.

 

(പോസ്റ്റ്‌മോർട്ടം ബീജം വീണ്ടെടുക്കൽ (Postmortem sperm retrieval for in vitro fertilization treatment) എന്നത് മരണപ്പെട്ട പുരുഷന്‍റെ വൃഷണങ്ങളിൽ നിന്ന് ബീജം വേർതിരിച്ചെടുത്ത് പിന്നീട് ഗർഭം ധരിക്കാൻ ശ്രമിക്കുന്ന പ്രക്രിയയാണ്. പുരുഷൻ മരിച്ചതിന് തൊട്ടുപിന്നാലെയാണ് ഇത്തരത്തില്‍ ബീജ ശേഖരണം നടത്തുന്നത്. ലോകത്തു പലയിടങ്ങളിലുംഇത്തരത്തിൽ ഗർഭധാരണം നടക്കുന്നുണ്ട്. )

Read also: ഇങ്ങനെയൊക്കെ കിട്ടുമോ ? നദിയിൽ വലയെറിഞ്ഞു; യുവാക്കൾ വലിച്ചുകയറ്റിയത് 125 കിലോയുള്ള ഭീമൻ മത്സ്യത്തെ !

 

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

ജെഎസ്കെ സിനിമ റിവ്യൂ

ജെഎസ്കെ സിനിമ റിവ്യൂ പ്രവീൺ നാരായണൻ രചനയും സംവിധാനവും നിർവഹിച്ച് സുരേഷ് ഗോപി...

മുട്ടക്കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു

മുട്ടക്കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു ചേർത്തല: വയലാറിൽ മുട്ടക്കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു....

ഈ ഓറഞ്ച് പൂച്ച ആളത്ര ശരിയല്ല…!

ഈ ഓറഞ്ച് പൂച്ച ആളത്ര ശരിയല്ല ഒരു ഓറഞ്ച് എഐ പൂച്ചയാണ് ഇപ്പോള്‍...

മുങ്ങിയ തങ്ങളുടെ പടക്കപ്പൽ തപ്പിയെടുത്ത് ബ്രിട്ടൺ !

മുങ്ങിയ തങ്ങളുടെ പടക്കപ്പൽ തപ്പിയെടുത്ത് ബ്രിട്ടൺ ! ഒന്നാം ലോകയുദ്ധകാലത്ത് ജർമനി മുക്കിയ...

പി.പി.ഹൈദർ ഹാജി അന്തരിച്ചു

പി.പി.ഹൈദർ ഹാജി അന്തരിച്ചു ദോ​ഹ: ഖത്തറിലെ പ്രമുഖ മലയാളി വ്യവസായിയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ...

ഭിന്നശേഷി സൗഹൃദ ആപ്പ് വരുന്നു

ഭിന്നശേഷി സൗഹൃദ ആപ്പ് വരുന്നു തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ഭിന്നശേഷി സൗഹൃദമാകാൻ...

Related Articles

Popular Categories

spot_imgspot_img